ഡാളസ്: നോർത്ത് ടെക്‌സസ് സിനിമാ പ്രേമികൾക്കായി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന രണ്ടാമത് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിനു ഫെബ്രുവരി 19നു ഡാളസിൽ തിരശീല ഉയരും.

ഫെബ്രുവരി 19 മുതൽ 21 വരെ വിവിധ അവാർഡുകൾക്കർഹമായിട്ടുള്ള ഷോർട്ട് ഡോക്യുമെന്ററികളും ഫീച്ചർ ഫിലിമുകളും ഉൾപ്പെടെ പതിമൂന്നെണ്ണമാണു പ്രദർശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഡാളസ് പിറോട്ട് മ്യൂസിയം (Perot Museum), പ്ലാനൊ ഏൻജലിക്ക ഫിലിം സെന്റർ എന്നിവിടങ്ങളിലാണു പ്രദർശനം. പിറോട്ട് മ്യൂസിയത്തിൽ മിസ് ഇന്ത്യ അമേരിക്ക എന്ന ഫിലിമാണ് ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിക്കുന്നത്. ഫെബ്രുവരി 20ന് ബൽ ലൈക്ക് മീ, ഐസെ ബല്ലാജി, ഹെൽപ് അസ് ഫൈന്റ് സുനിൽ ത്രിപാദി, ഷാക്കൽ, വനവാസ് ഉമ്രിക തുടങ്ങിയ ഫിലിമുകൾ പ്രദർശിപ്പിക്കും. സമാപന ദിവസം സൂപ്പർ ഗേൾ, ധനക്, അമ്മ ആൻഡ് അപ്പ, അലിഗഡ് തുടങ്ങിയവയും പ്രദർശിപ്പിക്കും.

പ്രശസ്ത സിനിമാ നിർമ്മാതാക്കൾ, അഭിനേതാക്കൾ, പ്രാദേശിക നേതാക്കൾ തുടങ്ങിയവർ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: ഡാളസ്/ഫോർട്ട് വർത്ത് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.