- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയെ ഇളക്കി മറിച്ച് അവൻ പറന്നുയർന്നു; ലോകത്തെ ഏറ്റവും ഭീമൻ റോക്കറ്റ് ചൊവ്വയിലേക്ക് യാത്ര തിരിച്ചത് സംപ്രേഷണതലം മുഴുവൻ കുലുക്കി; ബഹിരാകാശ ചരിത്രത്തിലെ മഹാ അത്ഭുതത്തിന്റെ കഥ
സ്‌പേസ് എക്‌സിന്റെ ഫാൽകൻ ഹെവി മെഗാറോക്കറ്റ് അവസാനം കേപ് കാനവെറലിലെ ലോഞ്ച് പാഡിൽ നിന്നും കുതിച്ചുയർന്നു. എലോൻ മുക്ക്‌സിന്റെ ചെറി റെഡ് ടെസ്ല റോഡ്സ്റ്റാറുമായിട്ടാണിത് ചൊവ്വയിലേക്ക് പ്രയാണം ആരംഭിച്ചിരിക്കുന്നത്. ഭൂമിയെ തീർത്തും ഇളക്കി മറിയ്യായിരുന്നു അവന്റെ പറന്നുയരൽ. ലോകത്തെ ഏറ്റവും ഭീമൻ റോക്കറ്റ് ചൊവ്വയിലേക്ക് യാത്ര തിരിച്ചത് സംപ്രേഷണതലം മുഴുവൻ കുലുക്കിയിട്ടായിരുന്നു. ബഹിരാകാശ ചരിത്രത്തിലെ മഹാ അത്ഭുതത്തിന്റെ കഥ കൂടിയാണിത്. കാറ്റിന്റെ ശക്തി കാരണം ലോഞ്ച് സമയം ഇന്നലെ രണ്ട് പ്രാവശ്യം മാറ്റേണ്ടി വന്നുവെങ്കിലും ഇന്നലെ വൈകുന്നേപം 3.45നായിരുന്നു അവസാനം റോക്കറ്റ് കുതിച്ചുയർന്നത്. അപ്പോൾ താഴെ കൂടി നിന്ന ജനക്കൂട്ടം ആവേശത്തോടെ കൈയടിച്ചിരുന്നു. ലോഞ്ചിന് വെറും മൂന്ന് മിനുറ്റുകൾക്ക് ശേഷം സൈഡ് ബൂസ്റ്ററുകൾ റോക്കറ്റിൽ നിന്നും വേർപെട്ടിരുന്നു. ഇത് കൃത്യസമയത്താണ് സംഭവിച്ചതെന്ന് ലോഞ്ച് ഓപ്പറേറ്റർമാർ സ്ഥിരീകരിക്കുകയും ചെയ്തു. മുൻകൂട്ടി പദ്ധതിയിട്ടതനുസരിയ്യ് 230 അടി നീളമുള്ള റോക്കറ്റിന്റെ സെൻട്രൽ കോർ മെയിൻ മൊഡ്യ
സ്‌പേസ് എക്‌സിന്റെ ഫാൽകൻ ഹെവി മെഗാറോക്കറ്റ് അവസാനം കേപ് കാനവെറലിലെ ലോഞ്ച് പാഡിൽ നിന്നും കുതിച്ചുയർന്നു. എലോൻ മുക്ക്‌സിന്റെ ചെറി റെഡ് ടെസ്ല റോഡ്സ്റ്റാറുമായിട്ടാണിത് ചൊവ്വയിലേക്ക് പ്രയാണം ആരംഭിച്ചിരിക്കുന്നത്. ഭൂമിയെ തീർത്തും ഇളക്കി മറിയ്യായിരുന്നു അവന്റെ പറന്നുയരൽ. ലോകത്തെ ഏറ്റവും ഭീമൻ റോക്കറ്റ് ചൊവ്വയിലേക്ക് യാത്ര തിരിച്ചത് സംപ്രേഷണതലം മുഴുവൻ കുലുക്കിയിട്ടായിരുന്നു. ബഹിരാകാശ ചരിത്രത്തിലെ മഹാ അത്ഭുതത്തിന്റെ കഥ കൂടിയാണിത്. കാറ്റിന്റെ ശക്തി കാരണം ലോഞ്ച് സമയം ഇന്നലെ രണ്ട് പ്രാവശ്യം മാറ്റേണ്ടി വന്നുവെങ്കിലും ഇന്നലെ വൈകുന്നേപം 3.45നായിരുന്നു അവസാനം റോക്കറ്റ് കുതിച്ചുയർന്നത്. അപ്പോൾ താഴെ കൂടി നിന്ന ജനക്കൂട്ടം ആവേശത്തോടെ കൈയടിച്ചിരുന്നു.
