- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി എല്ലാം അധാർമയം; ഡ്രൈവിങ് ലൈസൻസും ആധാറുമായി ബന്ധിപ്പിക്കുന്നു; കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയതായി മന്ത്രി രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: പാൻ കാർഡും മൊബൈൽ നമ്പറും ആധാറുമായി ബന്ധപ്പെടുത്തിയതിന് പിന്നാലെ ഡ്രൈവിങ് ലൈസൻസുമായും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇക്കാര്യം ഗതാഗത മന്ത്രി നിധിൻ ഗഡ്കരി താനുമായി ചർച്ച ചെയ്‌തെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.'ഡിജിറ്റൽ ഹരിയാന' സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഡ്രൈവിങ് ലൈസൻസിന് ആധാർ നിർബന്ധമാക്കാനുള്ള ശ്രമം മന്ത്രി വിശദീകരിച്ചത്.എന്നാൽ,ആധാർ ഡ്രൈവിങ് ലൈസൻസുമായി ബന്ധിപ്പിക്കുന്നത് എന്നുമുതലാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആധാറെന്നാൽ ഡിജിറ്റലായുള്ള തിരിച്ചറിയൽ രേഖയാണ്. അത് ഒരു വ്യക്തിയെ സ്ഥിരീകരിക്കുന്നു. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പാൻ കാർഡിനെ ആധാറുമായി ബന്ധപ്പെടുത്തിയിരുന്നു. ഇപ്പോൾ ഡ്രൈവിങ് ലൈസൻസിനെയും ആധാറുമായി ബന്ധിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആധാറുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.സ്വകാര്യത മൗലികാവകാശമാണെന്ന് കോടതി അടുത്തിടെ വിധിച്ചിരുന്നു.
ന്യൂഡൽഹി: പാൻ കാർഡും മൊബൈൽ നമ്പറും ആധാറുമായി ബന്ധപ്പെടുത്തിയതിന് പിന്നാലെ ഡ്രൈവിങ് ലൈസൻസുമായും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു.
ഇക്കാര്യം ഗതാഗത മന്ത്രി നിധിൻ ഗഡ്കരി താനുമായി ചർച്ച ചെയ്‌തെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.'ഡിജിറ്റൽ ഹരിയാന' സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഡ്രൈവിങ് ലൈസൻസിന് ആധാർ നിർബന്ധമാക്കാനുള്ള ശ്രമം മന്ത്രി വിശദീകരിച്ചത്.എന്നാൽ,ആധാർ ഡ്രൈവിങ് ലൈസൻസുമായി ബന്ധിപ്പിക്കുന്നത് എന്നുമുതലാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ആധാറെന്നാൽ ഡിജിറ്റലായുള്ള തിരിച്ചറിയൽ രേഖയാണ്. അത് ഒരു വ്യക്തിയെ സ്ഥിരീകരിക്കുന്നു. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പാൻ കാർഡിനെ ആധാറുമായി ബന്ധപ്പെടുത്തിയിരുന്നു. ഇപ്പോൾ ഡ്രൈവിങ് ലൈസൻസിനെയും ആധാറുമായി ബന്ധിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആധാറുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.സ്വകാര്യത മൗലികാവകാശമാണെന്ന് കോടതി അടുത്തിടെ വിധിച്ചിരുന്നു.