ഗുവാഹത്തി: സൗത്ത് ഏഷ്യൻ ഗെയിംസിൽ പന്ത്രണ്ടാം തവണയും ഇന്ത്യക്കു ഓവറോൾ കിരീടം. 188 സ്വർണവും 90 വെള്ളിയും 30 വെങ്കലവും അടക്കം 308 മെഡലുകളോടെയാണ് ഇന്ത്യയുടെ നേട്ടം. ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടമാണിത്. 25 സ്വർണവും 63 വെള്ളിയും 98 വെങ്കലവുമായി ശ്രീലങ്ക രണ്ടാമതെത്തി. 12 സ്വർണവും 37 വെള്ളിയും 57 വെങ്കലവുമായി പാക്കിസ്ഥാനാണു മുന്നാം സ്ഥാനത്ത്.