കൊച്ചി: ഓൺലൈൻ പെൺവാണിഭ കേസിൽ കൊച്ചിയിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഡൽഹി സ്വദേശികളായ സോണിയ, ജിഷ എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ഡൽഹി സ്വദേശിയുടെ നേതൃത്വത്തിൽ പുല്ലേപ്പടി കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന ഓൺലൈൻ പെൺവാണിഭ സംഘത്തിലുള്ളവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

ഓൺലൈൻ വെബ്സൈറ്റുകൾ വഴി സംഘത്തിന്റെ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ച് അതിലൂടെ ബന്ധപ്പെടുന്നവർക്ക് സ്ത്രീകളുടെ ചിത്രങ്ങളും മുറിയുടെ വിവരങ്ങളും കൈമാറിയാണ് ഇടപാട് നടത്തിയിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിൽ ആദ്യം അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്. ഡൽഹി സ്വദേശിനിയുടെ നേതൃത്വത്തിൽ പുല്ലേപ്പടി കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന ഓൺലൈൻ പെൺവാണിഭ സംഘത്തിലുള്ളവരാണ് പിടിയിലായവർ.

വാണിഭസംഘം നടത്തിവന്നിരുന്ന ഡൽഹി സ്വദേശിനി ഷെഹനാസ്(28), ഡൽഹി സ്വദേശിനി നീലം(21), ഫിർദോസ്(38), അസം സ്വദേശിനി മേരി(28), മൂവാറ്റുപുഴ സ്വദേശിനി അഞ്ജു(20), ഇടപാടുകാരായ ആലപ്പുഴ സ്വദേശി ജ്യോതിഷ്(22), കോഴിക്കോട് സ്വദേശികളായ രാഹിത്(21), ബിനു(22), മലപ്പുറം സ്വദേശി ജെയ്സൺ (37), ട്രാൻസ്ജെൻഡേഴ്സ് ആയ അരുൺ എന്ന കാവ്യ(19), മെൽബിൻ എന്ന ദയ(22), അഖിൽ എന്ന അദിഥി, രതീഷ് എന്ന സായ(34), ലോഡ്ജ് നടത്തിപ്പുകാരൻ കൊച്ചി സ്വദേശി ജോഷി, മാനേജർ കൊല്ലം സ്വദേശി വിനീഷ്(28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വെബ്സൈറ്റ് വഴി പരസ്യം ചെയ്താണ് സംഘം ഇടപാടുകാരെ ആകർഷിച്ച് ലോഡ്ജിലെത്തിച്ചിരുന്നത്. കൊച്ചി സിറ്റി പൊലീസ് ഓൺലൈൻ സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും നടത്തിവന്ന നിരീക്ഷണത്തിനിടെയാണ് പെൺവാണിഭ സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം പി ദിനേശിന്റെ നിർദ്ദേശപ്രകാരം ഡിസിപി കറുപ്പുസ്വാമി, അസി.പൊലീസ് കമ്മിഷണർ കെ ലാൽജി എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭസംഘം പിടിയിലായത്.

ലോഡ്ജ് നടത്തിപ്പുകാരന്റെയും ജീവനക്കാരുടേയും ഒത്താശയോടെയും സംരക്ഷണത്തിലുമാണ് വാണിഭകേന്ദ്രം നടത്തിവന്നിരുന്നത്. തോക്ക്, വിദേശമദ്യം, ഇടപാടിനുപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, പണം, ഗർഭനിരോധന ഉറകൾ തുടങ്ങിയവ ലോഡ്ജിൽനിന്നും പൊലീസ് പിടിച്ചെടുത്തു.