- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാൽപത്തിനാലുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത ഇരുപത്താറുകാരൻ മയക്കുമരുന്നിന് അടിമ; ബഹളം വച്ചപ്പോൾ അമ്മയെയും മുത്തശ്ശിയെും ചവിട്ടിവീഴ്ത്തി രക്ഷപ്പെട്ടു; പീഡനം ആവർത്തിച്ചപ്പോൾ മാതാവ് നേരിട്ടെത്തി പരാതി നൽകി; പെറ്റമ്മയെ തിരിച്ചറിയാത്ത മകൻ പിടിയിലായത് ഇങ്ങനെ
തിരുവനന്തപുരം: നാൽപ്പത്തിനാലുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത ഇരുപത്താറുകാരൻ പിടിയിൽ. തിരുവനന്തപുരത്തെ മരുതമലയിൽനിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ഒരു മാസത്തിനിടെ പലതവണയാണ് യുവാവ് അമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. മാതാവ് നേരിട്ടു പൊലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവാവ് കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്നു പാലോട് സിഐ എം കെ മനോജ് മറുനാടൻ മലയാളിയോടു പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ വിതുര സ്വദേശിയാണു യുവാവ്. വിവാഹിതനും മൂന്നു വയസുള്ള പെൺകുഞ്ഞുമുണ്ട്. കടുത്ത മദ്യപാനവും സ്വഭാവദൂഷ്യങ്ങളും കാരണം ഭാര്യ ഒന്നര മാസത്തോളമായി ഇയാളിൽനിന്ന് അകന്നു താമസിക്കുകയാണ്. ഭാര്യ പിണങ്ങിപ്പോയ ശേഷം അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമായിരുന്നു യുവാവ് കഴിഞ്ഞിരുന്നത്. കൂലിപ്പണിക്കാരനായ മയക്കുമരുന്നിന്റെ ലഹരിയിലാണു പല ദിവസവും വീട്ടിൽ വന്നിരുന്നത്. കഴിഞ്ഞമാസം ഇരുപത്തിനാലിനാണ് യുവാവ് അമ്മയെ ആദ്യമായി ബലാത്സംഗം ചെയ്തത്. മുത്തശ്ശി വീട്ടിൽനിന്നു പുറത്തുപോയ സമയത്താണ് യുവ
തിരുവനന്തപുരം: നാൽപ്പത്തിനാലുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത ഇരുപത്താറുകാരൻ പിടിയിൽ. തിരുവനന്തപുരത്തെ മരുതമലയിൽനിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ഒരു മാസത്തിനിടെ പലതവണയാണ് യുവാവ് അമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. മാതാവ് നേരിട്ടു പൊലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവാവ് കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്നു പാലോട് സിഐ എം കെ മനോജ് മറുനാടൻ മലയാളിയോടു പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
വിതുര സ്വദേശിയാണു യുവാവ്. വിവാഹിതനും മൂന്നു വയസുള്ള പെൺകുഞ്ഞുമുണ്ട്. കടുത്ത മദ്യപാനവും സ്വഭാവദൂഷ്യങ്ങളും കാരണം ഭാര്യ ഒന്നര മാസത്തോളമായി ഇയാളിൽനിന്ന് അകന്നു താമസിക്കുകയാണ്. ഭാര്യ പിണങ്ങിപ്പോയ ശേഷം അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമായിരുന്നു യുവാവ് കഴിഞ്ഞിരുന്നത്. കൂലിപ്പണിക്കാരനായ മയക്കുമരുന്നിന്റെ ലഹരിയിലാണു പല ദിവസവും വീട്ടിൽ വന്നിരുന്നത്. കഴിഞ്ഞമാസം ഇരുപത്തിനാലിനാണ് യുവാവ് അമ്മയെ ആദ്യമായി ബലാത്സംഗം ചെയ്തത്.
മുത്തശ്ശി വീട്ടിൽനിന്നു പുറത്തുപോയ സമയത്താണ് യുവാവ് മാതാവിനെ ആക്രമിച്ചത്. അതിനു ശേഷം വീട്ടിൽനിന്നു പുറത്തേക്കു പോയി. ഈ സംഭവത്തെക്കുറിച്ചു മാതാവു പുറത്തു പറയുകയോ പരാതി നൽകുകയോ ചെയ്തിരുന്നില്ല. മറ്റാളുകൾ അറിഞ്ഞാൽ എന്തുകരുതുമെന്നു വിചാരിച്ചാണ് അമ്മ ഇക്കാര്യം മറച്ചുവച്ചത്. വീട്ടിൽ മടങ്ങിയെത്തിയ മകൻ അമ്മയോടു സംസാരിക്കുകയും മാപ്പു പറയുകയും ചെയ്തു. പക്ഷേ, അതിനുശേഷം കടുത്ത മാനസികസമ്മർദമാണ് മാതാവിനുണ്ടായത്.
സ്ഥിരം കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിലെത്തുന്ന മകൻ വീണ്ടും തന്നെ ആക്രമിച്ചേക്കാമെന്ന ഭയത്തിലായിരുന്നു മാതാവ്. ഇതോടെ ഇവർ മാനസികമായി കടുത്ത സംഘർഷത്തിലായിരുന്നു. ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി രാത്രി വീണ്ടും അമ്മയെ ആക്രമിക്കാൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. മകൻ അക്രമാസക്തനായതിനെത്തുടർന്ന് ഒച്ച വച്ചപ്പോൾ മുത്തശ്ശി മുറിയിലേക്ക് ഓടിവരികയായിരുന്നു. അമ്മയെ മകൻ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതു കണ്ട് മുത്തശ്ശിയും ബഹളംവയ്ക്കുകയായിരുന്നു.
ഇതോടെ, അമ്മയെയും മുത്തശ്ശിയെയും ചവിട്ടി വീഴ്‌ത്തി ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പീഡനശ്രമം ആവർത്തിച്ചതോടെയാണ് ജീവനു ഭീഷണി മുന്നിൽ കണ്ടു മാതാവ് വിതുര പൊലീസ് സ്റ്റേഷനിലെത്തി നേരിട്ടു പരാതി നൽകുകയായിരുന്നു. യുവാവിനെതിരേ ഐപിസി 376,341,323,506 എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും സർക്കിൾ ഇൻസ്പെക്ടർ മനോജ് പറഞ്ഞു.