ഗുവാഹത്തി: സാഫ് ഗെയിംസിൽ ഇന്ത്യ സ്വർണക്കൊയ്ത്ത് തുടരുന്നു. നീന്തലിൽ മലയാളി താരം സജൻ പ്രകാശ് മീറ്റ് റെക്കോഡോടെ സ്വർണം കരസ്ഥമാക്കി. 1500 മീറ്റർ ഫ്രീസ്‌റ്റൈലിലാണ് സജൻ സ്വർണം കരസ്ഥമാക്കിയത്. സാഫ് ഗെയിംസിൽ ഇന്ത്യയുടെ 18 ആം സ്വർണമാണിത്. നേരത്ത സൈക്ലിങ്ങിൽ ലിഡിയ മോൾ സണ്ണി സ്വർണം നേടി. 40 കിലോമീറ്റർ വിഭാഗത്തിലാണ് ലിഡിയ മോൾ സണ്ണി സ്വർണം നേടിയത്. തിരുവനന്തപുരം എൽഎൻസിപിയിൽ പരിശീലനം നടത്തിവരികയാണ് ഇടുക്കി സ്വദേശിയായ ലിഡിയ.

ഇന്ത്യയ്ക്ക് ഇതുവരെ 18 സ്വർണ്ണത്തിന് പുറമേ 5 വെള്ളിയും ലഭിച്ചിട്ടുണ്ട്. വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിലും ഇന്ത്യ ഇന്ന് സ്വർണം നേടിയിരുന്നു. സരസ്വതി റാവത്താണ് ഈ ഇനത്തിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത്. 127 കിലോ ഉയർത്തിയാണ് സരസ്വതി നേട്ടം സ്വന്തമാക്കിയത്.