ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ തിരുനാൽ ഏപ്രിൽ 26 ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ഇടവകയിലെ വിശുദ്ധന്റെ നാമധേയം സ്വീകരിച്ചിട്ടുള്ളവരും, വിശുദ്ധന്റെ വിശ്വസ്ത ഭക്തരും ഒത്തുചെർന്നാണ് വിശുദ്ധന്റെ മാദ്ധ്യസ്ഥ തിരുനാൾ ആഘോഷിച്ചതെന്നു തിരുനാളിന്റെ മുഖ്യ സംഘാടകനായ ജോർജ് വർക്കി അറിയിച്ചു.

രാവിലെ 11.15 നു ആരംഭിച്ച ആഘോഷമായ ദിവ്യബലിക്ക് ബഹുമാനപ്പെട്ട റവ . ഫാ. സോണി സെബാസ്റ്റ്യൻ മുഖ്യ കാർമികനായിരുന്നു. ഇടവക വികാരി ഫാ . തോമസ് കടുകപ്പിള്ളിൽ സഹകാർമികത്വം വഹിച്ചു . ദിവ്യബലി മധ്യേ റവ . ഫാ. സോണി സെബാസ്റ്റ്യൻ വിശുദ്ധന്റെ തിരുനാൾ സന്ദേശം നൽകപ്പെട്ടു . ഇടവകയിലെ  ഗായകസംഘം ആലപിച്ച ഗാനങ്ങൾ തിരുനാൾ ചടങ്ങുകൾ കൂടുതൽ  ഭക്തിസാന്ദ്ര മാക്കി. ദിവ്യബലിക്കു ശേഷം ലതീഞ്ഞു, തിരുസ്വരൂപ വണക്കം, നേർച്ച  കാഴ്ച  സമർപ്പണം  എന്നിവ നടന്നു.

വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങൾ ഭക്തിയാദര പൂർവ്വം  നടത്താൻ  സഹായിക്കുകയും സഹകരിക്കുകയും  ചെയ്ത എല്ലാ കുടുംബാംഗംങ്ങൾക്കും ടോം പെരുംപായിൽ നന്ദി പറഞ്ഞു. നേർച്ച സദ്യയോടെ തിരുനാൾ ആഘോഷം സമാപിച്ചു. വെബ്‌സൈറ്റ്: www.stthomsayronj.org സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.