- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി വിൽപ്പന വിവാദത്തിൽ ഇനി ചെളിവാരിയെറിയൽ വേണ്ട; പ്രശ്നം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതി; റിപ്പോർട്ട് വരും വരെ ചർച്ച നടത്തേണ്ടെന്ന് സീറോ-മലബാർ സഭാ സിനഡിൽ തീരുമാനം; ആലഞ്ചേരിയെ പിന്തുണച്ച് ഭൂരിപക്ഷം മെത്രാന്മാരും; കർദ്ദിനാളിനെ പുറത്താക്കി അധികാരം പിടിക്കാനിറങ്ങിയ വൈദികർക്ക് വൻതിരിച്ചടി
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേകസമിതിയെ സഭ നിയോഗിച്ചു. അഞ്ച് ബിഷപ്പുമാർ അടങ്ങുന്നതാണ് സമിതി. കോട്ടയം അതിരുപതാധ്യക്ഷൻ മാർ മാത്യു മൂലേക്കാട്ട് അധ്യക്ഷനായ അഞ്ചംഗ സമിതിയിൽ ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജേക്കബ് മനത്തോടത്ത്, മാർ ആന്റണി കരിയിൽ എന്നിവരാണ് അംഗങ്ങൾ.കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സഭയിലെ 62 മെത്രാന്മാരാണ് സിനഡ് യോഗത്തിൽ പങ്കെടുത്തത്. ഇന്നലെയാണ് സീറോമലബാർ മെത്രാൻ സമിതിയുടെ സിനഡ് യോഗം സഭാസ്ഥാനമായ സെന്റ് തോമസിൽ ആരംഭിച്ചത്. യോഗം ആരംഭിച്ചപ്പോൾ തന്നെ ഭൂമി വിൽപ്പനവിവാദത്തെക്കുറിച്ച് സഭാദ്ധ്യക്ഷനും എറണാകുളം -അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയുമായ വിശദീകരിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഭൂമിവിൽപ്പന വിഷയത്തെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെ സിനഡ് നിയോഗിച്ചത്. സമിതി റിപ്പോർട്ട് പുറത്തുവരുന്നത് വരെ വിഷയത്തിൽ ഇനി ചർച്ചകൾ നടത്തേണ്ടതില്ലെന്നും റിപ്പോർട്ട് വന്നശേഷം അത് പരിഗണിച്
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേകസമിതിയെ സഭ നിയോഗിച്ചു. അഞ്ച് ബിഷപ്പുമാർ അടങ്ങുന്നതാണ് സമിതി. കോട്ടയം അതിരുപതാധ്യക്ഷൻ മാർ മാത്യു മൂലേക്കാട്ട് അധ്യക്ഷനായ അഞ്ചംഗ സമിതിയിൽ ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജേക്കബ് മനത്തോടത്ത്, മാർ ആന്റണി കരിയിൽ എന്നിവരാണ് അംഗങ്ങൾ.കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സഭയിലെ 62 മെത്രാന്മാരാണ് സിനഡ് യോഗത്തിൽ പങ്കെടുത്തത്.
ഇന്നലെയാണ് സീറോമലബാർ മെത്രാൻ സമിതിയുടെ സിനഡ് യോഗം സഭാസ്ഥാനമായ സെന്റ് തോമസിൽ ആരംഭിച്ചത്. യോഗം ആരംഭിച്ചപ്പോൾ തന്നെ ഭൂമി വിൽപ്പനവിവാദത്തെക്കുറിച്ച് സഭാദ്ധ്യക്ഷനും എറണാകുളം -അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയുമായ
വിശദീകരിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഭൂമിവിൽപ്പന വിഷയത്തെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെ സിനഡ് നിയോഗിച്ചത്. സമിതി റിപ്പോർട്ട് പുറത്തുവരുന്നത് വരെ വിഷയത്തിൽ ഇനി ചർച്ചകൾ നടത്തേണ്ടതില്ലെന്നും റിപ്പോർട്ട് വന്നശേഷം അത് പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം.
സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനായി എറണാകുളം -അങ്കമാലി അതിരൂപതയുടെ അഞ്ചിടങ്ങളിലായി ഉണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി വിൽപ്പന നടത്തുകയും എന്നാൽ മുഴുവൻ പണവും കിട്ടാതെ അതിരൂപത കബളിപ്പിക്കപ്പെടുകയും ചെയ്ത സംഭവമാണ് വിവാദത്തിന് കാരണം. അതിരൂപതയിലെ പ്രക്യുറേറ്റർ, ഫിനാൻസ് ഓഫീസർ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരുടെ നേതൃത്വത്തിലാണ് ഭൂമി വിൽപ്പന നടന്നതെന്നും രൂപതയിലെ രണ്ട് സഹായ മെത്രാന്മാർ കച്ചവടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നുമാണ് രൂപതിയിലെ വൈദിക സമിതിയുടെ നിലപാട്. വൈദികർക്കൊപ്പം ഒരു വിഭാഗം വിശ്വാസികളും ചേർന്നതോടെയാണ് അതിരൂപതാധ്യക്ഷനും സീറോ മലബാർ സഭാതലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതിക്കൂട്ടിലായത്.
