- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രത്തിൽ ആദ്യമായി ടൂറിസ്റ്റ് വിസ അനുവദിച്ച് ലോക സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി സൗദി അറേബ്യ; രാജ്യത്തേക്ക് കൂടുതൽ വരുമാനം എത്തിക്കാൻ സൽമാൻ രാജകുമാരന്റെ പുതിയ പരിഷ്കാരം; ഇറാനുമായി യുദ്ധസമാന അന്തരീക്ഷം ഉള്ളത് തിരിച്ചടി ആയേക്കുമെന്നും ആശങ്ക
റിയാദ്: ഇറാനുമായി യുദ്ധസാഹചര്യത്തിലേക്ക് സംഘർഷം മൂർച്ഛിക്കുന്നതിനിടെ അടുത്ത വർഷം മുതൽ ടൂറിസ്റ്റ് വിസ നൽകാൻ ആലോചനകളുമായി സൗദി അറേബ്യ. ഇത്രയും കാലം ജോലിസംബന്ധമായി എത്തുന്നവർക്കും മതപരമായ തീർത്ഥാടനങ്ങൾക്ക് വരുന്നവർക്കും മാത്രമാണ് സൗദി വിസ അനുവദിച്ചിരുന്നത്. സൗദിയിൽ അടുത്തിടെ രാജകുമാരന്റെ നേതൃത്വത്തിൽ നടപ്പാക്കി തുടങ്ങിയ പുത്തൻ പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ് രാജ്യ ചരിത്രത്തിൽ ആദ്യമായി ടൂറിസ്റ്റുകളെ ആകർഷിക്കാൻ ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനം. ഈ രാജ്യത്തെ അടുത്തറിയാനും രാജ്യത്തിന്റെ മഹത്വം മനസ്സിലാക്കാനുമാണ് ശ്രമമെന്ന് ടൂറിസ്റ്റ് വിസ നൽകാനുള്ള തീരുമാനം വിശദീകരിച്ചുകൊണ്ട് രാജകുമാരൻ സുൽത്താൻ ബിൻ സൽമാൻ പ്രഖ്യാപിച്ചു. 2016ൽ 18 ദശലക്ഷം വിദേശ സന്ദർശകരാണ് സൗദിയിൽ എത്തിയത്. 2030 ആകുമ്പോഴേക്കും 30 ദശലക്ഷം സന്ദർശകരെ പ്രതീക്ഷിച്ചുകൊണ്ടാണ് സൗദിയുടെ പുതിയ നീക്കം. 2020 ആകുമ്പോഴേക്കും 47 ബില്യൺ ഡോളർ സൗദിയിൽ ടൂറിസ്റ്റുകൾ ചെലവഴിക്കുമെന്നാണ് സൗദി കണക്കുകൂട്ടുന്നത്. എന്നാൽ ഇറാനുമായുള്ള തർക്കത്തിന്റെ പശ
റിയാദ്: ഇറാനുമായി യുദ്ധസാഹചര്യത്തിലേക്ക് സംഘർഷം മൂർച്ഛിക്കുന്നതിനിടെ അടുത്ത വർഷം മുതൽ ടൂറിസ്റ്റ് വിസ നൽകാൻ ആലോചനകളുമായി സൗദി അറേബ്യ. ഇത്രയും കാലം ജോലിസംബന്ധമായി എത്തുന്നവർക്കും മതപരമായ തീർത്ഥാടനങ്ങൾക്ക് വരുന്നവർക്കും മാത്രമാണ് സൗദി വിസ അനുവദിച്ചിരുന്നത്.
സൗദിയിൽ അടുത്തിടെ രാജകുമാരന്റെ നേതൃത്വത്തിൽ നടപ്പാക്കി തുടങ്ങിയ പുത്തൻ പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ് രാജ്യ ചരിത്രത്തിൽ ആദ്യമായി ടൂറിസ്റ്റുകളെ ആകർഷിക്കാൻ ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനം.
