- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ആയിരം വർഷത്തിലെ ഏറ്റവും കനത്ത മഴയിൽ മുങ്ങി സൗത്ത് കരോലിന; മൂന്നു ദിവസം കൊണ്ട് പെയ്തത് 35 സെന്റീമീറ്റർ മഴ; സ്‌കൂളുകളും ഹൈവേകളും അടച്ചു; എട്ടു മരണം
സൗത്ത് കരോലിന: ആയിരം വർഷത്തിലെ ഏറ്റവും ശക്തമായ പേമാരിയിൽ മുങ്ങി സൗത്ത് കരോലിന. അതിശക്തമായ മഴ മൂലമുണ്ടായ വെള്ളപ്പൊക്ക കെടുതി ജനങ്ങളെ ദുരിതത്തിലാക്കി. വെള്ളിയാഴ്ച ആരംഭിച്ച മഴ മൂന്നു ദിവസം കൊണ്ട് 35 സെന്റീമീറ്ററാണ് പെയ്തിറങ്ങിയത്. വെള്ളം കയറിയതിനെ തുടർന്ന് മിക്ക ഇന്റർ സ്റ്റേറ്റ് ഹൈവേകൾ അടച്ചിട്ടതായി അധികൃതർ അറിയിച്ചു. കരീബിയൻ കടലി
സൗത്ത് കരോലിന: ആയിരം വർഷത്തിലെ ഏറ്റവും ശക്തമായ പേമാരിയിൽ മുങ്ങി സൗത്ത് കരോലിന. അതിശക്തമായ മഴ മൂലമുണ്ടായ വെള്ളപ്പൊക്ക കെടുതി ജനങ്ങളെ ദുരിതത്തിലാക്കി.
വെള്ളിയാഴ്ച ആരംഭിച്ച മഴ മൂന്നു ദിവസം കൊണ്ട് 35 സെന്റീമീറ്ററാണ് പെയ്തിറങ്ങിയത്.
വെള്ളം കയറിയതിനെ തുടർന്ന് മിക്ക ഇന്റർ സ്റ്റേറ്റ് ഹൈവേകൾ അടച്ചിട്ടതായി അധികൃതർ അറിയിച്ചു. കരീബിയൻ കടലിൽ രൂപപ്പെട്ട ജോവാക്വിൻ കൊടുങ്കാറ്റാണ് സൗത്ത് കരോലിനയിൽ നാശം വിതച്ചിരിക്കുന്നത്. അതേസമയം ജോവാക്വിൻ കൊടുങ്കാറ്റിന്റെ ആക്രമണം അമേരിക്കയിൽ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അന്തരീക്ഷത്തിൽ തത്ഫലമായി രൂപപ്പെട്ട ഈർപ്പം പിന്നീട് കനത്ത മഴയുടെ രൂപത്തിൽ പെയ്തിറങ്ങുകയായിരുന്നു.
ആയിരം വർഷത്തിനിടയ്ക്ക് സംസ്ഥാനത്ത് ഇത്തരത്തിലൊരു മഴ പെയ്തിട്ടില്ലെന്നാണ് ഗവർണർ നിക്ക് ഹാലേ വ്യക്തമാക്കിയത്. നിവാസികളോട് വീടുകളിൽ തന്നെ തങ്ങാൻ ഗവർണർ ആഹ്വാനം ചെയ്തിരിക്കുകയാണ്. മിന്നൽപ്രളയമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഏറെ അപകടകരമാണിതെന്നുമാണ് മുന്നറിയിപ്പ്. ബാക്ടീരിയകളുടെ ആക്രമണവും ഈ വെള്ളത്തിൽ ഉണ്ടായേക്കാമെന്നും അറിയിപ്പിൽ പറയുന്നു.
സൗത്ത് കരോലിനയിൽ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളും തിങ്കളാഴ്ച മുതൽ അടച്ചു. പ്രളയത്തെ നേരിടാൻ സംസ്ഥാന, ലോക്കൽ അഥോറിറ്റികൾക്ക് ഫെഡറൽ സഹായം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. പെട്ടെന്നുണ്ടായ പ്രളയത്തിൽ എട്ടുപേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. റോഡിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് കാറുകളിൽ കുടുങ്ങിയ നൂറുകണക്കിന് ആൾക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രി നദിയിൽ ഒറ്റ ദിവസം കൊണ്ട് പത്തടി വെള്ളമാണ് ഇവിടെ ഉയർന്നത്. റോഡിൽ സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ ഓർമിപ്പിച്ചു. കൊളംബിയ ഉൾപ്പെടെ എട്ടു നഗരങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. സ്‌കൂളുകളും. യൂണിവേഴ്‌സിറ്റികളും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്റർ സ്‌റ്റേറ്റ് 95 ഹൈവേയിലെ 70 മൈൽ ദൂരം വെള്ളം കയറിയതിനെ തുടർന്ന് അടച്ചിരിക്കുകയാണ്. വാഹനങ്ങൾ കൂട്ടിയിടിച്ച് 315 അപകടങ്ങളുണ്ടായതായി സ്‌റ്റേറ്റ് ഹൈവേ പട്രോൾ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച കൂടി പലയിടത്തും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നത്. വിർജീനിയ ഫ്‌ളോറിഡ ഓട്ടോ ട്രെയിനും, ന്യൂയോർക്ക് മിയാമി പാസഞ്ചർ ട്രെയിൻ സർവീസും വെള്ളപ്പൊക്കത്തെ തുടർന്ന് റദ്ദാക്കി.