ബോളിവുഡിലെ തലചൂടാമന്നന്മാരായ കപൂർ കുടുംബത്തിൽ നിന്നുള്ള സുന്ദരി... സൂപ്പർ സ്റ്റാർ അനിൽ കപൂറിന്റെ മകൾ... വിശേഷങ്ങൾ വേണമെങ്കിൽ സോനം കപൂറിന് നിരവധിയുണ്ട്. ഇതൊക്കയാണെങ്കിലും സ്വന്തം നിലയിൽ സിനിമയിൽ സ്ഥാനമുറപ്പിച്ച നടി കൂടിയാണ് സോനം. കൈ നിറയെ വിജയ ചിത്രങ്ങളുമൊക്കെയായി സിനിമയിൽ പാറി നടക്കുന്ന സോനം ഉടൻ വിവാഹിതയാകുമെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.

നടിയും ബിസിനസുകാരൻ ആനന്ദ അഹൂജയുമായുള്ള പ്രണയമാണ് പൂവണിയാൻ പോവുന്നത്. സോനത്തിന്റെ വിവാഹത്തിന് അച്ഛൻ അനിൽ കപൂർ പച്ചക്കൊടി കാട്ടിയെന്നാണ് ബി ടൗണിൽ നിന്നുള്ള പുതിയ വർത്തമാനം. കപൂർ കുടുംബത്തിൽ അനിലിനുമാത്രമായിരുന്നു എതിർപ്പ്. അതും അവസാനിച്ചതോടെ അടുത്തു തന്നെ സോനത്തെ നവവധുവിന്റെ വേഷത്തിൽ കാണാനാകുമെന്നാണ് ആരാധകർ പറയുന്നത്. വർഷങ്ങൾ നീണ്ട പ്രണയമാണ് ഇതോടെ വിവാഹത്തിലേക്കെത്തുന്നത്.

ഏറെക്കാലമായി ഇരുവരും ഒന്നിച്ച് പരിപാടികളിൽ പങ്കെടുക്കുന്നതിന്റെയും അവധിയാഘോഷത്തിന്റെയുമൊക്കെ ചിത്രങ്ങൾ പാപ്പരാസികൾ ആഘോഷിക്കുന്നുമുണ്ട്.