- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നട്ടെല്ലിനു പരിക്കേറ്റ് വീൽചെയറിൽ കഴിഞ്ഞിരുന്ന അച്ഛനെ മകൻ കുത്തിക്കൊന്നു; അമ്മയുടെ കഴുത്തിനുകുത്തി പരിക്കേൽപ്പിച്ചു; എൻജിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ
അടൂർ: വാഹനാപകടത്തിൽ നട്ടെല്ലിനു പരിക്കേറ്റ് വീൽചെയറിൽ കഴിഞ്ഞിരുന്ന അച്ഛനെ മകൻ കുത്തിക്കൊന്നു. ആക്രമണം തടയാന് ശ്രമിച്ച അമ്മയെയും കുത്തിപ്പിരിക്കേൽപ്പിച്ചു. അടൂർ ആനന്ദപ്പള്ളി കോട്ടവിള ഹൗസിൽ തോമസാണ്(62) മരിച്ചത്. ഭാര്യ മറിയാമ്മ കഴുത്തിനു കുത്തേറ്റ് ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് എൻജിനീയറിങ് വിദ്യാർത്ഥിയായ മകൻ ഐസക് തോമസിനെ(23) പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തു കഴിഞ്ഞിരുന്ന തോമസും ഭാര്യ മറിയാമ്മയും പതിനഞ്ചുദിവസം മുൻപാണ് നാട്ടിലെത്തിയത്. വാഹനാപകടത്തിൽ തോമസിന്റെ നട്ടെല്ലിനു പരിക്കേറ്റതിനെത്തുടർന്നായിരുന്നു വരവ്. ഇവർ വന്നപ്പോഴാണ് മാർത്താണ്ഡത്ത് പഠിക്കുകയായിരുന്ന ഐസക്കും നാട്ടിൽ വന്നത്. ബുധനാഴ്ച രാത്രി 11.30നാണ് കൊലപാതകം. കാരണം വ്യക്തമായിട്ടില്ല. അച്ഛനെയും അമ്മയെയും കുത്തിയശേഷം ഐസക് സമീപത്തുതന്നെയുള്ള തോമസിന്റെ സഹോദരൻ ജോയിയുടെ വീട്ടിലേക്ക് ഓടിക്കയറി. അവിടെയുള്ള ടെലിവിഷൻ തകർത്തശേഷം കെട്ടിടത്തിനു മുകളിൽനിന്നു താഴേക്ക് എടുത്തുചാടി. ഈസമയത
അടൂർ: വാഹനാപകടത്തിൽ നട്ടെല്ലിനു പരിക്കേറ്റ് വീൽചെയറിൽ കഴിഞ്ഞിരുന്ന അച്ഛനെ മകൻ കുത്തിക്കൊന്നു. ആക്രമണം തടയാന് ശ്രമിച്ച അമ്മയെയും കുത്തിപ്പിരിക്കേൽപ്പിച്ചു. അടൂർ ആനന്ദപ്പള്ളി കോട്ടവിള ഹൗസിൽ തോമസാണ്(62) മരിച്ചത്. ഭാര്യ മറിയാമ്മ കഴുത്തിനു കുത്തേറ്റ് ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് എൻജിനീയറിങ് വിദ്യാർത്ഥിയായ മകൻ ഐസക് തോമസിനെ(23) പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദേശത്തു കഴിഞ്ഞിരുന്ന തോമസും ഭാര്യ മറിയാമ്മയും പതിനഞ്ചുദിവസം മുൻപാണ് നാട്ടിലെത്തിയത്. വാഹനാപകടത്തിൽ തോമസിന്റെ നട്ടെല്ലിനു പരിക്കേറ്റതിനെത്തുടർന്നായിരുന്നു വരവ്. ഇവർ വന്നപ്പോഴാണ് മാർത്താണ്ഡത്ത് പഠിക്കുകയായിരുന്ന ഐസക്കും നാട്ടിൽ വന്നത്. ബുധനാഴ്ച രാത്രി 11.30നാണ് കൊലപാതകം. കാരണം വ്യക്തമായിട്ടില്ല. അച്ഛനെയും അമ്മയെയും കുത്തിയശേഷം ഐസക് സമീപത്തുതന്നെയുള്ള തോമസിന്റെ സഹോദരൻ ജോയിയുടെ വീട്ടിലേക്ക് ഓടിക്കയറി. അവിടെയുള്ള ടെലിവിഷൻ തകർത്തശേഷം കെട്ടിടത്തിനു മുകളിൽനിന്നു താഴേക്ക് എടുത്തുചാടി.
ഈസമയത്തുതന്നെ അവിടെയെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ഐസക്കിനെ പിടികൂടി അടൂർ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. മറിയാമ്മയെയും തോമസിനെയും അടൂർ ഹോളി ക്രോസ് ആശുപത്രിയിലും എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും തോമസ് മരിച്ചു. മറിയാമ്മയെ വിദഗ്ധചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കു മാറ്റി.
കുത്തേറ്റ് തോമസിന്റെ കുടൽമാല പുറത്തുവന്ന നിലയിലായിരുന്നു. കഴുത്തിനു ഗുരുതരമായി കുത്തേറ്റ മറിയാമ്മയ്ക്ക് അടിയന്തരശസ്ത്രക്രിയ നടത്തി. അഞ്ചുമക്കളിൽ ഏറ്റവും ഇളയ ആളാണ് ഐസക്. മറ്റു നാലുപേരും പെൺകുട്ടികളാണ്. രണ്ടുദിവസമായി ഐസക്കിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.