- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗരവ് ഗാംഗുലി ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിയാകില്ലെന്ന് മുതിർന്ന സിപിഎം നേതാവ്; പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാർത്തകളെന്നും അശോക് ഭട്ടാചാര്യ
കൊൽക്കത്ത: ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിയാകില്ലെന്ന് മുതിർന്ന സിപിഎം നേതാവ് അശോക് ഭട്ടാചാര്യ. സൗരവ് ഗാംഗുലി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് മുന്മന്ത്രിയും നിലവിൽ സിലിഗുരി മേയറുമായ അശോക് ഭട്ടാചാര്യ വ്യക്തമാക്കി. സൗരവ് ഗാംഗുലിയുമായി ഏറെ അടുപ്പം പുലർത്തുന്ന ഒരാൾകൂടിയാണ് ഭട്ടാചാര്യ.
ഗാംഗുലി രാഷ്ട്രിയത്തിലേക്ക് ഇറങ്ങില്ലന്ന് തന്നെ അറിയിച്ചതായും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾക്ക് അിടസ്ഥാനമില്ലിെന്നും അശോക് ഭട്ടാചാര്യ ഫേസ്‌ബുക്കിൽ കുറിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം സൗരവ് തന്നെ വിളിച്ചിരുന്നു. താൻ രാഷ്്ട്രീയത്തിൽ ഇറങ്ങുന്നു എന്നുതരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗാംഗുലി പറഞ്ഞതായി കുറിപ്പിൽ പറയുന്നു.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ഗാംഗുലി ബിജെപി അംഗത്വമെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മത്സരിക്കുന്നതിൽ ഗാംഗുലിയാണ് തീരുമാനം എടുക്കേണ്ടതെന്നും താരത്തെ സ്വാഗതം ചെയ്യുന്നതായും ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഗാംഗുലി ജനുവരി 31നാണ് ആശുപത്രി വിട്ടത്. ആഞ്ചിയോപ്ലാസ്റ്റിക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