- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ മോഹവുമായി വരുന്നവരെല്ലാം കഴിവുള്ളവരാണ്; അവർക്ക് മോശം അനുഭവം ഉണ്ടാകരുത്; പലർക്കും ഡബ്ലുസിസിക്ക് വേണ്ടി പ്രവർത്തിക്കുന്നതുകൊണ്ട് അവസരം നഷ്ടപ്പെടുന്നുവെന്നത് സത്യമാണ്; കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണതയോട് യോജിക്കുന്നില്ല; സൗമ്യ സദാനന്ദന് പറയാനുള്ളത്
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൗമ്യ സദാനന്ദൻ എന്ന പെൺകുട്ടി മലയാളി സിനിമാ പ്രക്ഷകർക്കിടയിലുണ്ട്. അവതാരകയായി, അഭിനേത്രിയായും സംവിധായിക ആയും ഒക്കെ. ചെമ്പൈ: മൈ ഡിസ്‌കവറി ഓഫ് എ ലെജൻഡ് എന്ന ഡോക്കുമെന്ററിയിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സൗമ്യ സദാനന്ദൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം മംഗല്യം തന്തുനാനേന. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹാരം കണാനും അവ പരിഹരിക്കാനുമൊക്കെയായി തുടങ്ങിയ ഡബ്ലുസിസിയുടെ പ്രവർത്തക കൂടിയാണ് സൗമ്യ. എന്റർടെയ്‌മെന്റ് വെബ്‌സൈറ്റായ മലയാളി ലൈഫിന് നല്കിയ അഭിമുഖത്തിൽ സംഘടനയെക്കുറിച്ചും സിനിമാ ലോകത്തെക്കുറിച്ചും മനസ് തുറക്കുകയുണ്ടായി. ഡബ്ല്യുസിസി എന്നത് ഇത് വരെ ഉന്നയിക്കാത്ത പ്രശ്നങ്ങൾ ഉന്നയിക്കാൻ രൂപീകരിച്ച സംഘടനയാണ്. രാഷ്ട്രീയത്തിലോ സിനിമയിലോ സ്ത്രീകൾക്ക് എതിരെ നടക്കുന്ന പ്രശ്നങ്ങൾ തുറന്ന് പറയാൻ ഒരു സംഘടന ഇല്ല. ഡബ്ല്യുസിസി യുടെ പ്രധാനമായ ആവശ്യം സ്ത്രീകൾക്ക് പ്രശ്നങ്ങളെ തുറന്ന് പറയാൻ ഒരു ഇടം നൽക്കുക എന്നതാണെന്ന് സൗമ്യ പറയുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൗമ്യ സദാനന്ദൻ എന്ന പെൺകുട്ടി മലയാളി സിനിമാ പ്രക്ഷകർക്കിടയിലുണ്ട്. അവതാരകയായി, അഭിനേത്രിയായും സംവിധായിക ആയും ഒക്കെ. ചെമ്പൈ: മൈ ഡിസ്‌കവറി ഓഫ് എ ലെജൻഡ് എന്ന ഡോക്കുമെന്ററിയിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സൗമ്യ സദാനന്ദൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം മംഗല്യം തന്തുനാനേന. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹാരം കണാനും അവ പരിഹരിക്കാനുമൊക്കെയായി തുടങ്ങിയ ഡബ്ലുസിസിയുടെ പ്രവർത്തക കൂടിയാണ് സൗമ്യ. എന്റർടെയ്‌മെന്റ് വെബ്‌സൈറ്റായ മലയാളി ലൈഫിന് നല്കിയ അഭിമുഖത്തിൽ സംഘടനയെക്കുറിച്ചും സിനിമാ ലോകത്തെക്കുറിച്ചും മനസ് തുറക്കുകയുണ്ടായി.