ഇതിനിടെ, സിനഡ് സ്ഥാനമൊഴിയുന്ന ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് പകരം പുതിയ മെത്രാനെ ഇന്ന് രാവിലെ തെരഞ്ഞെടുത്തിരുന്നു. പുതിയ മെത്രാന്റെ പേർ വത്തിക്കാന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കുന്ന മുറയ്ക്ക് വ്യാഴാഴ്ച പുതിയ ഇടുക്കി മെത്രാനെ സിനഡ് യോഗത്തിനിടെ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപിക്കും.
സിനഡ് യോഗത്തിൽ മാർ ആലഞ്ചേരിക്ക് വൻ പിന്തുണയാണ് കിട്ടിയത്. സിനഡിന് മുൻപ് എറണാകുളത്തെ വൈദികരുടെ നേതൃത്വത്തിലുള്ള വൈദിക സമിതി ചേർന്നു മെത്രാനെതിരെ നടപടി ആവശ്യപ്പെടാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് സിനഡിൽ വിഷയം ചർച്ചയായത്. സിനഡിൽ പ്രധാന വിഷയമായി ചർച്ചയ്ക്കു വന്നത് ഭൂമി ഇടപാട് തന്നെ ആയിരുന്നു. യഥാർത്ഥത്തിൽ സംഭവിച്ചത് എന്തു എന്നു മാർ ആലഞ്ചേരി തന്നെ വിശദമായി മെത്രാന്മാരെ ധരിപ്പിച്ചു.
ഭൂമി ഇടപാടിൽ മാർ ആലഞ്ചേരി അടക്കം സഭാ നേതൃത്വത്തിന്റെ ഭാഗത്ത് വലിയ ജാഗ്രതാ കുറവ് ഉണ്ടായി എന്നു മെത്രാന്മാർ മനസ്സിലാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെത്രാന് വ്യക്തിപരമായി ഒരു താൽപ്പര്യവും പങ്കും ഈ ഇടപാടിൽ ഇല്ലെന്നും സഭാ നടത്തിപ്പിന്റെ ചുമതലയായ വൈദികരടങ്ങുന്ന ഒരു സംഘത്തിന്റെ ഉപാജപത്തിൽ മെത്രാൻ വീണു പോയി എന്നുമാണ് വിലയിരുത്തൽ. എറണാകുളം രൂപതയുടെ മെത്രാൻ എന്ന നിലയിൽ സ്ഥലം വിൽപ്പനയ്ക്ക് ഒപ്പു വച്ചു കൊണ്ടുള്ള ധാർമ്മികവും നിയമപരവുമായ ബാധ്യത അല്ലാതെ മെത്രാന്റെ വ്യക്തപരമായ യാതൊരു താൽപ്പര്യങ്ങളും ഇവിടില്ലെന്ന് മെത്രാൻ സംഘം വിലയിരുത്തി
ആലഞ്ചേരിക്ക് സിനഡ് യോഗത്തിൽ അപ്രതീക്ഷിതമായ പിന്തണുയാണ് ലഭിച്ചത്. തെക്കൻ രൂപതകളിൽ നിന്നുള്ള മെത്രാന്മാർ ഒറ്റക്കെട്ടായി മാർ ആലഞ്ചേരിയെ പിന്തുണച്ചപ്പോൾ വടക്കൻ രൂപതകളിൽ നിന്നുള്ള നിരവധി മെത്രാന്മാരും പിന്തുണ പ്രഖ്യാപിച്ചു. വിരലിൽ എണ്ണാൻ കഴിയുന്ന മെത്രാന്മാർ മാത്രമാണ് മാർ ആലഞ്ചേരിക്കെതിരെ നിലപാട് എടുത്തത്. എന്നാൽ അവർ പോലും രാജി ആവശ്യം ഉന്നയിച്ചില്ല. സീറോ മലബാർ സഭയിൽ മെത്രാന്മാരോ സഭാ പിതാക്കന്മാരോ രാജി വയ്ക്കുന്ന രീതിയില്ലെന്നും അതുകൊണ്ട തന്നെ രാജി ആവശ്യം തീർത്തും ബാലിശം ആണ് എന്നുമാണ് സിനഡിൽ ഉയർന്ന പൊതുവികാരം.
മാർ ആലഞ്ചേരി രാജി വയ്ക്കണം എന്ന ആവശ്യം ഒരു മെത്രാൻ പോലും ഉന്നയിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ എറണാകുളം രൂപതയിലെ വൈദിക സമിതി ഉയർത്തിയ ആരോപണങ്ങൾ ചർച്ച ചെയ്യുകയും വൈദികരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യണം എന്നു ചില മെത്രാന്മാർ ആവശ്യപ്പെട്ടു. എറണാകുളം രൂപത ഭരണത്തിൽ നിന്നും മാർ ആലഞ്ചേരി വിട്ടു നിൽക്കണം എന്നും സീറോ മലബാർ സഭാ ഭരണത്തിൽ മാത്രം ശ്രദ്ധിക്കണം എന്നുമാണ് ചിലർ നിർദ്ദേശിക്കുന്നത്. എന്നാൽ സഭയുടെ പാരമ്പര്യവും ഭരണഘടനയും അനുസരിച്ച് മേജർ ആർച്ച് ബിഷപ്പിന്റെ അധികാരമാണ് രൂപത ഭരണം എന്നു ചൂണ്ടിക്കാട്ടി മറ്റുള്ളവർ ഇതിനെ എതിർത്തു.