- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ ഇടനിലക്കാരിക്കൊപ്പം പറഞ്ഞു വിട്ടത് അച്ഛൻ തന്നെ; പകരം കിട്ടിയത് നാലു വീലുള്ള തട്ടുകടയ്ക്കുള്ള പണവും; ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കുടുങ്ങിയേക്കും; ആലപ്പുഴയിലെ 'സൂര്യനെല്ലിയിൽ' കള്ളക്കളി പാടില്ലെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; പതിനാറുകാരിയെ ഉന്നതർക്ക് കാഴ്ച വച്ചത് കുടുംബത്തിലെ സാമ്പത്തിക പരാധീനതകൾ മുതലെടുത്ത് തന്നെ
ആലപ്പുഴ: ആലപ്പുഴയിലെ സൂര്യനെല്ലി മോഡൽ പീഡനത്തിന് പിന്നിൽ പൊലീസിലെ മാഫിയ തന്നെ. എത്ര ഉന്നതരയാലും അവരെ പിടിക്കാൻ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഇതോടെയാണ് പ്രൊബേഷൻ എസ് ഐയായ ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴികളിൽ വിശദ പരിശോധന നടക്കുന്നുണ്ട്. മൊഴി ശരിയാണെന്ന് വന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനേയും അറസ്റ്റ് ചെയ്യും. സംഭവത്തിൽ ആരേയും രക്ഷിക്കാൻ ശ്രമിക്കരുതെന്ന നിർദ്ദേശം റേഞ്ച് ഐജിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ ആതിരയേയും നെൽസനേയും കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ വാട്ട്സാപ്പ് മെസേജുകൾ എന്നിവ കേന്ദ്രികരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയെ രാത്രികാലങ്ങളിൽ കൂട്ടികൊണ്ടു പോകുന്നതു തടഞ്ഞതു നാട്ടുകാരും നഗരസഭ കൗൺസിലർ ജോസ് ചെല്ലപ്പനും ചേർന്നായിരുന്നു. പെൺകുട്ടി കൗൺസിലറോടും അയൽവാസിളോടും പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റൊരു സ്ത്രീയുടെയും കേസിൽ ഉള്ള
ആലപ്പുഴ: ആലപ്പുഴയിലെ സൂര്യനെല്ലി മോഡൽ പീഡനത്തിന് പിന്നിൽ പൊലീസിലെ മാഫിയ തന്നെ. എത്ര ഉന്നതരയാലും അവരെ പിടിക്കാൻ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഇതോടെയാണ് പ്രൊബേഷൻ എസ് ഐയായ ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴികളിൽ വിശദ പരിശോധന നടക്കുന്നുണ്ട്. മൊഴി ശരിയാണെന്ന് വന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനേയും അറസ്റ്റ് ചെയ്യും. സംഭവത്തിൽ ആരേയും രക്ഷിക്കാൻ ശ്രമിക്കരുതെന്ന നിർദ്ദേശം റേഞ്ച് ഐജിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ആതിരയേയും നെൽസനേയും കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ വാട്ട്സാപ്പ് മെസേജുകൾ എന്നിവ കേന്ദ്രികരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയെ രാത്രികാലങ്ങളിൽ കൂട്ടികൊണ്ടു പോകുന്നതു തടഞ്ഞതു നാട്ടുകാരും നഗരസഭ കൗൺസിലർ ജോസ് ചെല്ലപ്പനും ചേർന്നായിരുന്നു. പെൺകുട്ടി കൗൺസിലറോടും അയൽവാസിളോടും പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റൊരു സ്ത്രീയുടെയും കേസിൽ ഉള്ള ബന്ധത്തെക്കുറിച്ചു വ്യക്തമാക്കിരുന്നതായി പറയുന്നു. ജില്ലയിലെ തന്നെ പ്രമുഖരായ പൊലീസ് ഉദ്യേഗസ്ഥരുടെ പേരുകൾ വ്യക്തമാക്കിരുന്നു.
ഇതിന്റെ ഓഡിയോ വീഡിയോ രേഖകൾ നാട്ടുകാർ മൊബൈലിൽ സൂക്ഷിച്ചിട്ടുണ്ട് എന്നു പറയുന്നു. പെൺകുട്ടിയെ കൊണ്ടു പോകാൻ എത്തിയ ആതിരയെ ബലപ്രയോഗത്തിലൂടെയാണു നാട്ടുകാരും നഗരസഭ കൗൺസിലറും ചേർന്നു തടഞ്ഞത്. ബലപ്രയോഗത്തിനിടയിൽ കൗൺസിലറെ ആതിര കടിച്ചു മുറിവേൽപ്പിച്ചിരുന്നു. ആരുവന്നാലും തനിക്കു ഭയം ഇല്ലെന്നും പൊലീസ് വരട്ടെ എന്നും പൊലീസിൽ തനിക്കുള്ള ബന്ധത്തെ പറ്റി നിങ്ങൾക്ക് എന്തറിയാം എന്നും ആതിര ആക്രോശിച്ചിരുന്നു എന്നും പറയുന്നു.
