- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകളുമായി വിയന്നയിലെ ഒരു കൂട്ടം യുവാക്കൾ; യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം സംഗീത മനസുകളെ ആകർഷിക്കുന്നു
വിയന്നയിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകളുമായി ഒരു കൂട്ടം യുവ സുഹൃത്തുക്കൾ. വിയന്നയിൽ പഠിക്കുന്ന ജാക്സൺ സേവ്യർ അച്ചന്റെ നേതൃത്വത്തിൽ ആണ് 'വന്ദേമാതരം ഫ്രീ വിയന്ന' എന്ന അവതരണവുമായി യുവാക്കൾ എത്തിയിരിക്കുന്നത്. ഈ ഗാനം ഇപ്പോൾ യൂട്യൂബിൽ അനേകരെ ആകർഷിക്കുകയാണ്.
വന്ദേമാതരം എന്ന ഗാനം ജാക്സൺ സേവ്യർ അച്ചൻ പാടിയപ്പോൾ സുഹൃത്തുക്കൾക്ക് തോന്നിയ താത്പര്യമാണ് ആണ് വീഡിയോയ്ക്ക് പിന്നിൽ. വരികളുടെ അർത്ഥം പറഞ്ഞു കൊടുത്തപ്പോൾ അവർക്ക് ഗാനത്തോട് കൂടുതൽ അടുപ്പമായി എന്നു ജാക്സൺ സേവ്യർ അച്ൻ പറയുന്നു. ഗാനത്തിന്റെ ഈണവും കമ്പോസിഷനും ആണു അവരെ വല്ലാതെ ആകർഷിച്ചത്. ഇതിന് ധ്യാനാത്മക സ്വഭാവം ഉണ്ടെന്നാണ് ഫ്ളൂട്ട് വായിച്ചിരിക്കുന്ന വലേറിഷ്മിറ്റ് പറയുന്നത്. തന്റെ സംഗീത അഭിരുചിയും ആയി ചേർന്നു പോകുന്നതല്ല എങ്കിലും ഈ ഗാനത്തിന് ഒരു മാന്ത്രികത ഉണ്ട് എന്ന് ഗാനം പാടിയ ജൂലിയ മർട്ടീനീയും സമ്മതിക്കുന്നു.
ഗിത്താർ വായിച്ചിരിക്കുന്നത് ക്രിസ്റ്റഫർ സിഗ്ലേർ ആണ്. പിയാനോ ജാക്സൺ സേവ്യറും എബിൻ പള്ളിച്ചൻ പ്രോഗ്രാമിംഗും നടത്തിയിരിക്കുന്നു. 'വന്ദേമാതരം ഫ്രം വിയന്ന' ഗാനം ജാക്സൺ സേവ്യർ എന്ന youtube ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്.