- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ടെൻഷനും പോയി; തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടായതിൽ ദൈവത്തിന് നന്ദി; ഗുജറാത്തിലെ അഭിമാന പോരാട്ടത്തിൽ മുട്ടുമടക്കാത്തതിൽ സോണിയയ്ക്ക് സന്തോഷവും, ആശ്വാസവും
ന്യൂഡൽഹി: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ തന്ത്രങ്ങളിൽ കുതറി വീഴാതെ പിടിച്ചു നിന്നതിന് ദൈവത്തോട് നന്ദി പറയുകയാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ വിജയം കോൺഗ്രസിന് ആശ്വാസമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ രക്ഷയ്ക്കുണ്ടായതിൽ ദൈവത്തിന് നന്ദി പറയുകയാണ് കോൺഗ്രസ് അധ്യക്ഷ. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ അഭിമാന പോരാട്ടത്തിൽ മുട്ടുകുത്താതിരുന്നതിന്റെ ആശ്വാസമായിരുന്നു സോണിയയുടെ വാക്കുകളിൽ. 'തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടായതിൽ ദൈവത്തിന് നന്ദി. ഈ വിജയം ആശ്വാസകരവും സന്തോഷം നൽകുന്നതുമാണ്. ടെൻഷൻ ശമിച്ചു.' എന്നാൽ ഗുജറാത്തിലെ നിലവിലെ അവസ്ഥയെ കുറിച്ച്് സോണിയ ഗാന്ധി പ്രതികരിച്ചില്ല. തന്റെ പാർട്ടിയിലെ സഹപ്രവർത്തകർ ഇതേ കുറിച്ച് പ്രതികരിച്ചിട്ടുണ്ടെന്നാണ് സോണിയ പറഞ്ഞത്.
ന്യൂഡൽഹി: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ തന്ത്രങ്ങളിൽ കുതറി വീഴാതെ പിടിച്ചു നിന്നതിന് ദൈവത്തോട് നന്ദി പറയുകയാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ വിജയം കോൺഗ്രസിന് ആശ്വാസമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ രക്ഷയ്ക്കുണ്ടായതിൽ ദൈവത്തിന് നന്ദി പറയുകയാണ് കോൺഗ്രസ് അധ്യക്ഷ.
ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ അഭിമാന പോരാട്ടത്തിൽ മുട്ടുകുത്താതിരുന്നതിന്റെ ആശ്വാസമായിരുന്നു സോണിയയുടെ വാക്കുകളിൽ. 'തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടായതിൽ ദൈവത്തിന് നന്ദി. ഈ വിജയം ആശ്വാസകരവും സന്തോഷം നൽകുന്നതുമാണ്. ടെൻഷൻ ശമിച്ചു.'
എന്നാൽ ഗുജറാത്തിലെ നിലവിലെ അവസ്ഥയെ കുറിച്ച്് സോണിയ ഗാന്ധി പ്രതികരിച്ചില്ല. തന്റെ പാർട്ടിയിലെ സഹപ്രവർത്തകർ ഇതേ കുറിച്ച് പ്രതികരിച്ചിട്ടുണ്ടെന്നാണ് സോണിയ പറഞ്ഞത്.
Next Story