- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ദാരുണ സംഭവത്തിന്റെ കാരണം തേടി പൊലീസ്
തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര ആങ്കോട്ട് സ്വദേശി മോഹന കുമാരിയും മകൻ കണ്ണനുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനകുമാരിയെ കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. മറ്റൊരു മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ണനെ കണ്ടെത്തിയത്.
മോഹനകുമാറിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം കണ്ണൻ തൂങ്ങിമരിച്ചു എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story