ലോഞ്ചിന് വെറും മൂന്ന് മിനുറ്റുകൾക്ക് ശേഷം സൈഡ് ബൂസ്റ്ററുകൾ റോക്കറ്റിൽ നിന്നും വേർപെട്ടിരുന്നു. ഇത് കൃത്യസമയത്താണ് സംഭവിച്ചതെന്ന് ലോഞ്ച് ഓപ്പറേറ്റർമാർ സ്ഥിരീകരിക്കുകയും ചെയ്തു. മുൻകൂട്ടി പദ്ധതിയിട്ടതനുസരിയ്യ് 230 അടി നീളമുള്ള റോക്കറ്റിന്റെ സെൻട്രൽ കോർ മെയിൻ മൊഡ്യൂളിൽ നിന്നും വേർപെട്ട് ഭൂമിയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു. ഇത് പസിഫിക്ക് സമുദ്രത്തിലെ ഡ്രോൺ ഷിപ്പിൽ ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാൽ ക്യാമറയിലൂടെ ഇതിന്റെ യാത്ര ട്രാക്ക് ചെയ്യുന്നതിന് ഇടയ്ക്ക് വച്ച് വിഘാതമുണ്ടായിരുന്നു.
എന്നാൽ ഫാൽകൻ ഹെവി മെഗാ റോക്കറ്റ് ചൊവ്വയെ ലക്ഷ്യം വച്ച് അതിന്റെ പ്രയാണത്തിന്റെ രണ്ടാം ഘട്ടം വിജയകരമായി ആരംഭിച്ചുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് ചൊവ്വയെ ലക്ഷ്യം വച്ച് കൊണ്ടുള്ള ഫാൽക്കൻ ഹെവിയുടെ അസാധാരണ പ്രകടനം നിറഞ്ഞ ടെസ്റ്റ് ഫ്‌ളൈറ്റായിരുന്നുവെന്നാണ് സ്‌പേസ് എക്‌സ് ടീം പറയുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്താനുള്ള യാത്രക്ക് ഏതാണ്ട് ആറ് മാസമെടുക്കും.മൊഡ്യൂളും അറ്റാച്ച് ചെയ്തിരിക്കുന്ന റോഡ്‌സ്‌റ്റെർ കാറും അതിനിടെ 225 മില്യൺ കിലോമീറ്ററുകൾ യാത്ര ചെയ്തിരിക്കും. നിലവിൽ റോക്കറ്റുംഅതിന്റെ പേലോർഡും അസെന്റ്എന്ന ഘട്ടത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ആപത്ത് നിറഞ്ഞ ഘട്ടമാണിത്. ചിലപ്പോൾ ഇവിടെ വച്ച് ഇത് പൊട്ടിത്തെറിച്ച് പോകുമെന്ന ആശങ്കയും ശക്തമാണ്.
ഇതിനൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന റോഡ്‌സ്‌റ്റെർ സ്പോർട്സ് കാർ ബില്യൺ കണക്കിന് വർഷങ്ങൾ സ്‌പേസിൽ നിലകൊള്ളാൻ സാധ്യതയുണ്ടെന്നാണ് സ്‌പേസ് എക്‌സ് ബോസ് പറയുന്നത്.നീണ്ട അഞ്ച് വർഷങ്ങളെടുത്താണീ ഭീമൻ റോക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്. 18 ബോയിങ് 747 ജെറ്റ്‌ലൈനറുകൾക്ക് തുല്യമാണീ റോക്കറ്റ്. ഈ റോക്കറ്റിന്റെ പ്രവർത്തനം വിശദീകരിക്കുന്ന ഒരു ആനിമേഷൻ പുറത്തിറക്കിയിരുന്നു. തന്റെ സ്ഥാപനത്തിന്റെ ഫാൽകൻ ഹെവി സ്‌പേസ് ക്രാഫ്റ്റ് തന്റെ റോഡ്‌സ്‌റ്റെറിനെ ബില്യൺ കണക്കിന് വർഷങ്ങൾ സ്‌പേസിലൂടെ സഞ്ചരിപ്പിക്കുമെന്നാണ് സ്‌പേസ് എക്‌സ് സിഇഒ പറയുന്നത്. എന്നാൽ അതിന് മുമ്പ് കാർ ചെറിയ കഷണങ്ങളായി പൊട്ടിച്ചിതറുന്നതിനുള്ള സാധ്യതയും അദ്ദേഹം എടുത്ത് കാട്ടുന്നു.ചൊവ്വയെ സംബന്ധിച്ച നിർണായക വിവരങ്ങൾ ശേഖരിക്കുകയെന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.