- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഴിമതിയാരോപണം; സൊമാലിയൻ പ്രധാനമന്ത്രിയെ പ്രസിഡന്റ് സസ്പെൻഡ് ചെയ്തു; പരോക്ഷമായ അട്ടിമറിക്ക് പ്രസിഡന്റ് ശ്രമിക്കുന്നുവെന്നും വിമർശനം
മൊഗദിഷു: സൊമാലിയൻ പ്രധാനമന്ത്രി മുഹമ്മദ് റോബിളിനെ പ്രസിഡന്റ് മുഹമ്മദ് ഫർമാജോ സസ്പെൻഡുചെയ്തു. അഴിമതിയാരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂർത്തിയാകുംവരെ സസ്പെൻഷൻ തുടരുമെന്നാണ് വിവരം.
ഉപപ്രധാനമന്ത്രി മഹദി മുഹമ്മദിനാണ് പകരം ചുമതല. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിൽ ഏറെക്കാലമായുള്ള തർക്കംകാരണം രാജ്യത്ത് ഭരണപ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം. അതേസമയം, പ്രസിഡന്റിന്റെ നടപടി അതിരുകടന്നതാണെന്നും റോബിൾ തത്സ്ഥാനത്തു തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
പരോക്ഷമായ അട്ടിമറിനടത്താൻ പ്രസിഡന്റ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. തിങ്കളാഴ്ച റോബിൾ ഓഫീസിലേക്കു കടക്കുന്നത് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി അടുത്തവൃത്തങ്ങൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story