ടി സോനം കപൂർ പ്രണയത്തിൽ. ഡൽഹിയിലെ സുന്ദരനായ ഒരു ഷൂസ് കച്ചവടക്കാരനാണ് സോനത്തിന്റെ മനസ് കവർന്നത്. ആനന്ദ് അഹൂജ എന്നാണ് ഈ ചെറുപ്പക്കാരന്റെ പേര്. ഇരുവരും ഇപ്പോൾ ന്യൂയോർക്ക് നഗരത്തിൽ അവധിക്കാലം അടിച്ചുപൊളിക്കുകയാണെന്നാണ് ഗോസിപ്പുകാർ പറയുന്നത്.

അതേസമയം സോനം കപൂറിന്റെ ബോയ്ഫ്രണ്ട് എന്നതിന് അപ്പുറത്ത് കപൂർ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും ആനന്ദ് പ്രിയങ്കരനാണ്. സഹോദരി റിയയും പിതാവ് അനിൽകപൂറും മാതാവ് സുനിതയുമെല്ലാം ഈ പ്രണയത്തിന് ആശീർവാദവുമായി മുന്നിലുണ്ടെന്നാണ് കേൾക്കുന്നത്.

ഈ മാർച്ചിൽ ആനന്ദ് സോനത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ലണ്ടനിലായിരുന്നതായും റിപ്പോർട്ട് ഉണ്ട്. ഡൽഹിയിലെ വമ്പൻ ബിസിനസുകാരനായ ആനന്ദ് ബിസിനസിന്റെ ഉപരി പഠനം നടത്തിയത് വാർട്ടൺ ബിസിനസ് സ്‌കൂളിലായിരുന്നു. കാര്യങ്ങൾ ഇത്രയൊക്കെ എത്തിയിട്ടും ഇതേക്കുറിച്ച് ഒരക്ഷരം പുറത്ത് പറയാൻ സോനം തയ്യാറായിട്ടില്ല.

തുകൽ ഉൽപ്പന്നങ്ങളുടെ വ്യവസായത്തിൽ മികച്ച പേരുകളുള്ള ആനന്ദ് അഹൂജയ്ക്കും സോനത്തിനും ഇടയിലുള്ള ചില പൊതു ഇഷ്ടങ്ങളാണത്രേ ഇരുവരേയും അടുപ്പിച്ചത്. ബാസ്‌ക്കറ്റ്ബോളും ജിമ്മുമെല്ലാം ഇക്കാര്യത്തിൽ പെടും. അടുത്തിടെ ജന്മദിനത്തിൽ കാമുകന് സോനം കപൂർ സമ്മാനിച്ചത് ഒരു ബിഎംഎക്സ് ബൈക്കായിരുന്നു. ആനന്ദ് ഇതിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് എല്ലാവരും ശ്രദ്ധിച്ചത്.