- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവിന്ദച്ചാമി തള്ളിയിട്ടതാണെന്നത് ഊഹിച്ചതാണെന്ന് പറഞ്ഞ് സുപ്രീം കോടതിയുടെ ശകാരം ഏറ്റുവാങ്ങിയ അഭിഭാഷകൻ മുൻ കേരള ഹൈക്കോടതി ജഡ്ജി; സ്‌പെഷ്യൽ പ്രൊസിക്യൂട്ടറെ കൂടി ഉൾപ്പെടുത്തി കേസ് നടത്താനുള്ള സർക്കാർ ശ്രമം ഇനി കോടതി അംഗീകരിക്കുമോ എന്ന് കണ്ടറിയണം; കൊലപാതകം തെളിയിച്ചില്ലെങ്കിൽ ഏഴുവർഷം തടവിൽ കേസ് ഒതുങ്ങും
തിരുവനന്തപുരം: സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമി പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നതിന് തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് സുപ്രീംകോടതിയുടെ ശകാരം ഏറ്റുവാങ്ങേണ്ടിവന്ന മുതിർന്ന അഭിഭാഷകനൊപ്പം വിചാരണക്കോടതിയിൽ സ്‌പെഷ്യൽ പ്രൊസിക്യൂട്ടറായിരുന്ന എസ് സുരേശനെക്കൂടി അഭിഭാഷക സംഘത്തിൽ ഉൾപ്പെടുത്താൻ സർക്കാർ ശ്രമം തുടങ്ങി. വിചാരണക്കോടതിയിൽ കേസ് ഇഴകീറി വാദിച്ചിരുന്നതും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുത്തതും സുരേശനായിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കുന്ന ആളൂരിനെ നേരിടാൻ സുപ്രീംകോടതിയിൽ എത്തിക്കുന്നതിന് നീക്കം നടക്കുന്നത്. കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ക്രൂരമായ സംഭവത്തിൽ കൊലപാതകത്തിന് തെളിവില്ലെന്ന കാരണത്താൽ പ്രതി കുറഞ്ഞ ശിക്ഷവാങ്ങി രക്ഷപ്പെടുന്നതിനെ ഏതുവിധേനയും പ്രതിരോധിക്കണമെന്ന ആവശ്യം ശക്തമാണ്. പക്ഷേ, സുരേശനെ കൂടി ഉൾപ്പെടുത്താൻ സുപ്രീംകോടതി കേസിന്റെ ഈ അന്തിമഘട്ടത്തിൽ അനുവദിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഇപ്പോൾ നടന്ന വിചാരണയുടെ അടിസ്ഥാനത്തി
തിരുവനന്തപുരം: സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമി പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നതിന് തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് സുപ്രീംകോടതിയുടെ ശകാരം ഏറ്റുവാങ്ങേണ്ടിവന്ന മുതിർന്ന അഭിഭാഷകനൊപ്പം വിചാരണക്കോടതിയിൽ സ്‌പെഷ്യൽ പ്രൊസിക്യൂട്ടറായിരുന്ന എസ് സുരേശനെക്കൂടി അഭിഭാഷക സംഘത്തിൽ ഉൾപ്പെടുത്താൻ സർക്കാർ ശ്രമം തുടങ്ങി.
വിചാരണക്കോടതിയിൽ കേസ് ഇഴകീറി വാദിച്ചിരുന്നതും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുത്തതും സുരേശനായിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കുന്ന ആളൂരിനെ നേരിടാൻ സുപ്രീംകോടതിയിൽ എത്തിക്കുന്നതിന് നീക്കം നടക്കുന്നത്. കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ക്രൂരമായ സംഭവത്തിൽ കൊലപാതകത്തിന് തെളിവില്ലെന്ന കാരണത്താൽ പ്രതി കുറഞ്ഞ ശിക്ഷവാങ്ങി രക്ഷപ്പെടുന്നതിനെ ഏതുവിധേനയും പ്രതിരോധിക്കണമെന്ന ആവശ്യം ശക്തമാണ്.
