റവയുടെ സൂപ്പർവിജയത്തിനു ശേഷം സൗബിൻ ഷാഹിർ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാണെന് സൂചന.നെക്സ്റ്റ്' എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയോടൊപ്പ മുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് പുതിയ വാർത്ത ചർച്ചയാകുന്നത്.തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആണ് മമ്മൂട്ടിക്കൊപ്പം സംസാരിച്ച് നിൽക്കുന്ന ചിത്രം നടൻ പോസ്റ്റ് ചെയ്തത്.

ഇതോടെ ഔദ്യോഗികസ്ഥിരീകരണമില്ലെങ്കിലും ദുൽഖർ സൽമാൻ, ആഷിഖ് അബു തുടങ്ങി പ്രമുഖർ ചിത്രത്തിനുതാഴെ ആശംസകൾ നേർന്നെത്തി.ചിത്രത്തിനായി കാത്തിരിക്കാൻ വയ്യെന്ന് കമന്റുമായാണ് ദുൽഖർ സൽമാൻ കൂടി എത്തിയത്്. എന്തായാലും ഈ വർഷം തന്നെ സൗബിനിൽ നിന്നും ഒരു മമ്മൂക്ക ചിത്രം പ്രതീക്ഷിക്കാമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

സംവിധാന സഹായി ആയി സിനിമാ ലോകത്ത് എത്തിയ സൗബിൻ വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടുകയായിരുന്നു. പറവയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ സ്ട്രീറ്റ് ലൈറ്റ്സിലും സൗബിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശേഷം അണിയറയിൽ റോസപ്പൂ, മോഹൻലാൽ, സുഡാനി ഫ്രെം നൈജീരിയ എന്നിങ്ങനെ മൂന്ന് സിനിമകളുമുണ്ട്.ഷാജി പാടൂർ സംവിധാനംചെയ്യുന്ന 'അബ്രഹാമിന്റെ സന്തതികളിൽ' അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ.