- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ദിവസവും മകനായി ആഹാരം കരുതി വച്ച് വ്യസനത്തോടെ കളയുന്ന വയോധികമതാപിതാക്കൾ; ആത്മീയതയിൽ അഭയം തേടിയിരിക്കാമെന്ന പ്രതീക്ഷയിൽ ഭാര്യയും മക്കളും സുഹൃത്തുക്കളും; 9 വർഷം തെരിഞ്ഞിട്ടും ഒരു തുമ്പുമില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ചും; മനോരമ ന്യൂസിലൂടെ ഇന്ത്യാവിഷനിലെത്തിയ സോണി ഭട്ടതിരിപ്പാട് എവിടെ? ചാനൽ അവതാരകന്റെ തിരോധാനത്തിൽ ഉത്തരമില്ലാത്ത 9 വർഷം
കണ്ണൂർ: ദൃശ്യ മാധ്യമ പ്രവർത്തകൻ സോണി ഭട്ടതിരിപ്പാട് എവിടെ? കൈലാസത്തോ ബദരീനാഥിലോ അതുപോലുള്ള പുണ്യ സ്ഥലങ്ങളിലോ കഴിയുന്നുണ്ടെന്ന് വിശ്വസിക്കുകയാണ് സോണിയുടെ സുഹൃത്തുക്കൾ. കഴിഞ്ഞ 9 വർഷക്കാലമായി ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചു വരുമെന്ന് ആഗ്രഹിച്ച സോണിയെക്കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം വിഫലമാവുകയാണ്. ഇതുവരേയും തുടർന്ന് വന്ന ക്രൈംബ്രാഞ്ച് അന്വേഷണവും അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുകയാണ്. 2008 ഡിസംബറിൽ ഗോവയിൽ നടന്ന ഫിലിം ഫെസ്റ്റ് റിപ്പോർട്ട് ചെയ്യാനായിരുന്നു സോണി ഭട്ടതിരിപ്പാട് എറണാകുളത്തു നിന്ന് യാത്ര തിരിച്ചത്. ഇന്ത്യാവിഷന്റെ ഡപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണി ആദ്യ രണ്ട് ദിവസം ചലച്ചിത്ര മേളയെക്കുറിച്ചുള്ള വാർത്തകൾ നൽകിയിരുന്നു. അതിനിടയിൽ ഭാര്യ ഡോക്ടർ സീമയെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം മംഗളൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വിവരമറിഞ്ഞ ഭാര്യാ പിതാവ് ഗണപതി ഭട്ട് സോണിയെ നാട്ടിലേക്ക് തിരിച്ച് കൊണ്ടു വരുവാൻ മംഗളൂരുവിൽ നിന്നും മലബാർ എക്സ്പ്രസ്സ
കണ്ണൂർ: ദൃശ്യ മാധ്യമ പ്രവർത്തകൻ സോണി ഭട്ടതിരിപ്പാട് എവിടെ? കൈലാസത്തോ ബദരീനാഥിലോ അതുപോലുള്ള പുണ്യ സ്ഥലങ്ങളിലോ കഴിയുന്നുണ്ടെന്ന് വിശ്വസിക്കുകയാണ് സോണിയുടെ സുഹൃത്തുക്കൾ. കഴിഞ്ഞ 9 വർഷക്കാലമായി ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചു വരുമെന്ന് ആഗ്രഹിച്ച സോണിയെക്കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം വിഫലമാവുകയാണ്. ഇതുവരേയും തുടർന്ന് വന്ന ക്രൈംബ്രാഞ്ച് അന്വേഷണവും അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുകയാണ്. 2008 ഡിസംബറിൽ ഗോവയിൽ നടന്ന ഫിലിം ഫെസ്റ്റ് റിപ്പോർട്ട് ചെയ്യാനായിരുന്നു സോണി ഭട്ടതിരിപ്പാട് എറണാകുളത്തു നിന്ന് യാത്ര തിരിച്ചത്.