ഇപ്പോൾ കേസിൽ പ്രതികളായവരെ കൂടാതെ വേറെ ചിലരുടെ പേരും പെൺകുട്ടി നാട്ടുകാരോടു പറഞ്ഞിരുന്നതായി പറയുന്നു. ആതിരയുടെ കൂടെ ചെല്ലാൻ മടി കാണിച്ച പെൺകുട്ടിയെ പിതാവ് നിർബന്ധപൂർവ്വം പറഞ്ഞു വിടുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിനു രണ്ടാം പ്രതി നെൽസൺ പലതവണ സാമ്പത്തിക സഹായം നൽകിയതായും തെളിവുകൾ ഉണ്ട്. പെൺകുട്ടിയുടെ വികലാംഗനായ പിതാവിനു നാലു വിലുള്ള തട്ടുകട വാങ്ങാൻ പണം നൽകിരുന്നു. പെൺകുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു വരികയാണ്. വൈദ്യപരിശോധനയിൽ പെൺകുട്ടി ശാരീരികമായി പീഡപ്പിക്കപ്പട്ടതായി തെളിഞ്ഞിരുന്നു.
സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിലായിരുന്നു. മാരാരിക്കുളം പ്രൊബേഷൻ എസ്ഐ ലിജുവിന്റെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ ഈ കേസിൽ കുട്ടിയെ പീഡനത്തിനിരയാക്കിയ നാർക്കോട്ടിക് സെല്ലിലെ എസ്ഐയും പൂങ്കാവ് സ്വദേശിയുമായ നെൽസൺ ബംഗളൂരുവിൽ നിന്ന് പിടിയിലായിരുന്നു. ഇത് കൂടാതെ പെൺകുട്ടിയെ പെൺവാണിഭത്തിനായി കൂട്ടിക്കൊണ്ടുപോയിരുന്ന ആതിര, കാമുകൻ പ്രിൻസ്, പീഡനത്തിനിരയായ കുട്ടിയുടെ സുഹൃത്ത് ജിനു എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാരാരിക്കുളം പ്രൊബേഷൻ എസ്ഐ ലിജുവും അറസ്റ്റിലായത്.
ലിജുവിന്റെ അറസ്റ്റോടെ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം രണ്ടായി. കേസ് അന്വേഷണം നടത്തുന്ന ആലപ്പുഴ ഡിവൈഎസ്‌പി പിവി ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രൊബേഷൻ എസ്ഐ ലിജുവിനെ ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ ഒന്നാംപ്രതി ആതിരയുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് കേസിൽ ഉൾപ്പെട്ട ലൈജു അടക്കമുള്ളവരുടെ വിവരങ്ങൾ ലഭ്യമായത്. ഈ മാസം എട്ടിന് ആലപ്പുഴ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ ആതിരയ്ക്ക് മുറിയെടുത്ത് നൽകിയത് ലൈജുവായിരുന്നു. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ആതിരയെ നാട്ടുകാർ വളഞ്ഞുവച്ചപ്പോൾ ആതിര വിവരം അറിയിച്ച് ലൈജുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആതിരയുമായി ബന്ധമുള്ള കൂടുതൽ പേർ വരുംദിവസങ്ങളിൽ പിടിയിലാകുമെന്ന് അന്വേഷണസംഘം അറിയിച്ചു. കേസിൽപ്പെട്ട ആരെയും പൊലീസ് സംരക്ഷിക്കുകയില്ലെന്ന് ആലപ്പുഴ എസ്‌പി എസ് സുരേന്ദ്രൻ വ്യക്തമാക്കി.
പെൺകുട്ടിയെ പീഡിപ്പിച്ച നാർക്കോട്ടിക് സെല്ലിലെ എസ്ഐ നെൽസണെ പോക്‌സോ കോടതി റിമാൻഡ് ചെയ്തു. ഒന്നാംപ്രതി ആതിരയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. നെൽസണെയും ഉടൻ കസ്റ്റഡിയിൽ വാങ്ങും. പീഡനത്തിനിരയായ പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരുടെ മൊഴി ഇതിനകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. നിർധന കുടുംബത്തിലെ അംഗമായ പെൺകുട്ടിയുടെ പിതാവ് വികലാംഗനും മാതാവ് രോഗിയുമാണ്.
കുട്ടിയുടെ ബന്ധുവായ ആതിര സ്ഥിരമായി കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ച് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ആതിരയെ തടഞ്ഞു വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് പെൺവാണിഭത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.