ന്യൂയോർക്ക്: ശൂന്യാകാശത്തും വിനോദസഞ്ചാരത്തിന്റെ മേഖലകൾ പരീക്ഷിക്കുകയാണ് ശാസ്ത്ര ലോകം. ഇപ്പോഴിതാ, ശൂന്യാകാശത്ത് ബലൂണിൽ പാറിനടക്കാൻ കഴിയുന്ന ഒരു സ്പേസ്ഷിപ്പിന്റെ അവസാന മാതൃക പുറത്തിറക്കിയിരിക്കുകയാണ്. കൂട്ടുകാർക്കൊപ്പമോ, കുടുംബത്തിനൊപ്പമോ ബഹിരാകാശത്ത് ഒരു ഒത്തുചേരൽ നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ അതിനുള്ള അവസരം വരികയാണെന്ന സൂചനയാണ് ഈ വാർത്ത.

സ്‌പേസ്ഷിപ്പ് നെപ്ട്യൂണിന് വേണ്ടി സ്‌പേസ് പെഴ്‌സ്‌പെക്റ്റീവ് ആണ് ബഹിരാകാശ യാത്രയ്ക്കുള്ള രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഭൂമിയിൽ നിന്ന് 20 മൈൽ ഉയരത്തിലുള്ള അതിമനോഹരമായ കാഴ്ചകൾ കാണുവാൻ സാധിക്കുന്ന സ്പേസ്ഷിപ്പിൽ ആഡംബര സൗകര്യങ്ങളും ഉണ്ടായിരിക്കും. ഒരു ടിക്കറ്റിന് 125,000 ഡോളറാണ് ചെലവ് വരിക. ആകെയുള്ള ഒരു ജീവിതം ആഘോഷമാക്കണമെന്നും വെല്ലുവിളികൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ, റിച്ചാർഡ് ബ്രാൻസന്റെ വിർജിൻ ഗാലക്റ്റിക് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ഒരു വിമാനത്തിൽ നിന്നും പ്രതീക്ഷിക്കാവുന്ന ല്ലൊ സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള സ്പേസ്ഷിപ്പ് ആണ് രൂപകൽപ്പന ചെയ്യുന്നത്. കൂടാതെ പൂജ്യം ഗുരുത്വാകർഷണത്താൽ സ്വതന്ത്രമായി ഒഴുകാനുള്ള കഴിവും ഉണ്ടായിരിക്കും. സ്പേസ് പെർസ്പെക്റ്റീവ് ഗോളാകൃതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു ബലൂൺ ഉപയോഗിച്ചായിരിക്കും ഗ്രഹത്തിന്റെ സ്ട്രാറ്റോസ്ഫിയറിലേക്ക് സ്പേസ് ഷിപ്പിനെ എത്തിക്കുക.

നാസയുടെ കെന്നഡി സ്‌പേസ് സെന്ററിന് സമീപമാണ് ഫ്ലോറിഡ ആസ്ഥാനമായുള്ള കമ്പനി ഈ സ്പേസ്ഷിപ്പ് നിർമ്മിക്കുന്നത്. ആറ് മണിക്കൂർ ദൈർഘ്യമുള്ള യാത്രയിൽ ഭൂമിയുടെ വിശാലമായ കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുക. ഒരേസമയം എട്ട് പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. സീമെൻസ് ഡിജിറ്റൽ ഇൻഡസ്ട്രീസ് എന്ന സോഫ്‌റ്റ്‌വെയർ സ്ഥാപനവുമായി സഹകരിച്ച് നടത്തിയ ആയിരക്കണക്കിന് ചർച്ചകൾക്കു ശേഷമുള്ള ഉൽപ്പന്നമാണ് പുതിയ ഡിസൈൻ. ബഹിരാകാശ ടൂറിസം വ്യാപകമാക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തിൽ ഒന്നാളിത്. എതിരാളികളായ ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്റ്റിക് എന്നിവയിൽ നിന്നും ചില വ്യത്യാസങ്ങൾ ഉണ്ടാക്കിക്കൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സ്‌പേസ്ഷിപ്പ് നെപ്ട്യൂൺ ഭൂമിയിൽ നിന്ന് 20 മൈൽ ഉയരത്തിൽ പോകും. പൂജ്യം ഗുരുത്വാകർഷണം അനുഭവപ്പെടാത്തതിനാൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും എല്ലാം സാധിക്കുകയും ചെയ്യും. എന്നാൽ കഴിഞ്ഞ വർഷം ബ്ലൂ ഒറിജിൻ വിക്ഷേപണ വേളയിൽ, 11 മിനിറ്റ് മാത്രം നീണ്ടുനിന്ന യാത്രയിൽ മൂന്ന് മിനിറ്റോളം ഭാരക്കുറവ് അനുഭവപ്പെട്ടിരുന്നു. വെർജിൻ ഗാലക്റ്റിക്‌സിന്റെ യാത്ര ഏകദേശം രണ്ടര മണിക്കൂറായിരുന്നു ബ്രാൻസണും സംഘവും അഞ്ച് മിനിറ്റ് മാത്രം ഭാരമില്ലാതെ ഇരുന്നു.

2021 ജൂണിലെ ലേലത്തിൽ ഒരു സീറ്റിന് 475,000 ഡോളർ വിലയാണ് വിർജിൻ ഗാലക്റ്റിക്‌സും ബ്ലൂ ഒറിജിനും എല്ലാം ഈടാക്കിയത്. എന്നാൽ അതിൽ നിന്നെല്ലാം വളരെ കുറവാണ് ബഹിരാകാശ വീക്ഷണ യാത്രകൾക്ക്. ഒരു വിമാന യാത്രപോലെ സുരക്ഷിതമായിരിക്കും സ്പേസ്ഷിപ്പ് നെപ്ട്യൂണിലെ യാത്രയും. ടേക്ക് ഓഫ്, ലാൻഡിംഗുകൾ എല്ലാം പൂർണ നിയന്ത്രണത്തിലാണ്. കരുത്തുറ്റതും സുരക്ഷിതവും ആഡംബരപൂർണവുമായ ഒരു യാത്ര സൃഷ്ടിക്കുവാൻ കഴിയും എന്നാണ് സ്പേസ്ഷിപ്പ് നെപ്ട്യൂൺ വ്യക്തമാക്കുന്നത്.