പാരീസ്: ബോബ് ബ്രയൻ-മൈക്ക് ബ്രയൻ സഹോദരങ്ങളെ അട്ടിമറിച്ചു സ്പാനിഷ് സഖ്യം ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീട ജേതാക്കളായി. അമേരിക്കൻ ഇരട്ടകളെ ഫെലിസിയാനോ ലോപസ്-മാർക് ലോപസ് സഖ്യമാണു തോൽപ്പിച്ചത്. കഴിഞ്ഞ 26 വർഷത്തിനിടെ ആദ്യമായാണ് ഒരു സ്പാനിഷ് സഖ്യം ഫ്രഞ്ച് ഓപ്പണിൽ കിരീടം ചൂടുന്നത്. സ്‌കോർ: 6-4, 6-7(6), 6-3.