- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനപ്രതിനിധികൾക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളുടെ അതിവേഗ വിചാരണയ്ക്ക് പ്രത്യേക കോടതികൾ; ആദ്യം സ്ഥാപിക്കുന്നത് 12 കോടതികൾ; ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികളുടെ വിവരം ശേഖരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ജനപ്രതിനിധികൾക്കെതിരായ കേസുകളിൽ അതിവേഗ വിചാരണ നടത്തുന്നതിനു പ്രത്യേക കോടതികൾ സ്ഥാപിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പ്രാഥമിക ഘട്ടത്തിൽ 12 കോടതികൾ സ്ഥാപിക്കാമെന്നും അതിനായി 7.80 കോടി രൂപ ചെലവാകുമെന്നും കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വിശദമാക്കി. കോടതികൾ സ്ഥാപിക്കുന്നതിനുള്ള തുക കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ജനപ്രതിനിധികൾക്കെതിരേയുള്ള 1500 കേസുകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. എംപി, എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കുന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നേരത്തെ സർക്കാരിനോടു നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയത്. അതേസമയം, ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികളെ കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്റെ ഒരു ഏജൻസിയും ശേഖരിച്ചിട്ടില്ലെന്നും
ന്യൂഡൽഹി: ജനപ്രതിനിധികൾക്കെതിരായ കേസുകളിൽ അതിവേഗ വിചാരണ നടത്തുന്നതിനു പ്രത്യേക കോടതികൾ സ്ഥാപിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പ്രാഥമിക ഘട്ടത്തിൽ 12 കോടതികൾ സ്ഥാപിക്കാമെന്നും അതിനായി 7.80 കോടി രൂപ ചെലവാകുമെന്നും കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വിശദമാക്കി.
കോടതികൾ സ്ഥാപിക്കുന്നതിനുള്ള തുക കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ജനപ്രതിനിധികൾക്കെതിരേയുള്ള 1500 കേസുകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്.
എംപി, എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കുന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നേരത്തെ സർക്കാരിനോടു നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയത്.
അതേസമയം, ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികളെ കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്റെ ഒരു ഏജൻസിയും ശേഖരിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര നിയമ മന്ത്രാലയം നൽകിയ കത്തിനു ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതു ബുദ്ധിമുട്ടാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്.