- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി നാല് വർഷം അമ്മയുടെ പേര് നമ്പർ 4702; തുണി തയ്ച്ചോ അടുക്കളപ്പണിക്ക് സഹായിച്ചോ ജീവിക്കാം; പ്രധാനമന്ത്രിയെ കാണാൻ കസേരയുമായി പോയ ലളിതമ്മയ്ക്ക് പ്ലാസ്റ്റിക് കസേരപോലും ഇല്ല
ബംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നേരെ ജയിലിലെത്തിയ ജെ ജയലളിതയ്ക്ക് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഇനി നാലുകൊല്ലത്തേക്ക് പേര് നമ്പർ 4702. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ജയലളിത വനിതാ ജയിലിൽ പ്രത്യേക സെല്ലിലാണ് കഴിയുന്നത്. പുലർച്ചെ 5.30ന് തന്നെ ജയലളിത എഴുന്നേറ്റു. സാധാരണയുള്ളതുപോലെ പ്രഭാത നടത്തം. ഇക്കുറി അത് ജയിൽ വളപ്പിലെന്ന
ബംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നേരെ ജയിലിലെത്തിയ ജെ ജയലളിതയ്ക്ക് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഇനി നാലുകൊല്ലത്തേക്ക് പേര് നമ്പർ 4702. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ജയലളിത വനിതാ ജയിലിൽ പ്രത്യേക സെല്ലിലാണ് കഴിയുന്നത്.
പുലർച്ചെ 5.30ന് തന്നെ ജയലളിത എഴുന്നേറ്റു. സാധാരണയുള്ളതുപോലെ പ്രഭാത നടത്തം. ഇക്കുറി അത് ജയിൽ വളപ്പിലെന്നു മാത്രം. പത്രവായനയ്ക്കുശേഷം അനുയായി വീരപെരുമാൾ എത്തിച്ച ഇഡലിയും സാമ്പാറും കഴിച്ചു. ജയിലിലെ ഭക്ഷണത്തോട് ജയലളിത താൽപര്യം കാണിച്ചില്ല. അത് വേണ്ടെന്ന നിലപാടിലാണ് അമ്മ.
ശനിയാഴ്ച അത്താഴത്തിനു നൽകിയ റാഗിമുദ്ദയും ഇന്നലെ ഉച്ചയൂണിനു നൽകിയ തൈരുസാദവും ചപ്പാത്തിയും കഴിച്ചില്ല. ശനിയാഴ്ച രാത്രി പഴങ്ങളും ഇന്നലെ ഉച്ചയ്ക്കു പഴച്ചാറും മാത്രമായിരുന്നു ജയലളിതയുടെ ഭക്ഷണം. കടുത്ത നടുവേദനയുണ്ടെന്നു ചൂണ്ടിക്കാട്ടി അനുയായികൾ പ്രത്യേകം പ്ലാസ്റ്റിക് കസേര കൊണ്ടു വന്നിരുന്നു. എന്നാൽ ഇതും ജയിലിനുള്ളിൽ അനുവദിക്കാൻ അധികൃതർ തയ്യാറായില്ല. ഡൽഹിയിൽ പ്രധാനമന്ത്രിയെ കാണാൻ പോകുമ്പോൾ പോലും സ്വന്തം കസേരയായിരുന്നു ജയലളിത കൊണ്ടുപോയിരുന്നത്.
സെൻട്രൽ ജയിലിൽ വനിതാ സെല്ലിനു സമീപത്തെ 23ാം നമ്പർ വിവിഐപി സെല്ലിലാണു ജയയുടെ വാസം. അമ്മയെ കാണാൻ വനിതാ തടവുകാർ തിക്കിത്തിരക്കി എത്തുകയും ചെയ്തു. മുഖ്യമന്ത്രിക്ക് കൈക്കൊടുക്കാൻ വനിതാ തടവുകാർ മൽസരിക്കുകയും ചെയ്തു. കളർ സാരി ധരിക്കാറുള്ള ജയക്ക് അതിനുള്ള അവസരം ജയിലിൽ ലഭിച്ചില്ല. മറ്റ് ജയിൽ പുള്ളികൾ ധരിക്കുന്ന സാരി തന്നെയാണ് ജയ ധരിച്ചത്. വിവിഐപി തടവുകാരി ആയതിനാൽ ജയിലിൽ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പനീർസെൽവം അടക്കമുള്ള നേതാക്കൾ ജയിലിൽ ജയയുമായി കൂടിക്കാഴ്ച നടത്തി. കടുത്ത പ്രമേഹബാധിതയായ ജയക്കുള്ള മരുന്നുകൾ പനീർ സെൽവം എത്തിക്കുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ പ്രത്യേക ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണൻ അടക്കമുള്ളവർ മൂന്നു മണിക്കൂർ ജയലളിതയെ കാണാൻ കാത്തുനിന്നെങ്കിലും നിരാശരായി മടങ്ങി.
കേസിൽ ജയയുടെ കൂട്ടുപ്രതിയും വളർത്തുപുത്രനുമായ സുധാകരൻ കർണാടക മുന്മന്ത്രി ജി ജനാർദ്ദന റെഡ്ഡിയുടെ സെല്ലിനു സമീപത്തെ വിഐപി തടവറയിലാണ് പാർക്കുന്നത്. സുധാകരന് ക്ഷീണത്തെ തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാർ ഡ്രിപ്പ് നൽകിയിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പ്രത്യേക കോടതി ജഡ്ജ് ജോൺ മൈക്കൽ ഡി ചുഹ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ നെഞ്ചുവേദനയടക്കമുള്ള അസ്വസ്ഥതകളുണ്ടെന്ന് ജയലളിത കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ജയലളിതയെ സർക്കാർ ആശുപത്രിയിൽ പരിശോധനകൾ നടത്തിയതിന് ശേഷമാണ് ജയിലിൽ അടച്ചത്. അറുപത്താറുകാരിയായ ജയലളിതക്ക് കടുത്ത പ്രമേഹ ബാധയുമുണ്ട്.
ജയിലിലെ നിലവിലെ അന്തരീക്ഷത്തോട് ജയലളിത പൊരുത്തപ്പെട്ടെന്ന് ജയിൽ ജീവനക്കാർ പറയുന്നു. ജയിലിലെ ഗസ്റ്റ്ഹൗസിന് സമാനമായ അന്തരീക്ഷത്തിലാണ് ജയലളിതയെ പാർപ്പിച്ചിരിക്കുന്നത്. മുറിയിൽ എയർകണ്ടിഷൻ സംവിധാനമുണ്ട്. ടെലിവിഷനും ലഭ്യമാണ്. ശശികലയും ഇളവരശിയുമാണ് മറ്റൊരു റൂമിലാണുള്ളത്.
വൻ സുരക്ഷാ സംവിധാനങ്ങളാണ് ജയലളിതക്കുവേണ്ടി പരപ്പന അഗ്രഹാര ജയിലിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജയിലിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.