- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ കോഴയിൽ മാണിക്കെതിരെ തെളിവുകളുണ്ട്; ധനമന്ത്രിക്ക് അനുകൂലമായ നിയമോപദേശം നൽകിയത് വൈദികരുടെ സമ്മർദത്താൽ: വെളിപ്പെടുത്തലുകളുമായി എസ്‌പി ആർ സുകേശൻ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനമന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം നൽകാൻ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി ആർ സുകേശൻ. വിജിലൻസ് ലീഗൽ അഡൈ്വസർ അഗസ്റ്റിൻ മാണിക്ക് അനുകൂലമായി നിയമോപദേശം നൽകിയത് പള്ളി വികാരിമാർ സമ്മർദ്ദം ചെലുത്തിയിട്ടാണെന്നും സുകേശൻ പറഞ്ഞു. മാണിക്കെതിരെ 60 ശതമാനം തെളിവുകളുണ്ടെന്നും സുകേശൻ വെളിപ്പെട
തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനമന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം നൽകാൻ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി ആർ സുകേശൻ. വിജിലൻസ് ലീഗൽ അഡൈ്വസർ അഗസ്റ്റിൻ മാണിക്ക് അനുകൂലമായി നിയമോപദേശം നൽകിയത് പള്ളി വികാരിമാർ സമ്മർദ്ദം ചെലുത്തിയിട്ടാണെന്നും സുകേശൻ പറഞ്ഞു.
മാണിക്കെതിരെ 60 ശതമാനം തെളിവുകളുണ്ടെന്നും സുകേശൻ വെളിപ്പെടുത്തിയതായി റിപ്പോർട്ടർ ചാനൽ വാർത്ത പുറത്തുവിട്ടു. പാലയിൽ മാണിക്ക് പണം നൽകിയതിന്റെ എല്ലാം തെളിവുകളും ഉണ്ട്.പണം നൽകിയവർ അത് പറഞ്ഞില്ലെന്ന് മാത്രം. ബാർകോഴക്കേസ് അട്ടിമറിക്കപ്പെട്ടുവെന്ന സാഹചര്യത്തിലാണ് സുകേശനുമായി തീർത്തും സ്വകാര്യമായി നടത്തിയ സംഭഷണം റിപ്പോർട്ടർ പുറത്ത് വിട്ടത്.
ബാർകോഴക്കേസിൽ ധനമന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിനെതിരെ പള്ളിവികാരിമാരടക്കം സമ്മർദ്ദം ചെലുത്തി. മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കണമെന്ന റിപ്പോർട്ടാണ് താൻ വിജിലൻസിന് നൽകിയതെന്ന് സുകേശൻ പറയുന്നു. മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള സകല തെളിവുമുണ്ട്.
'എ ടു സെഡ് തെളിവുകൾ ഉണ്ട്. പക്ഷേ ഒരാളും സമ്മതിച്ചിട്ടില്ലെന്ന് മാത്രം. എല്ലാവരും വിലയിരുത്താൻ തന്റെ ഫാക്വൽ റിപ്പോർട്ട് ഇന്റർനെറ്റിൽ ഇടണം. അതുവായിച്ച് ജഡ്ജിമാർ അടക്കമുള്ളവർ നിലപാട് സ്വീകരിക്കട്ടെ'യെന്നും സുകേശന്റെ പേരിൽ റിപ്പോർട്ടർ പുറത്തുവിട്ട ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. ബാർ കോഴക്കേസിൽ മാണിയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കേണ്ടെന്ന വിജിലൻസ് ലീഗൽ അഡൈ്വസറുടെ നിർദ്ദേശം വിജിലൻസ് അംഗീകരിച്ചിരുന്നു.
അതിനിടെ, ബാർ കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ആർ സുകേശന്റെ വെളിപ്പെടുത്തൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സ്ഥിരീകരിച്ചു. സുകേശൻ ഇങ്ങനെയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നതെന്ന് നേരത്തെ തന്നെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. ഇപ്പോഴത്തെ വെളിപ്പെടുത്തലിൽ പുതുമയില്ല. എഡിജിപി നൽകിയ റിപ്പോർട്ട് ഡിജിപി പരിശോധിക്കുകയാണ്. ഡിജിപി അന്തിമ വിലയിരുത്തൽ നടത്തി റിപ്പോർട്ട് നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിന് വിജിലൻസിന് നടപടി ക്രമങ്ങൾ ഉണ്ട്. ഈ കേസിൽ പ്രത്യേകതയില്ല. സർക്കാർ ഒരു ഘട്ടത്തിലും ഇടപെടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.