പക്ഷേ, സുരേശനെ കൂടി ഉൾപ്പെടുത്താൻ സുപ്രീംകോടതി കേസിന്റെ ഈ അന്തിമഘട്ടത്തിൽ അനുവദിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഇപ്പോൾ നടന്ന വിചാരണയുടെ അടിസ്ഥാനത്തിൽ ശിക്ഷ പുനപരിശോധിക്കപ്പെട്ടാൽ സൗമ്യയെ കൊലപ്പെടുത്തിയെന്ന കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കിൽ ഗോവിന്ദച്ചാമി ഏഴുവർഷം തടവുശിക്ഷ ഏറ്റുവാങ്ങി രക്ഷപ്പെട്ടേക്കുമെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
കേസിന്റെ അപ്പീൽ വാദത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. കേസ് വാദിക്കാൻ മുതിർന്ന അഭിഭാഷകൻ തോമസ് പി ജോസഫിന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ നിയോഗിച്ച സംഘത്തെ ഈ സർക്കാരും അതേപടി നിലനിറുത്തുകയായിരുന്നു. മുതിർന്ന അഭിഭാഷകനെന്ന നിലയിൽ സുപ്രീംകോടതിയിൽ ഹാജരായ ഹൈക്കോടതി മുൻ ജഡ്ജി കൂടിയായ തോമസ് പി. ജോസഫിന് പക്ഷേ സുപ്രീം കോടതിയിൽ ആളൂരിന്റെ വാദങ്ങളെ ഖണ്ഡിക്കാനായില്ല. മാത്രമല്ല, സൗമ്യയെ ഗോവിന്ദച്ചാമി തള്ളിയിട്ടത് ഊഹമാണെന്ന വിധത്തിലുണ്ടായ വാദമാണ് വലിയ തിരിച്ചടിയായത്. ഊഹത്തിന്റെ പേരിൽ ഒരാളെയും കോടതി ശിക്ഷിക്കില്ലെന്നിരിക്കെ ഇത്തരമൊരു വാദമുയർത്തിയതാണ് ചോദ്യംചെയ്യപ്പെടുന്നത്. ഈ സാഹചര്യം പുനപരിശോധിച്ചാണ് ഇപ്പോൾ അഡ്വ. സുരേശനെ കൂടി അഭിഭാഷക സംഘത്തിൽ ഉൾപ്പെടുത്താനുള്ള സാധ്യതകൾ ആരായുന്നത്.
അതേസമയം, വിചാരണക്കോടതിയിൽ ഹാജരായി, ആദ്യഘട്ടത്തിൽ കേസ് പഠിക്കുകയും ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ ആളൂരിനെതിരെ കടുത്ത എതിർവാദങ്ങൾ തെളിവുകൾ സഹിതം അവതരിപ്പിച്ച് വധശിക്ഷ വാങ്ങിക്കൊടുത്ത സുരേശനെ എന്തുകൊണ്ട പിന്നീട് ഈ കേസുമായി ബന്ധപ്പെട്ട് സർക്കാർ അഭിഭാഷകനായി നിലനിർത്തിയില്ലെന്ന ചോദ്യവും ഉയരുന്നു. മുൻ ജഡ്ജി കൂടി ആയിരുന്നിട്ടും തോമസ് പി ജോസഫിന് കേസിലെ ശാസ്ത്രീയസാഹചര്യ തെളിവുകൾ വേണ്ട വിധത്തിൽ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താനായില്ലെന്നതും എന്തുകൊണ്ടാണെന്ന സംശയവും പലരും ഉന്നയിക്കുന്നു.
സുപ്രീംകോടതിയിൽ അപ്പീൽ വാദം നടക്കുന്നതായി സ്റ്റാൻഡിങ് കോൺസലോ, അഭിഭാഷകരോ സർക്കാരിനെ അറിയിച്ചതുമില്ലെന്ന് നിയമമന്ത്രി എ.കെ. ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആവശ്യപ്പെട്ടെങ്കിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെയും സംഘത്തിൽ ഉൾപ്പെടുത്തുമായിരുന്നുവെന്നും, ഇനി ഇക്കാര്യത്തിൽ ആവശ്യമായ നടപടികളുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതി ഗോവിന്ദച്ചാമി ഒറ്റക്കൈയനായതിനാൽ സൗമ്യയെ തള്ളിയിടാനും തലയ്ക്കടിക്കാനുമാവില്ലെന്നായിരുന്നു വിചാരണക്കോടതിയിലും സുപ്രീംകോടതിയിലും പ്രതിഭാഗം വാദിച്ചത്. എന്നാൽ, മോഷണ ശ്രമത്തിനിടെ ലൈംഗികതാത്പര്യമുണ്ടായപ്പോൾ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ട് മാനഭംഗപ്പെടുത്തിയെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഹിതേഷ് ശങ്കറിനോട് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
സൗമ്യയുടെ ശരീരത്തിലെ മുറിവുകളും വീണ സ്ഥലവും പരിശോധിച്ചപ്പോൾ ട്രെയിനിൽ നിന്ന് ചാടിയതല്ലെന്നും, തള്ളിയിട്ടതിന് സമാനമാണെന്നും ഫോറൻസിക് റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യങ്ങൾ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താനാവാഞ്ഞതാണ് തിരിച്ചടി നേരിട്ടത്.
