- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൾസും, രക്തസമ്മർദവും നോർമലാകുന്നു; സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ
കൊൽക്കത്ത: സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ഇന്ത്യൻ മുൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്‌ലാൻഡ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൗരവ് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന്റെ പൾസും, രക്തസമ്മർദവും തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വീട്ടിലെ ജിമ്മിൽ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടയിലാണ് സൗരവ് ഗാംഗുലിക്ക് നെഞ്ചിൽ അസ്വസ്ഥത തോന്നുന്നതും ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു. ഗാംഗുലി പെട്ടന്നു തന്നെ ആരോഗ്യം വീണ്ടെടുക്കട്ടേയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ചേർന്ന ബിസിസിഐ യോഗത്തിൽ ഗാംഗുലി പങ്കെടുത്തിരുന്നു.
മറുനാടന് ഡെസ്ക്