- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
നികുതിദായകരുടെ പണം ധൂർത്തടിക്കൽ: സ്പീക്കർ ബ്രൊൻവിൻ ബിഷപ്പിന്റെ നില കൂടുതൽ പരുങ്ങലിൽ!
മെൽബൺ: പൊതുജനത്തിന്റെ പണമുപയോഗിച്ചുള്ള ആഡംബര ജീവിതത്തിന്റെ പേരിൽ ആരോപണത്തിന്റെ മുൾമുനയിൽ എരിപിരി കൊള്ളുകയായിരുന്ന സ്പീക്കർ ബ്രൊൻവിൻ ബിഷപ്പിന്റെ നില കൂടുതൽ വസ്തുതകൾ പുറത്തു വന്നതോടെ കുറേക്കൂടി പരുങ്ങലിലായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ലിമൗസിൻ ഉൾപ്പെടെയുള്ള ആഡംബര കാറുകൾക്കായി മാത്രം ബിഷപ്പ് 260,000 ത്തിൽപരം ഓസ്ട്രേ
മെൽബൺ: പൊതുജനത്തിന്റെ പണമുപയോഗിച്ചുള്ള ആഡംബര ജീവിതത്തിന്റെ പേരിൽ ആരോപണത്തിന്റെ മുൾമുനയിൽ എരിപിരി കൊള്ളുകയായിരുന്ന സ്പീക്കർ ബ്രൊൻവിൻ ബിഷപ്പിന്റെ നില കൂടുതൽ വസ്തുതകൾ പുറത്തു വന്നതോടെ കുറേക്കൂടി പരുങ്ങലിലായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ലിമൗസിൻ ഉൾപ്പെടെയുള്ള ആഡംബര കാറുകൾക്കായി മാത്രം ബിഷപ്പ് 260,000 ത്തിൽപരം ഓസ്‌ട്രേലിയൻ ഡോളറുകൾ ചിലവഴിച്ചെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോട്ടുകൾ.
സ്പീക്കർ ബിഷപ്പിനെ ചുറ്റിപ്പറ്റി ഉരുണ്ടുകൂടുന്ന വിവാദങ്ങൾ ഇപ്പോഴെങ്ങും കെട്ടടങ്ങില്ലെന്നാണ്, ഒരുകാലത്ത് ലിമൗസിൻ കാറുകൾക്കായി മാത്രം അവർ ദിവസേന പൊതുഖജനാവിൽ നിന്നും ആയിരത്തിലധികം ഡോളറുകൾ ചിലവഴിച്ചിട്ടുണ്ടെന്ന പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. 2012 ഏപ്രിൽ 4 നു 1071 ഡോളറുകളാണ് യെസ്, പ്രൈം മിനിസ്റ്റെർ എന്ന ഷോയുടെ പ്രീമിയറിൽ പങ്കെടുക്കാൻ വേണ്ടി മാത്രം അവർ ചിലവഴിച്ചത്. രണ്ട് കോമൺ വെൽത്ത് കാറുകളിൽ മറ്റു രണ്ടു ജീവനക്കാരേയും കൂട്ടിയാണ് അവർ വാൽഷ് ബേയിൽ നടന്ന ഷോയിൽ പങ്കെടുക്കാൻ വേണ്ടി പോയത്. ഷോയ്ക്കുള്ള ടിക്കെറ്റു സൗജന്യമായിരുന്നുവെന്നാണ് വിവരം.
കോമ്മൺവെൽത്ത് കാറുകൾ പാർലമെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി മാത്രം ഉപയോഗിക്കാനുള്ളതാണ്. പാർലമെന്റ് സമ്മേളന കാലത്ത് അംഗങ്ങളെ അവരുടെ കാൻബെറായിലെ ഔദ്യോകിക വസതികളിൽ നിന്ന് പാർലമെന്റിലെയ്ക്കും തിരിച്ചും എത്തിക്കുന്നതിനാണ് ഈ വാഹനങ്ങൾ സാധാരണ ഉപയോഗിക്കുക. പാർലമെന്റ് അംഗങ്ങൾ ഈ കാറുകൾ തങ്ങൾ താമസിക്കുന്ന നഗരങ്ങളിലോ തങ്ങളുടെ ഇലക്റ്ററേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലോ ഉപയാഗിക്കാൻ പാടില്ലെന്നും എന്നാൽ പാർലമെന്റുമായി ബന്ധപ്പെട്ട ഔദ്യോകിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാമെന്നുമാണ് ഔദ്യോകിക മാർഗരേഖകൾ വ്യക്തമാക്കുന്നത്.
1994 ന് ശേഷം നോർത്ത് സിഡ്‌നിയിലെ മാകെല്ലർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിഷപ്പിന് ഏപ്രിൽ 4, 2012 ന് വാൽഷ് ബേയിൽ എന്ത് ഔദ്യോകിക പരിപാടിയാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. പത്രമാഫീസുകളിൽ നിന്നുമുള്ള ഫോൺ വിളികൾക്കും ഇ മെയിലുകൾക്കും ബിഷപ്പിന്റെ വക്താവ് ഡാമിയൻ ജോൺസിന്റെ കൈയിൽ മറുപടിയുണ്ടായിരുന്നില്ല. ഡാമിയൻ മറുപടി പറയാൻ വിസമ്മതിച്ചുവെങ്കിലും ഡിപ്പാര്ട്ട്‌മെന്റ് ഓഫ് ഫിനാൻസ് ബിഷപ്പിന്റെ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഇടപാടുകളെക്കുറിച്ച് അനന്വേഷിക്കുകയാണിപ്പോൾ.
എങ്കിലും വക്താവ് ഡാമിയൻ ഒരുകാര്യം വ്യക്തമാക്കുകയുണ്ടായി; അതായത് ബസുകൾ സഞ്ചരിക്കുന്ന വഴികളിലൂടെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായി വേഗത്തിലെത്താൻ വേണ്ടിയാണ് സ്പീക്കർ കോമ്മൺവെൽത്ത് കാറുകൾക്ക് പകരം ലിമൗസിൻ കാറുകൾ ഉപയോഗിച്ചത് എന്നാണദ്ദേഹം പറഞ്ഞത്.
പൊതുജനങ്ങളുടെ പണം ഇങ്ങിനെ ചിലവഴിച്ചതിന് സ്പീക്കർ സ്ഥാനത്തു നിന്നും അവരെ മാറ്റി നിർത്തണമെന്ന ആവശ്യം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ടിനെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നതിനിടയിലാണ് വീണ്ടും സമാനമായ കൂടുതൽ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്തായാലും കഴിഞ്ഞ രണ്ടാഴ്‌ച്ചകളായി ഖജനാവിലെ പണം ധൂർത്തടിച്ചതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബഹുമാനപ്പെട്ട സ്പീക്കർ ബ്രൊൻവിൻ ബിഷപ്പ്. സ്പീക്കർ രാജിവച്ച് പുതു തലമുറയ്ക്ക് വഴിമാറണമെന്ന ആവശ്യവും ശക്തമാണ്.