ഇന്ത്യാവിഷന്റെ ഡപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണി ആദ്യ രണ്ട് ദിവസം ചലച്ചിത്ര മേളയെക്കുറിച്ചുള്ള വാർത്തകൾ നൽകിയിരുന്നു. അതിനിടയിൽ ഭാര്യ ഡോക്ടർ സീമയെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം മംഗളൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വിവരമറിഞ്ഞ ഭാര്യാ പിതാവ് ഗണപതി ഭട്ട് സോണിയെ നാട്ടിലേക്ക് തിരിച്ച് കൊണ്ടു വരുവാൻ മംഗളൂരുവിൽ നിന്നും മലബാർ എക്സ്പ്രസ്സിൽ കയറി. ട്രെയിൻ കാഞ്ഞങ്ങാട് എത്തും മുമ്പ് ശുചിമുറിയിൽ പോയി വരാമെന്ന് പറഞ്ഞായിരുന്നു സോണി സീറ്റിൽ നിന്നും എഴുന്നേറ്റത്. പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു.
അടുത്ത ദിവസമെങ്കിലും സോണി തിരിച്ചു വരുമെന്നായിരുന്നു ബന്ധുക്കളുടെ പ്രതീക്ഷ. എന്നാൽ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞെങ്കിലും സോണിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. ഇന്ത്യാ വിഷൻ ഉടമസ്ഥതയിലുള്ള ഫോൺ റിങ് ചെയ്തെങ്കിലും എടുക്കാറില്ലായിരുന്നു. പിന്നീട് കുടജാദ്രിയിലുള്ളതായി വിവരം ലഭിച്ചു. അപ്പോഴേക്കും സോണിയുടെ ഫോൺ ഡിസ് കണക്ട്ായിരുന്നു. അതേ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒടുവിൽ ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചു. എന്നാൽ 9 വർഷമായി തുടർരുന്ന അന്വേഷണത്തിലും സോണിയെക്കുറിച്ചുള്ള ഒരു വിവരവും കണ്ടെത്താനായില്ല. അതിന്റെ അടിസ്ഥാനത്തിൽ സോണിയുടെ ഭാര്യ ഡോ. ജി. കെ. സീമയിൽ നിന്നും അന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതി പത്രം വാങ്ങാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
ഇത്രയും കാലം കാത്തിരുന്നിട്ടും കണ്ടെത്താനിയില്ലെങ്കിലും അന്വേഷണം വ്യാപിപ്പിക്കണം എന്നാണ് സോണിയുടെ മാതാപിതാക്കളും ഭാര്യയും മക്കളും ആവശ്യപ്പെടുന്നത്. കൂത്തുപറമ്പ് മന്ന്യത്ത് ഇല്ലത്ത് പത്മനാഭൻ നമ്പൂതിരിയും ഭാര്യ സുവർണിനിയും മകന്റെ തിരിച്ച് വരവിനു വേണ്ടി കാത്തിരിപ്പ് തുടരുകയാണ്. ഏത് നേരവും എത്തിയാൽ അവനുള്ള ഭക്ഷണം ഒരുക്കിയാണ് ഈ വയോധിക മാതാപിതാക്കളുടെ കാത്തിരിപ്പ്. ഓരോ ദിവസവും വെക്കുന്ന ആഹാരം മകനുവേണ്ടി കരുതി വെച്ച് അടുത്ത ദിവസം വ്യസനത്തോടെ കളയുകയാണ് പതിവ്.
മകന്റെ മക്കളെ കാണാൻ ഇടക്ക് നീലേശ്വരം പടേനയിലെ സോണിയുടെ ഭാര്യ വീട്ടിലേക്ക് അവരെത്തും. കുട്ടികളായ അനന്തപത്മനാഭനിലും ഇന്ദുലേഖയിലും തങ്ങളുടെ മകനെ ദർശിച്ച് മടങ്ങുകയാണ് പതിവ്. ആരോഗ്യവും ശാരീരിക ശേഷിയുമുള്ള സോണി ഭട്ടതിരിപ്പാടിന് മറ്റെന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത സുഹൃത്തുക്കൾ തള്ളിക്കളയുകയാണ്.
മറ്റെവിടേയോ ആത്മീയതയിൽ സന്യാസ ജീവിതത്തിലേക്ക് അഭയം പ്രാപിച്ചിരിക്കാമെന്നാണ് സോണിയെ അടുത്തറിയുന്നവർ കരുതുന്നത്. അങ്ങിനെ വിശ്വസിക്കാനാണ് തിരോധാനത്തിന് മുമ്പ് അദ്ദേഹത്തെ അറിയുന്നവർക്കും താത്പര്യം.