കുവൈറ്റ് സിറ്റി: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഷീലാ തോമസ് ഐ എ എസിന്റെ മകൻ രഞ്ജു ജേക്കബ്ബ് ചാക്കോ അന്തരിച്ചു. 32 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെ കുവൈറ്റിൽ വച്ചായിരുന്നു നിര്യാണം. കാഞ്ഞിരപ്പള്ളി പൊന്മലയിൽ കരിപ്പാപ്പറമ്പിൽ ജേക്കബ്ബിന്റെ ( കുട്ടപ്പൻ) മകനാണ്. മുംബൈയിൽ സെബി ഉദ്യോഗസ്ഥനായ ദീപുവാണ് ഏക സഹോദരൻ.

അഞ്ചു വർഷമായി കുവൈറ്റിലാണു രഞ്ജു. എം ബി എ ബിരുദധാരിയാണ്. അവിവാഹിതനാണ്. മൃതദേഹം ഞായറാഴ്ച വൈകിട്ട് കുവൈറ്റിൽ നിന്നും നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാവിലെ മൃതദേഹം വസതിയിലെത്തിക്കും. സംസ്‌കാരം കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടക്കും.