നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ അമ്മയെ കൊന്ന കേസിൽ മകൻ അറസ്റ്റിൽ. വീട്ടുകാർ ഹാർട്ട് അറ്റാക്കെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കൊലപാതകമാണ് ഒടുവിൽ നെയ്യാറ്റിൻകര പൊലീസ് തെളിയിച്ചത്. നെയ്യാറ്റിൻകര തൊഴുക്കലിൽ ശ്രീലത എന്ന വീട്ടമ്മയെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകനും നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ 23കാരൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണികണ്ഠന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. വെള്ളിയാഴ്ച രാവിലെ രണ്ടാം ഭർത്താവായ മണികണ്ഠനും മകനായ മണികണ്ഠനും ഒപ്പം ഇരുന്ന് മദ്യപിച്ച ശ്രീലതയെയാണ്്ഉച്ച കഴിഞ്ഞ് വീട്ടിനുള്ളിൽ മരിച്ച നിലിയൽ കണ്ടെത്തിയത്.

ഉച്ചക്ക് രണ്ടരക്കുള്ള മരണം പൊലീസിനെ അറിയിച്ചത്്് വൈകുന്നേരം ആറ് മണിക്ക് ശേഷം. അതും സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ പൊലീസിനെ വിളിച്ച് അറിയുക്കകയായിരുന്നു. പൊലീസ് എത്തുമ്പോൾ ഹാർട്ട് അറ്റ്ക്ക് വന്നു മരിച്ചുവെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. 43കാരിയായ ശ്രീലത മരിച്ചു കിടക്കുകയായിയരുന്നുവെന്ന് ആദ്യം മൃതദേഹം കണ്ട് രണ്ടാം ഭർത്താവ് മണികണ്ഠൻ പൊലീസിനോടു പറഞ്ഞു. പൊലീസ് എത്തുമ്പോൾ കട്ടിലിലാണ് ശ്രീലതയെ കിടത്തിയിരുന്നത്. എന്നാൽ മരിച്ച് കിടന്ന സ്ഥലം മണികണ്ഠൻ കാട്ടിയപ്പോഴും അസ്വാഭാവികത പൊലീസിന് തോന്നിയെങ്കിലും പ്രാഥമിക പരിശോധ നടത്തിയപ്പോഴും മൃതദേഹത്തിൽ മുറിവുകളോ വീട്ടിൽ അടിപിടി നടന്നതിന്റെ ലക്ഷണങ്ങളോ കണ്ടില്ല.

പിന്നീട് മകൻ മണികണ്്്ഠൻ ഒഴികെ മറ്റെല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. മരിച്ച ശ്രീലതയുടെ അച്ഛൻ പറഞ്ഞതനുസരിച്ച്് വീട് ഒരു മിനി ബാറാണന്ന്് പൊലീസിന് ബോധ്യമായി. എല്ലാ ദിവസവും ശ്രീലതയും മകനും രണ്ടാം ഭർത്താവും ചേർന്ന് വീട്ടിൽ മദ്യപാനമുണ്ട്്്. മദ്യപാനത്തനിടെ അമ്മയും മകനും തമ്മിൽ മദ്യത്തിന്റെ അളവ് പറഞ്ഞ്്് അടിയാവും. സ്ഥിര പല്ലവി ആയതിനാൽ വീട്ടുകാരോ നാട്ടുകാരോ വീട്ടിലെ ബഹളം ശ്രദ്ധിക്കില്ല. കൂടെ തമാസിക്കുന്ന അച്ഛന് ഭക്ഷണമോ വെള്ളമോ പോലും നൽകാതിരുന്ന ശ്രീലത വളരെ മോശമായാണ് പിതാവിനോടു പെരുമാറിയിരുന്നതെന്നും തൊട്ടടുത്തുള്ള അനിയന്റെ വീട്ടിൽ പോയാണ് ഭക്ഷണ കഴിക്കുന്നതെന്നും ശ്രീലതയുടെ പിതാവ് പൊലീസിനോടു പറഞ്ഞു.

രണ്ടാം ഭർത്താവ് മണികണ്ഠന് ശ്രീലതയെ കുറിച്ച നല്ലതേ പറയാനുള്ളു. പതിനഞ്ചു വർഷ മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോൾ ശ്രീലതക്ക് ഒപ്പം കൂടിയതാണ് മണികണഠൻ. ശ്രീലതയുടെ ദുർനടപ്പിനെയോ മറ്റു കാര്യങ്ങെളെയോ ചോദ്യംചെയ്യാത്തതു കൊണ്ടു തന്നെ ശ്രീലതയ്ക്കും മണികണ്ഠൻ പ്രിയപ്പെട്ടവനായിരുന്നു. ഹാർട്ട്് അറ്റാക്ക് എന്ന പറഞ്ഞ്്് വീട്ടുകാർ കൈ ഒഴിഞ്ഞ മരണം സ്വഭാവിക മരണമായി കാണാൻ കഴിയാത്ത നെയ്യാറ്റിൻകര സബ് ഇൻസ്പെക്ടർ സന്തോഷ്് നാട്ടുകാരിൽ നിന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴാണ് ശ്രീലതയുടെ മകന്റെ ക്രിമിനൽ പശ്ചാത്തലം പൊലീസ് അറിയുന്നത്. നെയ്യാറ്റിൻകര പൊലീസിൽ തന്നെ രണ്ട് അടിപിടി കേസും ഒരു പിടിച്ചു പറി കേസും ഉണ്ടെന്ന് പൊലീസ് പിന്നീട് ഉറപ്പിച്ചു.

മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് വിധേയമാക്കുന്നതിനിടെ തുടകളിലായി കണ്ട അടിയുടെ ചെറിയ പാടുകളും സംശയം വർദ്ധിപ്പിച്ചു. ഇതിനിടെ മകൻ മണികണ്ഠനെ ചോദ്യം ചെയ്തുവെങ്കിലും അമ്മ നഷ്ടപ്പട്ടതിന്റെ വൈകാരികതയിലായിരുന്നു മറുപടി മുഴുവനും. പിന്നീട് പോസ്റ്റമോർട്ടം നടത്തിയ പൊലീസ് സർജനെ നെയ്യാറ്റികര എസ് ഐ നേരിട്ടു ബന്ധപ്പെട്ടു. ഹൃദയത്തിനും ശ്വാസ കോശത്തിനും ഏറ്റക്ഷതമാണ് മരണകാരണമെന്ന് ഡോക്ടർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ശ്രീലതയുടെ മകൻ മണികണ്ഠനെ പൊലീസ് വീണ്ടു കസ്റ്റഡയിലെടുത്തു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

പ്രതി മണികണ്ഠൻ പൊലീസിനോടു പറഞ്ഞത് ഇങ്ങനെ. സംഭവം നടന്ന അന്നു രാവിലെ അമ്മ ശ്രീലതയും രണ്ടാനച്ഛൻ മണികണ്ഠനും താനും അനുജത്തി പഠിക്കുന്ന നെയ്യാറ്റികര ഗേൾസ് ഹൈസ്‌ക്കൂളിൽ പോയി. അവിടെ ടീച്ചറെ കണ്ട്് പഠന കാര്യങ്ങൾ ഒക്കെ സംസാരിച്ച ശേഷം നെയ്യാറ്റിൻകര ബിവറേജസ് ഔട്ടലെറ്റിൽ എത്തി എന്നും കഴിക്കുന്ന മദ്യം ഒരു ബോട്ടിൽ വാങ്ങി വീട്ടിൽ തിരിച്ചെത്തിയശേഷം മൂവരും ചേർന്ന് മദ്യപിച്ചു. ആദ്യ പെഗ് കഴിഞ്ഞ് രണ്ടാനച്ഛൻ ഉറങ്ങാൻ പോയി പിന്നീട് അമ്മയും താനുമായാണ് മദ്യപിച്ചത്. ഒരു സിഗരറ്റ് വലിച്ചു വരുന്നതിനിടെ മുഴുവൻ മദ്യവും അമ്മ കുടിച്ചു തീർത്തു. ഇക്കാര്യം ചോദിച്ചപ്പോൾ അമ്മ തെറിവിളിച്ചു ഇതിനിടെ താൻ അമ്മയെ പിടിച്ചു തള്ളി തലയിടിച്ച് തറയിൽ വീണ അമ്മയുടെ നെഞ്ചിൽ കയറി നിന്ന് താൻ ചവിട്ടി. എന്നാൽ കൊല്ലാനല്ല താൻ ഇത് ചെയ്തതെന്നും പ്രതി മണികണ്ഠൻ പറഞ്ഞു.

ഇതിന് ശേഷം റോഡിൽ നിൽക്കവെ രണ്ടാനച്ഛൻ വിളിച്ചപ്പോഴാണ് അമ്മയ്ക്ക് ബോധം തെളിഞ്ഞില്ലന്ന് മനസിലായത്. രണ്ടാനച്ഛനോടു അവർ അവിടെ കിടന്ന് ചാവട്ടെ എന്നു താൻ പറഞ്ഞു. അച്ഛൻ വിളിച്ചതനുസരിച്ച്ഒരു ഓട്ടോക്കരൻ വന്നാണ് മൃതദേഹം തറയിൽ നിന്നും കട്ടിലിൽ കയറ്റി കിടത്തിയത്. തുടർന്ന്് ഡോക്ടറെ വിളിച്ചു കാണിച്ചപ്പോൾ മരിച്ചതായി പറഞ്ഞു. ഹൃദയാഘാതമാവാം മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു. അതാണ് മർദ്ദനം മറച്ചുവെച്ച് ഹാർട്ട് അറ്റാക്ക് എന്ന് പറഞ്ഞത്. പ്രതിയ നാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.