- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തെ തള്ളിക്കളയും; യുഡിഎഫിനുള്ള വോട്ട് കേരളത്തിന്റെ ഭാവിയിലേക്കുള്ള വോട്ട്; സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഭരണം യുഡിഎഫ് നൽകും: വോട്ട് ചോദിച്ച് സോണിയ ഗാന്ധി
ന്യൂഡൽഹി: കേരളത്തിലെ ജനങ്ങൾ സ്വേച്ഛാധിപത്യ നേതൃത്വത്തെ തള്ളിക്കളയുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സാമൂഹിക സൗഹാർദ്ദവും സമാധാനവും പുലരാൻ യുഡിഎഫിന് വോട്ട് ചെയ്യണമെന്നും സോണിയ അഭ്യർത്ഥിച്ചു.
സുതാര്യവും ഉത്തരവാദിത്തവും ഉള്ള ഭരണം ഉറപ്പ് നൽകുന്നുവെന്നും ന്യായ് പദ്ധതി പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും സോണിയ ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു.ജനാധിപത്യ പാരമ്പര്യവും മതേതര മൂല്യങ്ങളും സംരക്ഷിക്കണം. യുഡിഎഫിനുള്ള വോട്ട് കേരളത്തിന്റെ ഭാവിയിലേക്കുള്ള വോട്ടെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു
'യുഡിഎഫിനുള്ള വോട്ട് കേരളത്തിന്റെ ഭാവിയിലേക്കുള്ള വോട്ടാണ്. ജനാധിപത്യ പാരമ്പര്യങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള വോട്ടാണ്. കേരളത്തെ വികസന പാതയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള വോട്ടാണ്. കേരളത്തിലെ ജനങ്ങൾക്ക് സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഭരണം യുഡിഎഫ് നൽകും. കോൺഗ്രസിന്റെ 'ന്യായ് പദ്ധതി' സംസ്ഥാനത്തെ ഓരോ കുടുംബത്തിനും, പ്രത്യേകിച്ച് ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായ കുടുംബങ്ങൾക്ക് പ്രതിമാസ വരുമാനം ഉറപ്പുനൽകും' സോണിയ ഗാന്ധി വ്യക്തമാക്കി.
യുഡിഎഫിനായി
മറുനാടന് മലയാളി ബ്യൂറോ