ഡബ്ല്യുസിസി എന്നത് ഇത് വരെ ഉന്നയിക്കാത്ത പ്രശ്നങ്ങൾ ഉന്നയിക്കാൻ രൂപീകരിച്ച സംഘടനയാണ്. രാഷ്ട്രീയത്തിലോ സിനിമയിലോ സ്ത്രീകൾക്ക് എതിരെ നടക്കുന്ന പ്രശ്നങ്ങൾ തുറന്ന് പറയാൻ ഒരു സംഘടന ഇല്ല. ഡബ്ല്യുസിസി യുടെ പ്രധാനമായ ആവശ്യം സ്ത്രീകൾക്ക് പ്രശ്നങ്ങളെ തുറന്ന് പറയാൻ ഒരു ഇടം നൽക്കുക എന്നതാണെന്ന് സൗമ്യ പറയുന്നു.
ഒരു സമയം എത്തിയപ്പോൾ സ്ത്രീകൾ ഇത്രയും അധികം ഒച്ചാപാടുണ്ടാക്കണം എങ്കിൽ അതിനർഥം ഇൻട്രസ്ട്രിയിൽ ആ കാര്യം നടക്കുന്നുണ്ട് എന്ന് അല്ലേ. ഭൂരിപക്ഷം വരുന്ന സ്ത്രീകൾ ഇതിനെക്കുറിച്ച് നിശബ്ദരാണ്. ഒന്നുകിൽ ഭയക്കുന്നു അല്ലെങ്കിൽ അവർക്ക് പറയാൻ താൽപര്യമില്ല. അവർക്ക് സമാധാനമായി ജീവിച്ച് പോയാൽ മാതി. പക്ഷേ പ്രശ്നങ്ങൾ അവിടെ നിൽക്കുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്ന ആ പ്രവണതയോട് ഡബ്ല്യുസിസി എന്ന സംഘടന യോജിക്കുന്നില്ല എന്നും അഭിമുഖത്തിൽ സൗമ്യ പറഞ്ഞു.
സ്ത്രീകൾ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അത് ഒരു ആഗോള വിഷയമാക്കി എടുക്കേണ്ട കാര്യമില്ല. ഒരു സംഘടന രൂപീകരിച്ചതിനു ശേഷം ചെയ്യേണ്ട ബാക്കി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ഇപ്പോൾ ഡബ്ല്യുസിസി ചെയ്യുന്നത്.ഡബ്ല്യുസിസി യുടെ ഒരു യൂണിറ്റ് എല്ലായിടത്തും വരും വിധത്തിൽ പ്രവർത്തനങ്ങൾ കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കഴിഞ്ഞ ഒന്നര വർഷമായി അതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുകയാണ് .
ഇതെല്ലാം എന്തിനാണ് എന്ന് ചോദിച്ചാൽ ഒരു അഞ്ച് വർഷത്തിനു ശേഷം സിനിമ മേഖലയിലേക്ക് വരുന്നവർക്ക് ഇങ്ങനെ ഒരു പ്രശ്നത്തിലൂടെ കടന്നു പോകാൻ പാടില്ല. ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായി എന്ന് പറഞ്ഞു ഈ മേഖലയിൽ നിന്നും ഒരു സ്ത്രീയും പോകരുത്. സിനിമാ മോഹവുമായി വരുന്ന എല്ലാവരും കഴിവുള്ളവരാണ് അവർക്ക് മോശം അനുഭവം ഉണ്ടാകരുത്. ഭാവി തലമുറക്ക് വേണ്ടിതന്നെയാണ് ഇതെല്ലാം. സമൂഹം എന്തൊക്കെപറഞ്ഞാലും ഞങ്ങൾ കഷ്ടപ്പെടുന്നത്. പലർക്കും ഡബ്ല്യുസിസിക്ക് വേണ്ടി പ്രവർത്തിക്കുന്നതുകൊണ്ട് അവസരം നഷ്ടപ്പെടുന്നു എന്ന് പറയുന്നത് സത്യമാണ്.എല്ലാ വിപ്ലവങ്ങൾക്കും ഒരു പാട് ബലിയാടുകൾ ഉണ്ടല്ലോ അത്പോലെ എല്ലാം ഒരു മാറ്റത്തിലേക്കുള്ള വഴിയാണെന്നു വിശ്വസിക്കുന്നതായും സൗമ്യഅഭിമുഖത്തിൽ പറഞ്ഞു.