തിരുവനന്തപുരം: ഇനി സീരിയൽ രംഗത്തേയ്ക്കില്ലെന്ന് നടി സോന നായർ. സിനിമയിലെ കഥാപാത്രങ്ങൾ സീരിയലിൽ സജീവമായാൽ ഒഴിവേക്കേണ്ടി വരും എന്നതിനാലാണ് നടിയുടെ തീരുമാനം.

വിലപ്പെട്ട സമയമാണ് സീരിയലുകൾ കവർന്നെടുക്കുന്നതെന്നും സോന പറഞ്ഞു. ബാലതാരമായി സീരിയലിലൂടെയാണ് സോന അഭിനയ രംഗത്ത് എത്തുന്നത്. അവിടെ നിന്നാണ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്.

സീരിയലിൽ അഭിനയിക്കുന്ന വേഷങ്ങൾ പ്രേക്ഷക മനസിൽ എക്കാലവും നിലനിൽക്കില്ല. എന്നാൽ സിനിമയിലെ വേഷങ്ങൾ എക്കാലവും തങ്ങി നിൽക്കും. താൻ സീരിയാൽ ഒഴിവാക്കാൻ ഇതും ഒരു കാരണമാണെന്ന് സോന നായർ പറഞ്ഞു.

നൂറോളം സീരിയലുകളിലും തൊണ്ണൂറ്റിരണ്ടോളം സിനിമകളിലും സോന വേഷമിട്ടിട്ടുണ്ട്. ഒരു ബോളിവുഡ് ചിത്രത്തിലും അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി. സീരിയലിൽ നിന്നും വിട്ടു നിന്നശേഷമാണ് ഹിന്ദിയിൽ മൂന്നും തമിഴിലും തെലുങ്കിലും ഒരു ഡസനോളം ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ കഴിഞ്ഞതെന്ന് സോന നായർ പറഞ്ഞു.

നെയ്ത്തുകാരനിലെ അഭിനയത്തിനു സംസ്ഥാന അവാർഡ് ലഭിച്ച സോനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം മോഹൻലാലിനോടൊപ്പം നരനിൽ അവതരിപ്പിച്ച ശാന്തയെന്ന കഥാപാത്രത്തെയാണ്. നരനിലെ കുന്നുമ്മേൽ ശാന്ത നെഗറ്റീവ് കഥാപാത്രമല്ല. ജീവിതത്തിന്റെ തീഷ്ണാനുഭവങ്ങൾ ഏറെ അനുഭവിച്ച കഥാപാത്രമാണ്.