- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ വഴിയാത്രക്കാരെ കുത്തിയത് സോമാലിയയിൽ ജനിച്ച 19കാരൻ; കൊല്ലപ്പെട്ടത് അവധി കഴിഞ്ഞ് ഇന്നലെ മടങ്ങാൻ ഇരുന്ന അമേരിക്കക്കാരി
ലണ്ടനിലെ തിരക്കേറിയ റസൽ സ്‌ക്വയറിൽ 19കാരനായ ആക്രമി നടത്തിയ കത്തിക്കുത്തിൽ 64കാരിയായ അമേരിക്കൻ സ്ത്രീ ഡാർലെനെ ഹോർട്ടൻ കൊല്ലപ്പെടുകയും മറ്റ് അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.സംഭവത്തിൽ പ്രതിയായ സോമാലിയക്കാരൻ സക്കറിയ ബുൽഹാൻ പിടിയിലാവുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.ലണ്ടൻ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ സക്കറിയ 2002ൽ നോർവേയിൽ നിന്നായിരുന്നു യുകെയിലെത്തിയിരുന്നത്. മാനസികരോഗ പ്രശ്നങ്ങൾ മൂലമാണ് ഇയാൾ റസൽ സ്‌ക്വയറിൽ ആക്രമണം അഴിച്ച് വിട്ടതെന്ന് സൂചനയുണ്ട്. യുകെയിലെ പര്യടനത്തിന് ശേഷം ഇന്നലെ അമേരിക്കയിലേക്ക് മടങ്ങാനിരിക്കവെയാണ് ഹോർട്ടൻ കൊല്ലപ്പെട്ടിരിക്കുന്നത്. കൊലപാതകിയായ സക്കറിയ ചെൽസിയ ഫുട്ബോളിന്റെ ഫാനായിരുന്നുവെന്നാണ് ഇയാൾ പഠിച്ചിരുന്ന ടൂട്ടിംഗിലെ ഗ്രാവെനെറി സ്‌കൂളില മുൻ സഹപാഠികൾ വെളിപ്പെടുത്തുന്നത്. ശാന്തസ്വഭാവിയായിരുന്ന സക്കറിയ സെക്കൻഡറി സ്‌കൂളിന്റെ ആദ്യ നാളുകളിൽ പലരാലും പരിഹസി
ലണ്ടനിലെ തിരക്കേറിയ റസൽ സ്‌ക്വയറിൽ 19കാരനായ ആക്രമി നടത്തിയ കത്തിക്കുത്തിൽ 64കാരിയായ അമേരിക്കൻ സ്ത്രീ ഡാർലെനെ ഹോർട്ടൻ കൊല്ലപ്പെടുകയും മറ്റ് അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.സംഭവത്തിൽ പ്രതിയായ സോമാലിയക്കാരൻ സക്കറിയ ബുൽഹാൻ പിടിയിലാവുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.ലണ്ടൻ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ സക്കറിയ 2002ൽ നോർവേയിൽ നിന്നായിരുന്നു യുകെയിലെത്തിയിരുന്നത്. മാനസികരോഗ പ്രശ്നങ്ങൾ മൂലമാണ് ഇയാൾ റസൽ സ്‌ക്വയറിൽ ആക്രമണം അഴിച്ച് വിട്ടതെന്ന് സൂചനയുണ്ട്. യുകെയിലെ പര്യടനത്തിന് ശേഷം ഇന്നലെ അമേരിക്കയിലേക്ക് മടങ്ങാനിരിക്കവെയാണ് ഹോർട്ടൻ കൊല്ലപ്പെട്ടിരിക്കുന്നത്.
കൊലപാതകിയായ സക്കറിയ ചെൽസിയ ഫുട്ബോളിന്റെ ഫാനായിരുന്നുവെന്നാണ് ഇയാൾ പഠിച്ചിരുന്ന ടൂട്ടിംഗിലെ ഗ്രാവെനെറി സ്‌കൂളില മുൻ സഹപാഠികൾ വെളിപ്പെടുത്തുന്നത്. ശാന്തസ്വഭാവിയായിരുന്ന സക്കറിയ സെക്കൻഡറി സ്‌കൂളിന്റെ ആദ്യ നാളുകളിൽ പലരാലും പരിഹസിക്കപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഫ്ലോറിഡയിലെ പ്രഫസറുടെ ഭാര്യയും അദ്ധ്യാപികയുമായ കൊല്ലപ്പെട്ട ഡാർലെനെ ഹോർട്ടൻ ഭർത്താവിനൊപ്പം യുകെയിൽ ഏതാനും നാളുകൾ ചെലവിട്ട് ഇന്നലെ മടങ്ങിപ്പോകാനിരിക്കവെയാണ് അപ്രതീക്ഷിതമായി കൊലക്കത്തിയൂടെ രൂപത്തിൽ മരണം അവരെ തേടിയെത്തിയത്. സമ്മർസ്റ്റഡി പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു ഹോർട്ടനും ഭർത്താവ് റിച്ചാർഡ് വാഗ്‌നെറും ഇവിടെയെത്തിയിരുന്നത്.
