തിരുവനന്തപുരം: തിരുവനന്തപുരത്തെ മണ്ണന്തലയിൽ നിന്ന് എങ്ങനെ ലോകമെങ്ങും കാണുന്ന ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ വിജയി ആയി എന്ന് ചോദിച്ചാൽ സൂര്യയ്ക്ക് ഏറെ പറയാനുണ്ട്. ഓഡിഷൻ ലിസ്‌ററിൽ നിന്ന് വിജയകിരീടം ചൂടിച്ചതിൽ മാതാപിതാക്കൾക്കും വലിയൊരു കഥ പറയാനുണ്ട്

പട്ടം സെന്റ് മേരീസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സൂര്യ .അച്ഛൻ ശ്രീജിത്ത് ഡാൻസ് കൊറിയോഗ്രാഫറാണ് അമ്മ ലിതിയും നർത്തകിയാണ്. ചെറുപ്പത്തിലേ പാട്ടു കേൾക്കുമ്പോൾ ഡാൻസ് കളിക്കാൻ ഏറെഉത്സാഹമായിരുന്നു സുര്യക്ക്. അച്ഛൻ ശ്രീജിത്ത് ഡാൻസ് പഠിപ്പിക്കുന്ന ക്ലാസ്സിൽ സൂര്യ വന്നിരുന്നു ഡാൻസ് കാണാറുണ്ടായിരുന്നു. അതിനു ശേഷം അച്ഛന്റെ ഡാൻസ് ഗ്രൂപ്പിലേക്ക് ചെറിയകുട്ടിയായും ചിലപ്പോൾ ഡാൻസ് പ്രോപ്പർട്ടിയായി പോലും സൂര്യ കടന്നു വന്നു.

മഴവിൽ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിന്റെ നാലാം സീസണിലാണ് തിരുവനന്തപുരത്തെ മണ്ണന്തലയിലെ കേരളാദിത്യപുരം സ്വദേശി് സൂര്യ ഒന്നാം സ്ഥാനക്കാരനായത്. 25 ലക്ഷം രൂപയും ശിൽപവും ആണ് ഒന്നാം സ്ഥാനക്കാരനായ സൂര്യക്ക് ലഭിച്ചത്. പത്ത് മാസമായി 23 റൗണ്ടുകളിലായാണ് മത്സരം നടന്നത്. മത്സരത്തിനിടയിൽ സൂര്യ ഡേഞ്ചർ സോണിൽ ഒരു തവണ പോലും വന്നില്ല എന്നതും ശ്രദ്ധേയമാണ്. സിനിമതാരങ്ങളായ പ്രിയാമണി, മംമ്ത മോഹൻദാസ്, നൃത്തസംവിധായകരായ പ്രസന്ന, നീരവ് ബവ്ലെച എന്നിവരായിരുന്നു വിധികർത്താക്കൾ.

ഒരിക്കൽ തനിക്ക് ഡാൻസ് റിയാലിറ്റി ഷോയിൽ പോകണമെന്ന ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോൾ അതിനു നീ പാകപ്പെട്ടിട്ടില്ല എന്നായിരുന്നു ശ്രീജിത്ത്് മറുപടി നല്കിയത്. കുറേനാൾ കൂടി കഴിഞ്ഞ വലുതായ ശേഷം നമുക് അതൊക്കെ ആലോചിക്കാമെന്നും പറഞ്ഞു സമാധാനിപ്പിച്ചു. ഇതിനുശേഷം താൻ ഡാൻസ് പഠിപ്പിക്കുന്ന വിദ്യാർത്ഥികളോട് ശ്രീജിത്ത് റിയാലിറ്റി ഷോയുടെ കാര്യം പറഞ്ഞു. ആർക്കെങ്കിലും പോകണമെങ്കിൽ ഓഡിഷനിൽ പോയി പങ്കെടുക്കാനും ശ്രീജിത്ത് പറഞ്ഞു. സ്വന്തം മകൻ ഇത്ര വല്ല്യ സ്റ്റേജിൽ എതാൻ സമയമായിട്ടില്ല എന്നായിരുന്നു അച്ഛന്റെ വിലയിരുത്തൽ.

ഡി 4 നു മുൻപിലത്തെ സീസണായ ഡി 3 യിൽ അച്ഛൻ ശ്രീജിത്ത് പഠിപ്പിക്കുന്ന ഒരു ടീമിനോടൊപ്പമാണ് സത്യത്തിൽ സൂര്യ വേദിയിൽ ആദ്യമായി എത്തുന്നത്. ഗ്രൂപ്പിലെ ഡാൻസ് രംഗങ്ങളിൽ പ്രോപ്പർട്ടി ആയും മറ്റും ചെയ്യുകയായിരുന്നു സൂര്യയുടെ റോൾ. ഡി 4 ലെ പെഫോർമനസുകളിൽ നാല്പതു പേരെ വച്ചു നോക്കിയാൽ സൂര്യ ഒരു മികച്ച മത്സരാർത്ഥി ആയിരുന്നില്ലെന്നും അച്ഛൻ ശ്രീജിത്ത് പറയുന്നു. ഡി 4 എന്ന വലിയ വേദിയിൽ വിധികർത്താക്കൾ അടക്കമുള്ള വ്യക്തികളിൽ നിന്ന് വളരെ നല്ല പിന്തുണയാണ് ലഭിച്ചതെന്നും അച്ഛൻ പറഞ്ഞു,

