- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവേളകളിൽ ചോരുന്നതല്ല ഊർജ്ജം; കർണാടക പ്രചാരണ റാലിയിൽ മോദിക്കെതിരെ ആഞ്ഞടിച്ച് സോണിയ; വാചകമടിച്ചാൽ ഒഴിഞ്ഞ വയറുകൾ നിറയ്ക്കാവില്ല; മോദി വലിയൊരു നാട്യക്കാരനെന്നും യുപിഎ അദ്ധ്യക്ഷ
ബെംഗളൂരു:രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസ് റാലിയിൽ പങ്കെടുത്തു.നരേന്ദ്ര മോദി വലിയൊരു നാട്യക്കാരനാണെന്ന് അവർ പരിഹസിച്ചു.പ്രധാനമന്ത്രി നടനും മികച്ച വാഗ്മിയുമാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വയറുനിറയ്ക്കില്ലെന്ന് സോണിയ പറഞ്ഞു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് സോണിയ സംസാരിച്ചത്. മോദിക്ക് അഭിമാനിക്കാം അദ്ദേഹം വലിയൊരു വാഗ്മിയാണെന്നതിൽ. അദ്ദേഹം സംസാരിക്കുന്നത് നടനെപ്പോലെയാണ്. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിശപ്പ് മാറ്റുമായിരുന്നെങ്കിൽ ഞാൻ സന്തോഷിക്കുമായിരുന്നു. എന്നാൽ പ്രസംഗങ്ങൾക്ക് ഒഴിഞ്ഞ വയറുകളെ നിറയ്ക്കാനാവില്ലല്ലോ? ഇതിനു ഭക്ഷണം തന്നെവേണം- സോണിയ പറഞ്ഞു. കർണാടകയിൽ കർഷകർ വരൾച്ചമൂലം ദുരിതത്തിലാണ്. ഇക്കാര്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ശ്രമിച്ചു. എന്നാൽ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കു അവസരം നൽകിയില്ല. അദ്ദേഹം കർഷകരെ മാത്രമല്ല കർണാടകയെ ആകെത്തന്നെ അപമാനിക്കുകയായിരുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും കേ
ബെംഗളൂരു:രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസ് റാലിയിൽ പങ്കെടുത്തു.നരേന്ദ്ര മോദി വലിയൊരു നാട്യക്കാരനാണെന്ന് അവർ പരിഹസിച്ചു.പ്രധാനമന്ത്രി നടനും മികച്ച വാഗ്മിയുമാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വയറുനിറയ്ക്കില്ലെന്ന് സോണിയ പറഞ്ഞു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് സോണിയ സംസാരിച്ചത്.
മോദിക്ക് അഭിമാനിക്കാം അദ്ദേഹം വലിയൊരു വാഗ്മിയാണെന്നതിൽ. അദ്ദേഹം സംസാരിക്കുന്നത് നടനെപ്പോലെയാണ്. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിശപ്പ് മാറ്റുമായിരുന്നെങ്കിൽ ഞാൻ സന്തോഷിക്കുമായിരുന്നു. എന്നാൽ പ്രസംഗങ്ങൾക്ക് ഒഴിഞ്ഞ വയറുകളെ നിറയ്ക്കാനാവില്ലല്ലോ? ഇതിനു ഭക്ഷണം തന്നെവേണം- സോണിയ പറഞ്ഞു.
കർണാടകയിൽ കർഷകർ വരൾച്ചമൂലം ദുരിതത്തിലാണ്. ഇക്കാര്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ശ്രമിച്ചു. എന്നാൽ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കു അവസരം നൽകിയില്ല. അദ്ദേഹം കർഷകരെ മാത്രമല്ല കർണാടകയെ ആകെത്തന്നെ അപമാനിക്കുകയായിരുന്നു.
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം വരൾച്ചാ ദുരിതാശ്വാസം നൽകിയെങ്കിലും കർണാടകയ്ക്കു അനുവദിച്ചത് വളരെ കുറവ് മാത്രമായിരുന്നു. ഇത് കർണാടകയിലെ കർഷകരുടെ മുറിവിൽ ഉപ്പ് പുരട്ടുന്നതുപോലുള്ള നടപടിയായി. ഇതാണോ അങ്ങയുടെ സബ്കാ സാത്ത്, സബ്കാ വികാസ്- സോണിയ പ്രധാനമന്ത്രിയോട് ചോദിച്ചു.കോൺഗ്രസ് കർണാടകയുടെ വികസനത്തിനായാണ് പ്രവർത്തിച്ചത്. വിവിധ പദ്ധതികൾ നടപ്പിലാക്കി കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കിത്തീർത്തു. എല്ലാവരും ഒന്നിച്ചുനിൽക്കുകയും ഒന്നിച്ചുപ്രവർത്തിക്കുകയും ചെയ്യുന്നതാണ് കർണാടകയുടെയും ഇന്ത്യയുടെയും സത്തയെന്നും യുപിഎ അധ്യക്ഷ പറഞ്ഞു.
പ്രധാനമന്ത്രി എവിടെപ്പോയാലും അദ്ദേഹം തെറ്റായ കാര്യങ്ങൾ സംസാരിക്കുകയും ചരിത്ര സത്യങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. അദ്ദേഹം രാഷ്ട്രീയ താൽപര്യങ്ങൾക്ക് സ്വാതന്ത്ര്യ സമരനായകരുടെ പേര് ഉപയോഗിക്കുകയാണെന്നും സോണിയ ചൂണ്ടിക്കാട്ടി.