- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിയ കാവൽക്കാരനെ ചവിട്ടി കൊന്ന ടെക്സ്റ്റൈൽസ് ഉടമയുടെ മകൻ രണ്ട് വർഷത്തിന് ശേഷം അറസ്റ്റിൽ; നിസാമിനേക്കാൾ വലിയ ക്രൂരന്റെ കഥ പുറംലോകം അറിയുന്നത് വീ്ട്ടുകാരുടെ പരാതിയിൽ പുനരന്വേഷണം നടന്നപ്പോൾ
ആലപ്പുഴ: സുരക്ഷാ ജീവനക്കാരൻ ചവിട്ടേറ്റു മരിച്ച സംഭവത്തിൽ വസ്ത്രവ്യാപാര സ്ഥാപന ഉടമയുടെ മകൻ രണ്ടു വർഷത്തിനു ശേഷം അറസ്റ്റിൽ. തൃശൂർ ശോഭാ സിറ്റിയിൽ ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ നിസാം കാറിടിച്ചു കൊന്ന സംഭവം വിവാദമായ സാഹചര്യത്തിലാണ് നടപടികൾ. ശോഭാ സിറ്റിയിലെ കൊലയെക്കാൾ ധാരുണമാണ് ഇത്. അറിയാതെ കണ്ണടച്ചു പോയതിനാണ് പാവം സെക്യ
ആലപ്പുഴ: സുരക്ഷാ ജീവനക്കാരൻ ചവിട്ടേറ്റു മരിച്ച സംഭവത്തിൽ വസ്ത്രവ്യാപാര സ്ഥാപന ഉടമയുടെ മകൻ രണ്ടു വർഷത്തിനു ശേഷം അറസ്റ്റിൽ. തൃശൂർ ശോഭാ സിറ്റിയിൽ ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ നിസാം കാറിടിച്ചു കൊന്ന സംഭവം വിവാദമായ സാഹചര്യത്തിലാണ് നടപടികൾ. ശോഭാ സിറ്റിയിലെ കൊലയെക്കാൾ ധാരുണമാണ് ഇത്. അറിയാതെ കണ്ണടച്ചു പോയതിനാണ് പാവം സെക്യൂരിറ്റിക്കാരനെ മുതലാളിയുടെ മകൻ ചവിട്ടിയതും പിന്നീട് അത് മരണത്തിലേക്ക് എത്തിയതും.
ഈ കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ മുല്ലയ്ക്കൽ മഹേശ്വരി ടെക്‌സ്റ്റയിൽസ് ഉടമ നാഗരാജ റെഡ്യാരുടെ മകൻ രാധാകൃഷ്ണനാ(കണ്ണൻ42)ണു പിടിയിലായത്. ആലപ്പുഴ ആശ്രമം വാർഡ് അംബുജ ഭവനിൽ രാജഗോപാലാണു മരിച്ചത്. എന്നാൽ സംഭവം നടന്ന് ഏറെ നാളിന് ശേഷമാണ് രാജഗോപാലിന്റെ മരണം. ഈ സാഹചര്യത്തിൽ കൊലപാതക കുറ്റത്തിൽ നിന്ന് മുതലാളിയുടെ മകന് രക്ഷപ്പെടാൻ നിരവധി പഴുതുകളുണ്ട്. വിവാദങ്ങൾ ഉണ്ടാകാതിരിക്കാനുള്ള തന്ത്രമാണ് അറസ്റ്റെന്ന ആക്ഷേപവും ശക്തമാണ്. മുൻകൂർ ജാമ്യത്തിനു രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് അറസ്റ്റ്.
ഡിസിആർബി ഡിവൈഎസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലയ്ക്കലിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചു കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതിയെ കാണാനില്ലെന്നായിരുന്നു റിപ്പോർട്ട്. അന്വേഷണം തൃപ്തികരമല്ലെന്നു പരാതിപ്പെട്ടു പിന്നീടു രാജഗോപാലിന്റെ ഭാര്യ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ഡിസിആർബിയെ ഏൽപ്പിക്കുകയായിരുന്നു. അതിനിടെ ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിനു വീഴ്ച പറ്റിയോ എന്നതടക്കം പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വി. സുരേഷ് കുമാർ പറഞ്ഞു
രാധാകൃഷ്ണന്റെ ലക്ഷ്മിസദനം വീട്ടിൽ ജോലി ചെയ്യവേയാണ് രാജഗോപാൽ മരിച്ചത്. 2013 മെയ് 27നു രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. വീടിന്റെ മുന്നിൽ കസേരയിലിരുന്ന രാജഗോപാലിനോട് ഉറങ്ങുകയാണോടാ എന്നാക്രോശിച്ചു കണ്ണൻ ആക്രമിക്കുകയായിരുന്നു. ഷർട്ടിന്റെ കോളറിൽ പിടിച്ചു നിലത്തിട്ടു ഷൂസിട്ട കാലുകൊണ്ട് ഇടതു വാരിയെല്ലിന്റെ ഭാഗത്തു ചവിട്ടുകയും കരണത്തടിക്കുകയുമായിരുന്നു ചെയ്തത്. ഇതേ തുടർന്ന് വാരിയെല്ലുകൾ പൊട്ടി. അവിടെയുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ ജയറാം ഇയാളെ റോഡിൽ കൊണ്ടുചെന്നു വിട്ടു. വെളുപ്പിന് ഓട്ടോറിക്ഷയിൽ രാജഗോപാൽ വീട്ടിലെത്തിയെങ്കിലും അവശനായതോടെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
31ന് അസ്ഥിരോഗ വിഭാഗം ഡോക്ടർ പരിശോധിച്ചപ്പോഴാണു സംഭവം പുറത്തു പറഞ്ഞത്. അന്നുതന്നെ ആലപ്പുഴ നോർത്ത് എസ്.ഐ. വിദ്യാധരകുമാറിനു രാജഗോപാൽ മൊഴി നൽകി. മൊഴിയിൽ രാധാകൃഷ്ണൻ ചവിട്ടിയെന്നു പറയുന്നു. ആലപ്പുഴ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ്, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നടത്തിയെങ്കിലും നവംബർ നാലിനു മരിച്ചു. ചികിത്സയ്ക്കും മറ്റുമായി നാലര ലക്ഷം രൂപ രാധാകൃഷ്ണൻ ചെലവഴിച്ചു. രണ്ടുവർഷം മുമ്പുണ്ടായ സംഭവത്തിൽ അടുത്തിടെ രാജഗോപാലിന്റെ ഭാര്യയും ബന്ധുക്കളും നൽകിയ പരാതിയെ തുടർന്നാണു പുനരന്വേഷണം നടത്തിയത്.
രാജഗോപാലിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, ഇയാളെ ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവർ മുരളീധരൻ, ഇയാൾക്കൊപ്പം ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ജയറാം എന്നിവരിൽനിന്നു മൊഴിയെടുത്തശേഷമാണ് അറസ്‌റ്റെന്നും പൊലീസ് പറഞ്ഞു