രാത്രി 10.30നായിരുന്നു ഡാർലെനെ കൊല്ലപ്പെട്ടിരുന്നത്. സക്കറിയ കുത്തിപ്പരിക്കേൽപ്പിച്ച അഞ്ച് പേരിൽ ഒരാൾ ഇസ്രയേലി ഹോളിഡേ മെയ്‌ക്കറും 18കാരിയുമായ യോവെൽ ലെവ്കോവ്കിയാണ്.സക്കറിയ ആക്രമണത്തിന്റെ ഇരയാണെന്ന് തെറ്റിദ്ധരിച്ച യോവെൽ സഹായവാഗ്ദാനമേകി അയാളെ സമീപിച്ചതിനെ തുടർന്ന് സക്കറിയ യോവലിനെയും ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണീ പെൺകുട്ടി പറയുന്നത്.കുത്തേറ്റ് പിടഞ്ഞ് വീണ മറ്റൊരാൾ ഒരു ബ്രിട്ടീഷുകാരനാണ്. വയറിന് കുത്തേറ്റ് ആശുപത്രിയിലായെങ്കിലും ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. കുത്തേറ്റ് പരുക്കേറ്റ മറ്റൊരാൾ അമേരിക്കക്കാരനാണ്. ഇയാളുടെ നെഞ്ചിനാണ് മുറിവേറ്റിരിക്കുന്നത്.ഇവരെയെല്ലാം ഇന്നലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
സൗത്താംപ്ടൺ റോയിലെ ഇംപീരിയൽ ഹോട്ടലിന് വെളിയിലാണ് നാടിനെ നടുക്കിയ ആക്രമണം അരങ്ങേറിയിരിക്കുന്നത്.സംഭവത്തെ തുടർന്ന് കനത്ത പൊലീസ് ബന്തവസിലാണ് സൗത്താംപ്ടൺ റോയുള്ളത്. ഫോറൻസിക് പരിശോധനകൾക്കായി ഇവിടെ ടെന്റുകൾ കെട്ടിയിട്ടുണ്ട്. പൊലീസ് സംഭവസ്ഥലം സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്. സംഭവത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ നിന്നുള്ള രണ്ട് പേരെ ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നുവെന്നാണ് സാക്ഷികൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിലൊരാൾ ഒരു മോട്ടോർബൈക്ക് റോഡ്സൈഡിൽ നിർത്തിയിരുന്നുവെന്നും മറ്റൊരാൾ വേറൊരു ഭാഗത്തേക്ക് പോയിരുന്നുവെന്നുമാണ് റിപ്പോർട്ട്. കുത്തേറ്റ് സ്ത്രീയുടെ പുറക് ഭാഗത്ത് നിന്നും രക്തം ചീറിത്തെറിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് അധിക പൊലീസിനെ ബ്ലൂംസ്ബറിയിലെ ബ്രിട്ടീഷ് മ്യൂസിയത്തിനടുത്ത് ഡ്യൂട്ടിക്കിട്ടിട്ടുണ്ട്. 2005ലെ 7/7 തീവ്രവാദ ആക്രമണം നടന്ന സ്ഥലങ്ങളിലൊന്നിന് സമീപമാണ് ഈ ആക്രമണവും നടന്നിരിക്കുന്നത്.
മെട്രൊപൊളിറ്റൻ പൊലീസിന്റെ ഹോമിസൈഡ് കമാൻഡാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ഇതിനെ കൗണ്ടർ ടെററിസം യൂണിറ്റും പിന്തുണയ്ക്കുന്നുണ്ട്. അറസ്റ്റിലായ 19കാരൻ മാനസിക രോഗിയായതിനാലാണ് ഇത്തരത്തിൽ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നതെന്നാണ് പ്രാഥമി ക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നതെന്നാണ് മെട്രോ പൊളിറ്റൻ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ മാർക്ക് റോലെ പറയുന്നത്. ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.