ഈ രാജ്യത്തെ അടുത്തറിയാനും രാജ്യത്തിന്റെ മഹത്വം മനസ്സിലാക്കാനുമാണ് ശ്രമമെന്ന് ടൂറിസ്റ്റ് വിസ നൽകാനുള്ള തീരുമാനം വിശദീകരിച്ചുകൊണ്ട് രാജകുമാരൻ സുൽത്താൻ ബിൻ സൽമാൻ പ്രഖ്യാപിച്ചു. 2016ൽ 18 ദശലക്ഷം വിദേശ സന്ദർശകരാണ് സൗദിയിൽ എത്തിയത്.
2030 ആകുമ്പോഴേക്കും 30 ദശലക്ഷം സന്ദർശകരെ പ്രതീക്ഷിച്ചുകൊണ്ടാണ് സൗദിയുടെ പുതിയ നീക്കം. 2020 ആകുമ്പോഴേക്കും 47 ബില്യൺ ഡോളർ സൗദിയിൽ ടൂറിസ്റ്റുകൾ ചെലവഴിക്കുമെന്നാണ് സൗദി കണക്കുകൂട്ടുന്നത്.
എന്നാൽ ഇറാനുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ സൗദിയുടെ പുതിയ നീക്കം എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. സൗദിയിൽ പോകുന്നവർക്ക് ദിവസങ്ങൾക്ക് മുമ്പ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
ഭീകരാക്രമണ സാധ്യത സൗദിയിൽ ഉണ്ടെന്നും റിയാദ്, ജിദ്ദ, ദഹ്‌റാൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ഭീഷണി ഉണ്ടെന്നും വ്യക്തമാക്കിയായിരുന്നു മുന്നറിയിപ്പ്. രാജ്യത്ത് എവിടെവേണമെങ്കിലും എപ്പോഴും ആക്രമണം ഭീകരിൽ നിന്ന് ഉണ്ടായേക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്ക പൗരന്മാർക്ക് നൽകിയത്.
സുന്നികൾക്ക് ഭൂരിപക്ഷമുള്ള സൗദിയും ഷിയകൾക്ക് ഭൂരിപക്ഷമുള്ള ഇറാനും തമ്മിൽ അടുത്തിടെ പോര് വർദ്ധിച്ചതാണ് സൗദിയുടെ സുരക്ഷാ കാര്യങ്ങളിൽ ആശങ്ക ശക്തമാക്കിയത്. റിയാദ് എയർപോർട്ടിലേക്ക് അടുത്തിടെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് ആരോപിച്ച് സൗദി രംഗത്ത് എത്തിയതോടെയാണ് ആഴ്ചകൾക്ക് മുമ്പ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.
ഈ മിസൈൽ സൗദി തകർത്തതോടെ വൻദുരന്തം ഒഴിവായെങ്കിലും ഇത് ഇറാന്റെ ഭാഗത്തുനിന്നുള്ള യുദ്ധപ്രഖ്യാപനം ആയിരുന്നു എന്നാണ് സൗദി പ്രതികരിച്ചത്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കത്തെയും വച്ചുപൊറുപ്പിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അദെൽ അൽജുബൈർ പറഞ്ഞു. ഇത്തരത്തിൽ മിഡിൽ ഈസ്റ്റിലെ രണ്ട സുപ്രധാന ശക്തികൾ തമ്മിൽ യുദ്ധസമാന അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെയാണ് സൗദിയിലേക്ക് പോകുന്നതിന് എതിരെ പല രാജ്യങ്ങളും സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. ഇതിനിടെയാണ് ഇപ്പോൾ ടൂറിസം വിസ നൽകിത്തുടങ്ങാൻ സൗദി തീരുമാനിക്കുന്നത്. എന്നാൽ ഇത് എത്രത്തോളം വിജയിക്കുമെന്ന ചോദ്യവും അതോടൊപ്പം ഉയരുന്നു.