ബാംഗ്ലൂർ: ഡേവിസ് കപ്പ് ടെന്നീസിലെ ആദ്യ റിവേഴ്‌സ് സിംഗിൾസിൽ സോംദേവ് ദേവ് വർമന് ജയം. ഇതോടെ രണ്ടാം റിവേഴ്‌സ് സിംഗിൾ മത്സരം നിർണായകമായി. ഇന്ത്യയും സെർബിയയും ഇപ്പോൾ 2-2 എന്ന നിലയിലാണ്. അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിലാണ് സോംദേവ് ഡുസൻ ലാജോവിക്കിനെ തോല്പിച്ചത്. സ്‌കോർ 1-6, 6-4, 4-6, 6-3, 6-2.