സൗത്ത് കരോലിന: മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന അപ്പ് സ്‌റ്റേറ്റ് (മാസ്‌ക് അപ്പ് സ്‌റ്റേറ്റ്) ഓണാഘോഷം സെപ്റ്റംബർ 5 ന് ഗ്രീൻവിൽ വേദിക് സെന്ററിൽ നടത്തും. ഭാരത കലർപന സ്‌കൂൾ ഓഫ് ഇന്ത്യൻ കൾച്ചർ, നൃത്യാഞ്ജലി സ്‌കൂൾ ഓഫ് ഡാൻസ്, ഇന്ത്യൻ മ്യൂസിക്കൽ ക്ലാസ് ഓഫ് ഡോ. സുരജിത് ഗോപാൽ, ചന്ദ്രശേഖര മ്യൂസിക് വിദ്യാലയ, മാസ്‌ക് അപ്പ് സ്‌റ്റേറ്റ് അംഗങ്ങൾ എന്നിവരുടെ വിവിധ ഇനം കലാ പരിപാടികൾ ഉണ്ടായിരിക്കും.

കേരള വിഭവങ്ങൾ ഉള്ള ഓണസദ്യയുടെ ഒരുക്കങ്ങൾക്ക് ജോൺ മാത്യൂസും(റജി) കലാ പരിപാടികൾക്ക് സുമൻ വർഗീസ്, അനീഷ് രാജേന്ദ്രൻ, ദിൽരാജ് ത്യാഗരാജൻ, ലിജോ ജോസഫ് എന്നിവരും നേതൃത്വം നൽകുന്നു. പ്രസിഡന്റ് സേതു നായർ അറിയിച്ചതാണിത്.