- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാഹുൽ ഗാന്ധി ഇപ്പോൾ തന്റെയും നേതാവാണ്; രാഹുലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പ്രവർത്തനത്തിൽ ആത്മവിശ്വാസമുണ്ട്; കാറ്റ് മാറി വീശാൻ തുടങ്ങിയതിനാൽ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകാൻ സാധ്യത'; തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ നേതാക്കൾക്ക് നിർദ്ദേശം നൽകി സോണിയ ഗാന്ധി
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇപ്പോൾ തന്റെയും നേതാവാണെന്ന് സ്ഥാനമൊഴിഞ്ഞ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി യോഗത്തിലാണ് സോണിയ ഗാന്ധിയുടെ പരാമർശം. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ അവർ നേതാക്കൾക്ക് നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. മോശമായ സാഹചര്യത്തിലും ഗുജറാത്തിൽ പാർട്ടിക്ക് മികച്ച വിജയം നേടാനായി. അടുത്തിടെ നടന്ന രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പിലും വലിയ വിജയം നേടി. കാറ്റ് മാറി വീശുന്നതിന്റെ സൂചനയാണിത്. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തുടരുമെന്ന കാര്യം ഉറപ്പാണെന്നും അവർ പറഞ്ഞു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അവർ. രാഹുൽ ഗാന്ധി ഇപ്പോൾ തന്റെയും നേതാവാണ്. അതിൽ യാതൊരു സംശയവുമില്ല. നിങ്ങൾ എന്നോടു കാണിച്ച അതേ വിശ്വസ്തതയോടും ഊർജസ്വലതയോടും കൂടിതന്നെ രാഹുലിനൊപ്പവും പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു- എംപിമാരുടെ യോഗത്തിൽ സോണിയ പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധി തന്നെയാകും പാർട്ടിയെ നയിക്കുക എ
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇപ്പോൾ തന്റെയും നേതാവാണെന്ന് സ്ഥാനമൊഴിഞ്ഞ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി യോഗത്തിലാണ് സോണിയ ഗാന്ധിയുടെ പരാമർശം. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ അവർ നേതാക്കൾക്ക് നിർദ്ദേശം നൽകിയതായും സൂചനയുണ്ട്.
മോശമായ സാഹചര്യത്തിലും ഗുജറാത്തിൽ പാർട്ടിക്ക് മികച്ച വിജയം നേടാനായി. അടുത്തിടെ നടന്ന രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പിലും വലിയ വിജയം നേടി. കാറ്റ് മാറി വീശുന്നതിന്റെ സൂചനയാണിത്. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തുടരുമെന്ന കാര്യം ഉറപ്പാണെന്നും അവർ പറഞ്ഞു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അവർ.
രാഹുൽ ഗാന്ധി ഇപ്പോൾ തന്റെയും നേതാവാണ്. അതിൽ യാതൊരു സംശയവുമില്ല. നിങ്ങൾ എന്നോടു കാണിച്ച അതേ വിശ്വസ്തതയോടും ഊർജസ്വലതയോടും കൂടിതന്നെ രാഹുലിനൊപ്പവും പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു- എംപിമാരുടെ യോഗത്തിൽ സോണിയ പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധി തന്നെയാകും പാർട്ടിയെ നയിക്കുക എന്ന് ഊന്നിപറയുന്നതായിരുന്നു യോഗത്തിൽ സോണിയയുടെ വാക്കുകൾ.
ബിജെപിയെ പാരജയപ്പെടുത്തി രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും സാമ്പത്തിക അഭിവയോധികിയും സഹിഷ്ണുതയും തിരിച്ചുപിടിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നേരത്തെയാകാൻ സാധ്യതയുണ്ടെന്നും അതിനാൽ നേതാക്കളെല്ലാം അതിനായി ഒരുങ്ങിനിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ പ്രവർത്തനത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സോണിയ കൂട്ടിച്ചേർത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ സാധ്യതയുണ്ടെന്നും അതിനനുസരിച്ച് പ്രവർത്തനങ്ങൾ നടത്താൻ സോണിയ എംപിമാരോട് ആവശ്യപ്പെട്ടതായുമാണ് സൂചന.
19 വർഷം കോൺഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ചശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് സോണിയ ഗാന്ധി സ്ഥാനമൊഴിഞ്ഞത്. രാഹുൽ ഗാന്ധിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചുവടുമാറ്റത്തിനും ഇത് വഴിയൊരുക്കി.