അതേസമയം, ട്രെയിനുകളിൽ പിടിച്ചുപറി നടത്തുന്ന തമിഴ്‌നാട്ടുകാരനായ ഗോവിന്ദച്ചാമിക്ക് സുപ്രീംകോടതി വരെ കേസുനടത്താൻ ഫണ്ടിങ് നടത്തുന്നതിന്റെ പിന്നിലെ ദുരൂഹത തുടരുകയാണ്. ആരാണ് പണമൊഴുക്കുന്നതെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മുംബയിലെ ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂരാണ് ഗോവിന്ദച്ചാമിക്കായി ഹാജരാവുന്നത്. മുംബയ് ആസ്ഥാനമായി ട്രെയിൻകൊള്ള നടത്തുന്ന മാഫിയാസംഘം, മതപരിവർത്തനം നടത്തുന്ന ഡൽഹിയിലെ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ ഗോവിന്ദച്ചാമിയെപ്പോലുള്ള ക്രിമിനലുകൾക്ക് പിന്നിലുണ്ടോ എ്ന്ന സംശയവും ഉയരുന്നുണ്ട്.
വധശിക്ഷയ്‌ക്കെതിരായ ഗോവിന്ദച്ചാമിയുടെ അപ്പീൽ ഹർജിയിൽ 2014 ഏപ്രിലിൽ സുപ്രീംകോടതി സർക്കാരിന് നോട്ടീസയച്ചിരുന്നുവെന്ന് അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ വാദം. കേസ് വിശദമായി പഠിക്കാതെ അഭിഭാഷകർ സുപ്രീംകോടതിയിലെത്തിയത് തിരിച്ചടിക്ക് കാരണമായെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ഗോവിന്ദച്ചാമിയുടെ വലതുകൈയുടെ ശക്തി ശാസ്ത്രീയമായി തെളിയിച്ച തൃശൂർ മെഡിക്കൽകോളേജിലെ ഡോക്ടർമാരുടെ റിപ്പോർട്ടും ലൈംഗികശേഷി പരിശോധനാഫലും വേണ്ടരീതിയിൽ അവതരിപ്പിച്ചില്ലെന്നും തള്ളിയിട്ടതാകാനാണ് കൂടുതൽ സാധ്യതയെന്ന് തെളിവുകൾ നിരത്തി വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ടിനെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനായില്ലെന്നതും വൻ തിരിച്ചടിയായി.
സൗമ്യ യാത്രചെയ്തിരുന്ന ഷൊർണൂർ പാസഞ്ചറിന്റെ മൂന്നാം ബോഗിയിൽ ഗോവിന്ദച്ചാമിയുടെ ഷർട്ടിന്റെ ബട്ടൻസും സൗമ്യയുടെ ഹെയർപിന്നും കണ്ടെത്തിയത് ട്രെയിനിനുള്ളിൽ സൗമ്യ ആക്രമിക്കപ്പെട്ടതിന്റെ തെളിവായിരുന്നു. ഇതേ ബോഗിയിൽ ഗോവിന്ദച്ചാമിയെ കണ്ടെന്ന് ഷൊർണൂർ സ്വദേശി കെ.പി. സന്തോഷിന്റെ സാക്ഷി മൊഴിയുമുണ്ട്. ഗോവിന്ദച്ചാമിയുടെ നെഞ്ചിലും മുതുകത്തും സൗമ്യ മാന്തിപ്പറിച്ച പാടുകളുണ്ടായിരുന്നു.
സൗമ്യയുടെ ശരീരത്തിൽ നിന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെടുത്ത സ്രവങ്ങളും പുരുഷബീജവും മുടിയും നഖപ്പാടുകളും തൊലിയും ഗോവിന്ദച്ചാമിയുടേതാണെന്ന് തെളിയിക്കുന്ന ഡി.എൻ.എ പരിശോധനാഫലവുമുണ്ടായിരുന്നു. ഇത്തരം സാഹചര്യത്തെളിവുകൾ കൂടി പരിഗണിച്ചാണ് വിചാരണക്കോടതിയിലും ഹൈക്കോടതിയിലെത്തിയ അപ്പീലിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കുന്നതും അത് വീണ്ടും ശരിവയ്ക്കപ്പെടുന്നതും. ഈ സാഹചര്യത്തിൽ ആദ്യംകേസ് വാദിച്ച സുരേശൻ എത്തിയാൽ അത് വലിയ ഗുണംചെയ്യുമെന്ന വിലയിരുത്തലാണ് സർക്കാരിന് ഇപ്പോഴുള്ളത്.