ന്യൂഡൽഹി: അച്ഛനെ കൊന്ന പട്ടാളക്കാരനോട് പ്രതികാരം വീട്ടണമെന്ന് പാക്ക് സൈനീകാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ ശശികുമാറിന്റെ മകൻ അക്ഷയ്കുമാർ. എനിക്ക് പട്ടാളത്തിൽ ചേർന്ന് എന്റെ അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യണമെന്നാണ് അക്ഷയ്കുമാർ പറയുന്നത്.

കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ കശ്മീരിലെ നൗഷാരാ മേഖലയിൽ നടത്തിയ ഷെല്ലാക്രമണത്തിലാണ് ശശികുമാറിന് പരിക്കേറ്റത്. വൈകാതെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ശശികുമാർ മരണത്തിന് കഴടങ്ങുക ആയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ പാക് ആക്രമണത്തിൽ രണ്ടു ജവാന്മാർകൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ കുറച്ചുദിവസമായി ഈ പ്രദേശത്ത് നിരന്തരമായി ആക്രമണം നടത്തിവരികയാണ്. കശ്മീരിലെ വിവിധ പ്രദേശങ്ങളായ രജൗരി, പൂഞ്ച്, കുപ്വാര എന്നീ ജില്ലകളിലും പാക്ക് ആക്രമണങ്ങൾ തുടർകഥയാവുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ 217 വിദ്യാർത്ഥികൾ സ്‌കൂളിൽ കുടുങ്ങിയിരുന്നു. രജൗരി ജില്ലയിലെ കഡാലി സെഹ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് കുടുങ്ങിയത്.