തിരുവനന്തപുരം: ബാർ കോഴക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് എസ്‌പി: സുകേശൻ നൽകിയ ഹർജിയിലെ വിശദാംശങ്ങൾ പുറത്തുവന്നു. ബാർ കോഴയിലെ മുഴുവൻ ആരോപണങ്ങളും അന്വേഷിക്കാനായില്ലെന്ന് വ്യക്തമാക്കുന്ന ഹർജിയുടെ പകർപ്പ് പുറത്തുവന്നു.

ആദ്യ അന്വേഷണ സംഘത്തിന് ആവശ്യമായ സമയം ലഭിച്ചില്ലെന്നും തെളുവുകൾ ശാസ്ത്രീയ പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നും തെളിവുകൾ മറച്ചുവയ്ക്കാൻ സാക്ഷികളിൽ പലരും ശ്രമിച്ചുവെന്നും പുതിയ തെളിവുകൾ വന്ന സാഹചര്യത്തിൽ അന്വേഷണം ആവശ്യമാണെന്നുമാണ് ഹർജിയിൽ പറയുന്നത്.

എന്നാൽ നേരത്തെ പുറത്തുവന്ന വാർത്തകളിൽനിന്നു വ്യത്യസ്തമായി അന്വേഷണഘട്ടത്തിൽ വിജിലൻസ് ഡയറക്ടർമാരായിരുന്ന വിൻസൺ എം. പോളിനെക്കുറിച്ചോ ശങ്കർ റെഡ്ഡിയെക്കുറിച്ചോ ഹർജിയിൽ ഒരിടത്തും പരാമർശമില്ല. 

സുകേശന്റെ ഹർജി പരിഗണിച്ചായിരുന്നു കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടത്.