കോട്ടയം: മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു. കോട്ടയം വൈകപ്രയാറിലാണ് ദാരുണ സംഭവം. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. 66 വയസ്സായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മകൻ ബൈജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മദ്യലഹരിയിലായിരുന്ന മകൻ അമ്മയെ മർദ്ദിക്കുകയായിരുന്നു. മർദ്ദിച്ചതിന് ശേഷം അവരെ തോട്ടിൽ മുക്കിത്താഴ്‌ത്തി. മർദ്ദനത്തിൽ ശ്വാസ തടസം നേരിട്ട മന്ദാകിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.