- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും മകനും തമ്മിൽ വാക്കുതർക്കം; പൊന്നാനിയിൽ മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു; കൊല്ലപ്പെട്ടത് 62 കാരനായ ഹംസു; മകൻ ആബിദും മകളും ഹംസുവിന്റെ ഭാര്യയും പൊലീസ് കസ്റ്റഡിയിൽ; അച്ഛന് വെള്ളം കൊടുക്കാൻ പോലും മക്കൾ തയ്യാറായില്ലെന്ന് നാട്ടുകാർ
മലപ്പുറം: പൊന്നാനി വെളിയംകോട് പിതാവും, മകനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന്മർദ്ദനമേറ്റ പിതാവ് മരിച്ചു. വെളിയംകോട് കിണർ ബദർപള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ മാമദ് ഹാജിയുടെ മകൻ പള്ളിയകായിൽ ഹംസു (62) വാണ് മകൻ ആബിദിന്റെ മർദ്ദനമേറ്റ് മരണപ്പെട്ടത്. മകൻ ആബിദിനെയും മറ്റൊരു മകളെയും ഹംസുവിന്റെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
.മകനുമായി ഉണ്ടായ വാക്കുതർക്കമാണ് ഹംസുവിന്റെ മരണത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യ, മകന്റെ ഭാര്യ, മകൾ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
സംഭവത്തിൽ മകൾ നോക്കി നിന്നതായും മർദ്ദനമേറ്റ പിതാവിന് വെള്ളം നൽകാൻ പോലും ഇവർ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. രണ്ട് മകനും ഒരു മകളുമാണ് ഇയാൾക്ക്. മകൾ ചെന്നൈയിൽ പഠിക്കുകയാണ്. ഇങ്ങനെയൊരു പിതാവിനെ സംരക്ഷിക്കാൻ ആകില്ലെന്നായിരുന്നു മകളുടെ നിലപാട്.
സ്വത്ത് സംബന്ധമായി പിതാവും മക്കളും വഴക്കായിരുന്നു. മാതാവും മക്കളും ഒരു ഭാഗത്തും പിതാവ് മറുഭാഗത്തുമായിരുന്നു. മക്കൾ സംരക്ഷിക്കുന്നില്ലെന്ന് കാണിച്ചും ജീവന് ഭീഷണി ഉണ്ടെന്നും പറഞ്ഞ് ഇയാൾ പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തെത്തിയാണ് പെരുമ്പടപ്പ് പൊലീസ് മകനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തത്.