- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര,സംസ്ഥാന ഗവമെന്റുകളുടെ ആനുകൂല്യങ്ങൾ അർഹമായ കരങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് സ്പീക്കർ
നെടുമങ്ങാട്: സ്വാതന്ത്ര്യം ലഭിച്ച് 68 വർഷത്തിനകം മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏറെ നേട്ടങ്ങളുണ്ടാക്കാൻ ഇന്ത്യക്കു സാധിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന പ്രശ്‌നങ്ങൾ പലതും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കേരള നിയമസഭാ സ്പീക്കർ എൻ.ശക്തൻ അഭിപ്രായപ്പെട്ടു. ഈ സ്ഥിതിക്കു മാറ്റം വരണമെങ്കിൽ കേന്ദ്ര,സംസ്ഥാന ഗവമെന്റുകളുടെ ആനുകൂല്യങ്ങൾ അർഹ
നെടുമങ്ങാട്: സ്വാതന്ത്ര്യം ലഭിച്ച് 68 വർഷത്തിനകം മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏറെ നേട്ടങ്ങളുണ്ടാക്കാൻ ഇന്ത്യക്കു സാധിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന പ്രശ്‌നങ്ങൾ പലതും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കേരള നിയമസഭാ സ്പീക്കർ എൻ.ശക്തൻ അഭിപ്രായപ്പെട്ടു. ഈ സ്ഥിതിക്കു മാറ്റം വരണമെങ്കിൽ കേന്ദ്ര,സംസ്ഥാന ഗവമെന്റുകളുടെ ആനുകൂല്യങ്ങൾ അർഹമായ കരങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ നെടുമങ്ങാട് സംഘടിപ്പിച്ച ത്രിദിന പൊതുജന സമ്പർക്ക പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ.
നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹ ദേവൻ അധ്യക്ഷനായിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാർ കാലാകാലങ്ങളിൽ പ്രഖ്യാപിച്ചു നടപ്പിൽ വരുത്തുന്ന പദ്ധതികളെക്കുറിച്ചു മനസ്സിലാക്കാൻ പലപ്പോഴും ഗുണഭോ ക്താക്കൾക്കു സാധിക്കുന്നില്ല. ഫലപ്രദമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ക്ഷേമപദ്ധതികളെക്കുറിച്ച് എല്ലാ ജനവിഭാഗങ്ങൾക്കും അറിവു പകർന്നു നൽകാൻ സാധിക്കൂ. ഇക്കാര്യത്തിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന പൊതുജന സമ്പർക്ക പരിപാടി ഏറെ സഹായകമാണെന്ന് ശക്തൻ പറഞ്ഞു. പുതിയ മേഖലകളെ പരിചയപ്പെടുത്താൻ പൊതുജന സമ്പർക്ക പരിപാടിയിലൂടെ സാധിച്ചുവെന്നും ജനങ്ങൾ താൽപര്യത്തോടെയാണ് പരി പാടിയെ സ്വീകരിച്ചതെന്നും ചെറ്റച്ചൽ സഹദേവൻ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നഗരസഭാ കൗസിലർ സുമയ്യ മനോജ്, നഗരസഭാ സെക്രട്ടറി എസ്.ജഹാംഗീർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
പൊതുജന സമ്പർക്ക പരിപാടിയോടനുബന്ധിച്ചു ഹൈസ്‌കൂൾ,+2 വിഭാഗക്കാർക്കായി നടത്തിയ ക്വിസ് മൽസരങ്ങളിലെ ജേതാക്കൾക്കുള്ള സമ്മാന ങ്ങൾ സ്പീക്കർ എൻ.ശക്തൻ വിതരണം ചെയ്തു.മികച്ച പങ്കാളിത്തത്തിനുള്ള സർട്ടിഫിക്കറ്റ് നെടുമങ്ങാട് ഗവ.പോളിടെക്‌നിക് നാഷ ണൽ സർവീസ് സ്‌കീം യൂണിറ്റിന് എൻ.ശക്തൻ സമ്മാനിച്ചു. പ്രദർശനത്തിലെ മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വിതരണം ചെയ്തു. ഒന്നാംസ്ഥാനം നേടിയ കെ.എസ്.ഇ.ബിക്കു വേണ്ടി നെടുമങ്ങാട് അസി.എക്‌സി.എൻജിനീയർ ബി.ഷിഹാബുദ്ദീനും രണ്ടാം സ്ഥാനം ലഭിച്ച ആർ.ബി.ഐക്കുവേണ്ടി അസി.മാനേജർമാരായഅമ്മ തോമസ, എസ്.ഗീത എന്നിവരും ഏറ്റുവാങ്ങി. മൂന്നാം സ്ഥാനം ലഭിച്ച എൽ.പി.എസ്.സിക്കു വേണ്ടി ഡെപ്യൂട്ടി ഡിവിഷൻ തലവനും ഡോക്യുമെന്റേഷൻ ഓഫീസറുമായ സുഗുമാരനും സർവശിക്ഷ അഭിയാനു വേണ്ടി റോക്ക് പ്രോഗ്രാം ഓഫീസർ പ്രദീപ് നാരായണനും ഉപഹാരം ഏറ്റുവാങ്ങി. പി.ഐ.ബി. തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഡോ.നീതു സോണ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ എൻ.ദേവൻ നന്ദിയും പറഞ്ഞു.