 എന്നാൽ അച്ഛന്റെ വിചാരത്തെ മാറ്റി മറിക്കുന്നതായിരുന്നു കൊച്ചു സുര്യയുടെ പ്രകടനം എന്നതായിരുന്നു സത്യം. പിന്നീട അച്ഛന്റെ ഡാൻസ് വ്ദ്യാർത്ഥിയായ കുട്ടി സുര്യയുടെ ഡാൻസ് വിഡിയോകൾ മത്സരത്തിനായി അയച്ചു അതിൽ നിന്നുമാണ് ആദ്യ ഓഡിഷനായി സൂര്യയെ ക്ഷണിച്ചത്. രണ്ടാമത്തെ ഓഡിഷൻ കടന്ന്, സൂര്യ അവസാന ഓഡിഷനെത്തി. അതിൽ അവിടെ നിന്ന് വെയ്റ്റിങ് ലിസ്റ്റിലേക്ക് .... പ്രതീക്ഷയില്ലായിരുന്നു സൂര്യയ്ക്കും മാതാപിതാക്കൾക്കും. എങ്കിലും അവസാന ദിവസമാണ് സെലക്ട് ആയി എന്ന് ഫോൺകാൾ വന്നത്. പക്ഷേ, തുടർന്നു വന്ന ഓരോ റൗണ്ടുകളും സൂര്യയ്ക്ക് മികച്ചതായിരുന്നില്ല . എങ്കിലും അവിടെനിന്നും പിന്നീട് സൂര്യ മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുകയായിരുന്നു.

കൊറിയോഗ്രാഫി ചെയ്യാൻ പോകുന്നതിനാൽ അച്ഛൻ ശ്രീജിത്ത് പലപ്പോഴും തിരക്കിലായിരിക്കും. ഷൂട്ടിംഗിനു പോലും ഡാൻസ് വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു സൂര്യ പോയിരുന്നത്. പിന്നീട് ശ്രീജിത്തും ലിതിയും എല്ലാ തിരക്കുകളും മാറ്റി വച്ച് മുഴുവൻ സമയവും സൂര്യയുടെ കൂടെ പരിശീലനത്തിനായി ചെലവഴിക്കുകയായിരുന്നു. അതിന്റെ ഫലമായാണ് ഇപ്പോൾ താൻ വിജയിച്ചതെന്നും കൊച്ചു സൂര്യ പറയുന്നു.

ഷോ പകുതിയായപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഷോയിൽ നിന്നും ക്വിറ്റ് ചെയ്യാനും ആലോചിച്ചു സാമ്പത്തിക ബുദ്ധിമുട്ടുകളിലും ആരും സഹായിക്കാനില്ലായിരുന്നെങ്കിലും കടം വാങ്ങിയും മകനെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു ഇവർ . ഷൂട്ടിംഗിനിടയിൽ സാമ്പത്തിക ബുദ്ധിമുട്ടു നേരിട്ടപ്പോൾ കടം ചോദിച്ചപ്പോൾ പലരും തരാമെന്നു പറഞ്ഞ് പിന്നീട് ഫോൺ വിളിച്ചാൽ തിരിഞ്ഞു പോലും നോക്കാതിരുന്ന അനുഭവങ്ങളും ഈ കുടുംബത്തിനുണ്ട്. അതിൽ നിന്നൊക്കെ മുന്നേറിയാണ് ഒരേയൊരു മകനെ വിജയത്തിലേക്കെത്തിച്ചത്. സൂര്യ കൃഷ്ണമൂർത്തിയുടെ ഒരു നാടകത്തിന്റെ അണിയറയിലാണ് ശ്രീജിത്തും ഭാര്യ ലിതിയും ഇപ്പോൾ

തനിക്ക് പണ്ട് ഡാൻസ് പഠിക്കാൻ ആഗ്രഹം തോന്നിയപ്പോളും പഠിച്ചു കഴിഞ്ഞ പ്പോഴും അവസരങ്ങൾ ഇല്ലാത്തതിനാൽ അറിയപ്പെടാതെ പോയി എന്നതുകൊണ്ട് തങ്ങളുടെ ഒരേ ഒരു മകനെ എവിടെ എത്തിക്കാനും തയ്യാറാണ് ഈ അച്ഛനും അമ്മയും , അതുപോലെ തന്നെ കൊച്ചു സൂര്യയുടെ കഠിനാധ്വാനവും പറയാതിരിക്കാൻ കഴിയില്ല, വിജയി ആയതറിഞ്ഞു മന്ത്രി കടകംപള്ള സുരേന്ദ്രൻ ഉൾപ്പടെയുള്ള പ്രമുഖരും കൊച്ചു മിടുക്കനെ അഭിനന്ദിച്ചു.

തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നെങ്കിലും അതിൽ കഠിനാധ്വാനത്തിലൂടെയും അച്ഛന്റെയും അമ്മയുടെയും പരിശീലനത്തിലൂടെയും വിജയത്തിലേക്കെത്തുകയായിരുന്നു സൂര്യ. ഒപ്പം അവന്റെ മാതാപിതാക്കളും.