- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിനെ കാണാൻ പോയ ഐ എ എസ് ദമ്പതിമാരുടെ മകൻ മരിച്ച നിലയിൽ; കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത് ഒരേ ഒരു മകൻ
മുംബൈ: മുംബൈയിൽ ഐഎഎസ് ദമ്പതിമാരുടെ മകനെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര നഗര വികസന പ്രിൻസിപ്പൽ സെക്രട്ടറി മനിഷ മൈസ്‌കറിന്റെയും ഹൗസിങ് ആൻഡ് ഏരിയ ഡേവലപ്മെന്റ് അഥോറിറ്റി സി ഇ ഒ മിലിങ് മൈസ്‌ക്കറിന്റെയും മകൻ മന്മഥ് മൈസ്‌ക്കറിനെയാണു (18) മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിനു മുന്നിൽ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയ മന്മഥന്റെ തല തകർന്നിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. സുഹൃത്തിനെ കാണാനുണ്ട് എന്നു പറഞ്ഞായിരുന്നു മന്മഥ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഒരു മണിക്കൂറിന് ശേഷം ദരിയ മഹൽ കെട്ടിടത്തിനു മുന്നിൽ ഒരാൾ മരിച്ചു കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് മന്മഥനെ തിരിച്ചറിഞ്ഞത്്. എന്തിനാണ് മന്മഥ് ദരിയാമഹലിലേക്ക് പോയതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
മുംബൈ: മുംബൈയിൽ ഐഎഎസ് ദമ്പതിമാരുടെ മകനെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര നഗര വികസന പ്രിൻസിപ്പൽ സെക്രട്ടറി മനിഷ മൈസ്‌കറിന്റെയും ഹൗസിങ് ആൻഡ് ഏരിയ ഡേവലപ്മെന്റ് അഥോറിറ്റി സി ഇ ഒ മിലിങ് മൈസ്‌ക്കറിന്റെയും മകൻ മന്മഥ് മൈസ്‌ക്കറിനെയാണു (18) മരിച്ച നിലയിൽ കണ്ടെത്തിയത്.
കെട്ടിടത്തിനു മുന്നിൽ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയ മന്മഥന്റെ തല തകർന്നിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. സുഹൃത്തിനെ കാണാനുണ്ട് എന്നു പറഞ്ഞായിരുന്നു മന്മഥ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
ഒരു മണിക്കൂറിന് ശേഷം ദരിയ മഹൽ കെട്ടിടത്തിനു മുന്നിൽ ഒരാൾ മരിച്ചു കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് മന്മഥനെ തിരിച്ചറിഞ്ഞത്്. എന്തിനാണ് മന്മഥ് ദരിയാമഹലിലേക്ക് പോയതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
Next Story