- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിങ്കും ഓറഞ്ചും നിറവും കലർന്ന മനോഹരമായ ഡിസൈനർ ലെഹങ്ക; വിവാഹവസ്ത്രത്തിന്റെ ഫോട്ടോ പങ്കുവച്ച് നടി സൊണാലി
മുംബൈ: 19 വർഷങ്ങൾക്ക് മുമ്പ് വിവാഹദിവസത്തിൽ അണിഞ്ഞ ലെഹങ്ക വീണ്ടുമൊരിക്കൽ കൂടി ആരാധകർക്കായി പങ്കുവച്ച് നടി സൊണാലി ബെന്ദ്രേ. വിവാഹബന്ധം സുദൃഢമായിരിക്കാൻ വടക്കേ ഇന്ത്യയിലെ സ്ത്രീകൾ കൊണ്ടാടുന്ന ആഘോഷമായ 'കർവാ ചൗത്' നാടും നഗരവും കൊണ്ടാടുന്നതിനിടെയാണ് പുതിയ ചിത്രം പങ്കുവച്ചത്. 'കർവാ ചൗത്'ൽ സെലിബ്രിറ്റികളടക്കമുള്ള സ്ത്രീകൾ പങ്കാളികളാകാറുണ്ട്.
ബോളിവുഡ് നടിമാരിൽ നല്ലൊരു വിഭാഗം പേരും 'കർവാ ചൗത്' വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് നടി സൊണാലി ബെന്ദ്രേയും ആഘോഷാവസരത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ സൊണാലി പോസ്റ്റ് ചെയ്ത 'കർവാ ചൗത്' സ്പെഷ്യൽ ചിത്രത്തിന് ഒരു പ്രത്യേകതയുമുണ്ട്. 19 വർഷങ്ങൾക്ക് മുമ്പ് വിവാഹദിവസത്തിൽ അണിഞ്ഞ ലെഹങ്കയാണ് സൊണാലി ഇതിൽ അണിഞ്ഞിരിക്കുന്നത്. 'കർവാ ചൗത്' ആഘോഷത്തെ കുറിച്ച് പങ്കുവച്ച കുറിപ്പിനൊടുവിലാണ് ഇത് തന്റെ വിവാഹവസ്ത്രമാണെന്ന് സൊണാലി അറിയിച്ചത്.
വിവാഹദിനത്തിൽ വരൻ അണിയിച്ച മംഗൽസൂത്രയും സൊണാലി അണിഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറവും പുതുമയോടെ, മങ്ങാതെ വിവാഹവസ്ത്രം കാണപ്പെടുന്നുവെന്നത് സൊണാലിയുടെ സ്ത്രീ ആരാധകരെ അതിശയപ്പെടുത്തുകയാണ്.
ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ബന്ധപ്പെടുത്താനുള്ള അവസരമായാണ് പരമ്പരാഗതമായ പല ആചാരങ്ങളെയും താൻ കാണുന്നതെന്നും സ്നേഹപൂർവ്വം സമീപിക്കുകയാണെങ്കിൽ വർഷങ്ങൾക്ക് മുമ്പുള്ള സമയത്തെയും ഇപ്പോഴത്തെ സമയത്തെയും ലളിതമായി സമ്മേളിക്കാൻ സാധിക്കുമെന്നും സൊണാലി പോസ്റ്റിൽ പറയുന്നു.




