- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കാരുടെ ഭൂമി നഷ്ടപരിഹാരം ഇല്ലാതെ ഏറ്റെടുക്കാനുള്ള ബില്ലുമായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്; ഇടവേളയ്ക്ക് ശേഷം സൗത്ത് ആഫ്രിക്കൻ വംശീയത അപകടത്തിലേക്ക്
തന്റെ ഉള്ളിലെ കടുത്ത വംശീയവാദിയുടെ മുഖം വെളിപ്പെടുത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ രംഗത്തെത്തി. അതിന്റെ ഭാഗമായി വെള്ളക്കാരുടെ ഭൂമി നഷ്ടപരിഹാരം ഇല്ലാതെ ഏറ്റെടുക്കാനുള്ള ബില്ലുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം സൗത്ത് ആഫ്രിക്കൻ വംശീയത അപകടത്തിലെത്തുകയും ചെയ്തു. ഭൂപരിഷ്‌കരണത്തിന് വേണ്ടി ഭരണഘടന മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. വെളുത്തവർഗക്കാരെ അടിച്ചമർത്തുന്ന തന്റെ ഈ പരിഷ്‌കാരങ്ങൾക്ക് എല്ലാ കറുത്തവർഗ പാർട്ടികളോടും അദ്ദേഹം പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള കടുത്ത വംശീയത നിറഞ്ഞ നീക്കം രാജ്യത്ത് വംശീയ യുദ്ധമുണ്ടാക്കുമെന്ന് അദ്ദേഹത്തിന്റെ വിമർശകർ മുന്നറിയിപ്പേകുന്നുമുണ്ട്. വെള്ളക്കാർ ഇവിടെ കോളനി സ്ഥാപിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലേക്ക് ഭൂവുമടസ്ഥതയെ മാറ്റുകയാണ് പുതിയ പരിഷ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സുമ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ബ്ലാക്ക് പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന് അദ്ദേഹം പാർലിമെന്റിൽ
തന്റെ ഉള്ളിലെ കടുത്ത വംശീയവാദിയുടെ മുഖം വെളിപ്പെടുത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ രംഗത്തെത്തി. അതിന്റെ ഭാഗമായി വെള്ളക്കാരുടെ ഭൂമി നഷ്ടപരിഹാരം ഇല്ലാതെ ഏറ്റെടുക്കാനുള്ള ബില്ലുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം സൗത്ത് ആഫ്രിക്കൻ വംശീയത അപകടത്തിലെത്തുകയും ചെയ്തു. ഭൂപരിഷ്‌കരണത്തിന് വേണ്ടി ഭരണഘടന മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. വെളുത്തവർഗക്കാരെ അടിച്ചമർത്തുന്ന തന്റെ ഈ പരിഷ്‌കാരങ്ങൾക്ക് എല്ലാ കറുത്തവർഗ പാർട്ടികളോടും അദ്ദേഹം പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള കടുത്ത വംശീയത നിറഞ്ഞ നീക്കം രാജ്യത്ത് വംശീയ യുദ്ധമുണ്ടാക്കുമെന്ന് അദ്ദേഹത്തിന്റെ വിമർശകർ മുന്നറിയിപ്പേകുന്നുമുണ്ട്.
വെള്ളക്കാർ ഇവിടെ കോളനി സ്ഥാപിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലേക്ക് ഭൂവുമടസ്ഥതയെ മാറ്റുകയാണ് പുതിയ പരിഷ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സുമ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ബ്ലാക്ക് പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന് അദ്ദേഹം പാർലിമെന്റിൽ സംസാരിക്കവെ ആവശ്യപ്പെട്ടു. വിവാദപരമായ ഈ നീക്കത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട സുമയുടെ അഭിപ്രായം തന്നെയാണ് എതിരാളിയായ ജൂലിയസ് മലേമയ്ക്കുമുള്ളത്. എല്ലാ കറുത്ത വർഗക്കാരും ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും ഇതിലൂടെ ഭരണഘടനയെ ഭേദഗതി ചെയ്യാനും വെളുത്തവരിൽ നിന്നും നഷ്ടപരിഹാരം കൊടുക്കാതെ ഭൂമി വീണ്ടെടുക്കാൻ സാധിക്കുമന്നും മലേമ നിർദ്ദേശിക്കുന്നു.
ഈ വിഷയത്തിൽ ബ്ലാക്ക് പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്നും നമുക്കൊന്നിന്റെ പേരിലും പോരടിക്കാനില്ലെന്നും കൗൺസിൽ ഓഫ് ട്രെഡീഷണൽ ലീഡേർസിനോട് സുമ ആഹ്വാനം ചെയ്തിരിക്കുന്നത്. സുമയുടെ പാർട്ടിയായ എഎൻസി പുതിയ നീക്കത്തിനെതിരെ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും മലേമയുടെ നേതൃത്വത്തിലുള്ള ഇഎഫ്എഫ് ഇതിന് പൂർണ പിന്തുണയാണേകുന്നത്. തന്റെ ഗ്രേറ്റ്ഗ്രാൻഡ് ഫാദേർസിന്റെ ഭൂമിയാണ് വെള്ളക്കാർ തട്ടിയെടുത്തിരിക്കുന്നതെന്നും സുമ ആരോപിക്കുന്നു. അതിനാൽ ഇപ്പോൾ അത് തിരിച്ച് പിടിക്കാൻ പ്രയത്‌നിക്കേണ്ട ഉചിതമായ സമയമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
ഇതിന് വേണ്ടി നടത്തുന്ന പ്രീ കൊളോണിയൽ ലാൻഡ് ഓണർഷിപ്പിനെക്കുറിച്ചുള്ള ഓഡിറ്റിനെക്കുറിച്ചും സുമ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രാവശ്യം ഓഡിറ്റ് പൂർത്തിയായാൽ ഒരു നിയമം എഴുതപ്പെടുമെന്നും അതിലൂടെ വെള്ളക്കാരുടെ ഭൂമി നഷ്ടപരിഹാരം കൊടുക്കാതെ പിടിച്ചെടുക്കാമെന്നും സുമ വ്യക്തമാക്കുന്നു. ഇതിന് അത്യാവശ്യമായ ഭരണഘടനാഭേദഗതികൾ നടത്തുമെന്നും പ്രസിഡന്റ് ഉറപ്പേകുന്നു. ഡച്ചിൽ നിന്നെത്തിയ കൊള്ളക്കാർ തട്ടിയെടുത്ത കറുത്തവരുടെ ഭൂമി കറുത്ത വർഗക്കാരായ ദക്ഷിണാഫ്രിക്കക്കാർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മലേമ നടത്തിയ ഒരു ക്യാമ്പയിന് ശേഷമാണ് വിവാദമായ നിർദ്ദേശവുമായി സുമ രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഓരോ വിഭാഗക്കാരും എത്രത്തോളം ഭൂമി കൈവശം വയ്ക്കുന്നുവെന്നതിനെ കുറിച്ചുള്ള ബ്രേക്ക് ഡൗൺ സൗത്ത് ആഫ്രിക്കയിൽ ലഭ്യമല്ല. എന്നാൽ ഭൂമിയുടെ ഉടമസ്ഥത ഇവിടുത്തെ വെളുത്ത വർഗക്കാർക്ക് അനുകൂലമായിട്ടാണെന്നാണ് സൂചന.